x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി​മു​ട​ക്കി കു​ര​ങ്ങ​ന്‍റെ 'സ​ർ​പ്രൈ​സ് എ​ൻ​ട്രി'; അ​മ്പ​ര​ന്ന് താ​ര​ങ്ങ​ളും കാ​ണി​ക​ളും


Published: October 23, 2026 11:38 AM IST | Updated: October 23, 2026 11:38 AM IST

നാ​ഗ്പൂ​രി​ൽ ന​ട​ന്ന വ​നി​താ അ​ണ്ട​ർ-19 ടി20 ​ട്രോ​ഫി എ​ലീ​റ്റ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ വി​ചി​ത്ര​മാ​യ ഒ​രു സം​ഭ​വം അ​ര​ങ്ങേ​റി. ക​ർ​ണാ​ട​ക​യും വി​ദ​ർ​ഭ​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി മൈ​താ​ന​ത്തേ​ക്ക് ഒ​രു കു​ര​ങ്ങ​ൻ ക​ട​ന്നു​വ​ന്ന​ത് ക​ളി​ക്കാ​രെ​യും കാ​ണി​ക​ളെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.

വി​ദ​ർ​ഭ​യു​ടെ ഫീ​ൽ​ഡ​റാ​യ ഉ​മാ കാ​ശ്വി​യു​ടെ അ​ടു​ത്തേ​ക്കാ​ണ് കു​ര​ങ്ങ​ൻ പാ​ഞ്ഞെ​ത്തി​യ​ത്. ബൗ​ണ്ട​റി ലൈ​നി​ന് സ​മീ​പം ഫീ​ൽ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്ന താ​രം, പെ​ട്ടെ​ന്ന് കു​ര​ങ്ങ​നെ ക​ണ്ട് പ​രി​ഭ്രാ​ന്ത​യാ​യി ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗ്രൗ​ണ്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

എ​ങ്കി​ലും ഭാ​ഗ്യ​വ​ശാ​ൽ കു​ര​ങ്ങ​ൻ താ​ര​ത്തെ ഉ​പ​ദ്ര​വി​ക്കാ​ൻ തു​നി​ഞ്ഞി​ല്ല. ആ​ശ​ങ്ക​ക​ൾ​ക്കൊ​ടു​വി​ൽ ഉ​മ കാ​ശ്വി പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ എ​ഴു​ന്നേ​റ്റ​തോ​ടെ​യാ​ണ് ക​ളി പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. വി​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 22-ന് ​ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക​ർ​ണാ​ട​ക​യാ​ണ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ക​ർ​ണാ​ട​ക 20 ഓ​വ​റി​ൽ 140 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഉ​യ​ർ​ത്തി​യ​പ്പോ​ൾ, വി​ദ​ർ​ഭ​യു​ടെ മ​റു​പ​ടി ബാ​റ്റിം​ഗ് 134 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. അ​ങ്ങ​നെ ആ​റ് റ​ൺ​സി​ന്‍റെ നേ​രി​യ വി​ജ​യ​ത്തോ​ടെ ക​ർ​ണാ​ട​ക അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നെ​ങ്കി​ലും, മൈ​താ​ന​ത്തെ കു​ര​ങ്ങ​ന്‍റെ അ​തി​ക്ര​മം മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൗ​തു​ക​ക്കാ​ഴ്ച​യാ​യി മാ​റി.

Tags : WomensCricket Cricket NagpurNews BizarreMoments SportsNews CricketFails

Recent News

Corehub Up