ആഡംബര കാറിലെത്തി നദിയിലേക്ക് മാലിന്യം വലിച്ചെറിയാൻ ശ്രമിച്ച പ്രായമായ ആളെ ധൈര്യത്തോടെ ചോദ്യം ചെയ്ത ഒരു യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
കാറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടായിട്ടും സ്വന്തം രാജ്യത്തെ വൃത്തിയായി സൂക്ഷിക്കണമെന്ന പ്രാഥമിക ബോധം ഇല്ലാത്തതിനെയാണ് യുവാവ് വീഡിയോയിൽ ചോദ്യം ചെയ്യുന്നത്.
കടലാസുകൾ ആയതുകൊണ്ട് പെട്ടെന്ന് ദ്രവിച്ചു പോകുമെന്നായിരുന്നു മുതിർന്ന ആളുടെ ന്യായീകരണം. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാത്ത യുവാവ്, തെറ്റ് ചെയ്തിട്ട് വീണ്ടും തന്നെ തുറിച്ചു നോക്കിയ അദ്ദേഹത്തിന്റെ പ്രവൃത്തിയെ ശക്തമായി എതിർക്കുകയും ചെയ്തു.
കാർ എത്ര വലുതാണെങ്കിലും പൊതുബോധവും മര്യാദയും ഇല്ലാത്ത അവസ്ഥയെ അയാൾ തുറന്നുകാട്ടുന്നു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ വലിയതോതിൽ ശ്രദ്ധിക്കപ്പെടുകയും, ഇന്ത്യയിൽ ഒരു ശുചീകരണ വിപ്ലവം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വലിയ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.
സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നിയമങ്ങളും പിഴയും വേണമെന്ന് വാദിക്കുന്നതോടൊപ്പം തന്നെ, ജനങ്ങളുടെ മാനസികാവസ്ഥയിലും പൊതുബോധത്തിലും മാറ്റം വരാതെ രാജ്യം വൃത്തിയാകില്ലെന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്.
The only Gen Z revolution I want to see is a revolution for cleanliness in India. Honestly, Gen Z seems more concerned about it while many older people keep throwing garbage around without a second thought.We need a special force to fine such people. India’s image will never change until our civic sense does.
— Nikhil saini (@iNikhilsaini) October 22, 2026
Tags : CivicSense LitteringFreeIndia ViralVideo CleanIndia EnvironmentFirst PublicResponsibility