രാജ്കോട്ട് സിവിൽ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ രോഗിയുമായി എഴുപതുകാരിയായ വയോധിക സ്വയം സ്ട്രെച്ചർ തള്ളി നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ഗുജറാത്തിലെ സർക്കാർ ആരോഗ്യമേഖലയുടെ ദാരുണാവസ്ഥ വെളിവാക്കുന്നു.
സൗരാഷ്ട്ര മേഖലയിലെ സാധരണക്കാരായ ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന പ്രമുഖ ചികിത്സാകേന്ദ്രത്തിലാണ് അടിയന്തര സഹായത്തിന് ജീവനക്കാരില്ലാതെ ബന്ധുവിന് ഈ ദുരിതം പേറേണ്ടി വന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പരന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അധികൃതർക്കെതിരെ ഉയരുന്നത്.
സംഭവം തീർത്തും വേദനാജനകമാണെന്ന് സമ്മതിച്ച ആശുപത്രി അക്കൗണ്ട്സ് ഓഫീസർ എം.എസ്. റോയി, വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കി. രോഗികളുടെ യാത്ര സുഗമമാക്കാൻ ചുമതലയുണ്ടായിരുന്ന ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ ഇതെന്ന് പരിശോധിച്ചുവരികയാണ്.
ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട കരാർ ഏജൻസിക്ക് ഭരണകൂടം നോട്ടീസ് അയച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും രോഗികളെ കൊണ്ടുപോകാൻ ജീവനക്കാരുടെ സേവനം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചെങ്കിലും വീഴ്ച വരുത്തിയവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
गुजरात के Rajkot Civil Hospital में भारत के दो बुजुर्ग बीमार नागरिकों की लाचारी देखिए... ? https://t.co/yNbwcwiktX
— Ruby Arun रूबी अरुण (@arunruby08) October 22, 2026
Tags : HealthcareCrisis RajkotCivilHospital GujaratNews PatientCare ViralVideo HospitalNeglect