കർശന നടപടികളിലൂടെ വാർത്തകളിൽ ഇടംനേടാറുള്ള ഉത്തർപ്രദേശ് പൊലിസ് ഇത്തവണ നാണംകെട്ട ഒരു സംഭവത്തിന്റെ പേരിലാണ് ജനശ്രദ്ധ നേടുന്നത്.
ചിത്രകൂടിൽ പ്രയാഗ്രാജ് ദേശീയപാതയോരത്തെ ഒരു കാന്റീനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ കസേരയിൽ തലകീഴായി കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
നിലത്തു തലയും മുകളിലേക്ക് കാലുകളുമെന്ന നിലയിൽ അബോധാവസ്ഥയിൽ കിടന്ന ഇയാളെ കണ്ട് സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ 'ഡയൽ 112' വഴി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
തുടന്ന് സ്ഥലത്തെത്തിയ പട്രോളിംഗ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയും പ്രാദേശിക ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നതോടെ പൊലിസ് സേനയ്ക്ക് കനത്ത തിരിച്ചടിയായി. ഉത്തർപ്രദേശ് പൊലിസിന്റെ അച്ചടക്കത്തെയും ഉത്തരവാദിത്തത്തെയും ചോദ്യം ചെയ്ത് ജനങ്ങൾ രംഗത്തെത്തിയതോടെ ഉന്നത അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു.
ചിത്രകൂട് പൊലിസ് ലൈനിൽ സേവനമനുഷ്ഠിച്ചിരുന്ന ദീപക് പ്രകാശ് വർമ്മ എന്ന ഹെഡ് കോൺസ്റ്റബിളാണ് ദൃശ്യങ്ങളിലുള്ളതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന് ചിത്രകൂട് എസ്പി അരുൺ കുമാർ സിംഗ് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് ഉടനടി സസ്പെൻഡ് ചെയ്തു.
ഡിപ്പാർട്ട്മെന്റിന്റെ പ്രതിച്ഛായയ്ക്ക് കരിനിഴൽ വീഴ്ത്തിയ ഈ സംഭവത്തിൽ കർവി സർക്കിൾ ഓഫീസറുടെ നേതൃത്വത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
മുൻപും സമാനമായ രീതിയിൽ കടുത്ത മദ്യലഹരിയിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറിയ ചരിത്രം ഈ ഉദ്യോഗസ്ഥനുണ്ടെന്ന് പൊലീസ് വകുപ്പ് വ്യക്തമാക്കി.
സേനയുടെ അന്തസ്സിന് ചേരാത്ത ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് സസ്പെൻഷനിലൂടെ അധികൃതർ നൽകുന്നത്. നിലവിൽ പ്രയാഗ്രാജ് പാതയോരത്തെ ഈ വിചിത്ര സംഭവം പ്രദേശത്തുടനീളം വലിയ ചർച്ചയായിരിക്കുകയാണ്.
"अभी जिंदा हूं तो जी लेने दो... थोड़ी खाकी में भी 'घुल' लेने दो!" ?? चित्रकूट में कानून के हाथ इतने लंबे हुए कि सीधे ठेके के काउंटर तक जा पहुंचे! ऑन-ड्यूटी 'अपराधियों' को पकड़ने की जगह, सिपाही जी खुद 'दो घूंट' के शिकंजे में ऐसे जकड़े कि कुर्सी पर ही योगासन (उल्टा लेटकर ध्यान साधना) शुरू हो गया। लोग कानून का खौफ खाते हैं, और यहां साहब 'रिफ्रेशमेंट' खाकर लुढ़क गए! वायरल वीडियो देखकर जनता बस यही पूछ रही है— साहब, ये 'पेट्रोलिंग' चल रही थी या 'पैग-रोलिंग'? ?? #ChitrakootPolice #UPPolice #KhakiInTashan #SharabGyan #ViralVideo #PoliceFunny #UPNews #FullTalli #TrendingNow #DesiJugaad
— Kᴀᴘɪʟ Gᴏᴜʀ (@GaurBulandshahr) October 22, 2026
Tags : PoliceDiscipline UPPolice ViralVideo Chitrakoot DrunkCop PoliceSuspended