Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CleanIndia

Kouthukam

ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ൽ നി​ന്ന് വ​ൻ ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​ലേ​ക്ക്; യ​മു​നാ തീ​ര​ത്ത് നി​ന്ന് 585 കി​ലോ മാ​ലി​ന്യം നീ​ക്കി സു​രേ​ന്ദ്ര സിം​ഗ്

ഒ​രു വ്യ​ക്തി​യു​ടെ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മം എ​ങ്ങ​നെ ഒ​രു വ​ലി​യ സാ​മൂ​ഹി​ക മു​ന്നേ​റ്റ​മാ​യി മാ​റാ​മെ​ന്ന​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​കു​ക​യാ​ണ് സു​രേ​ന്ദ്ര സിം​ഗ് ചൗ​ധ​രി എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ.

'ബി​റ്റു ത​ബാ​ഹി' എ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സു​പ​രി​ചി​ത​നാ​യ ഇ​ദ്ദേ​ഹം മ​ധ്യ​പ്ര​ദേ​ശി​ലെ മ​ലി​ന​മാ​യ അ​ജ്നാ​ർ ന​ദി ഒ​റ്റ​യ്ക്ക് വൃ​ത്തി​യാ​ക്കി​ക്കൊ​ണ്ടാ​ണ് ശു​ചി​ത്വ സ​ന്ദേ​ശ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

ഈ ​ഒ​റ്റ​യാ​ൾ പോ​രാ​ട്ടം പി​ന്നീ​ട് ജ​ന​ശ്ര​ദ്ധ നേ​ടു​ക​യും ആ​ഗോ​ള പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ 'ദി ​ഓ​ഷ്യ​ൻ ക്ലീ​ന​പ്പി​ന്‍റെ' ത​ല​വ​ൻ ബോ​യ​ൻ സ്ലാ​റ്റി​ൽ നി​ന്ന് അ​ഭി​ന​ന്ദ​ന​വും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ക്ഷ​ണ​വും തേ​ടി​യെ​ത്താ​ൻ കാ​ര​ണ​മാ​വു​ക​യും ചെ​യ്തു.

ഇ​പ്പോ​ഴി​താ ത​ന്‍റെ ശു​ചി​ത്വ പ്ര​ചാ​ര​ണം ഡ​ൽ​ഹി​യി​ലെ യ​മു​നാ ന​ദീ​തീ​ര​ത്തേ​ക്കും വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​യു​വാ​വ്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് പൊ​തു​സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക എ​ന്ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

ലോ​ക ശു​ചീ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യ​മു​നാ തീ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ദൗ​ത്യ​ത്തി​ൽ ത​ന്നെ 585 കി​ലോ​ഗ്രാം മാ​ലി​ന്യ​മാ​ണ് ഇ​ദ്ദേ​ഹ​വും സം​ഘ​വും ചേ​ർ​ന്ന് നീ​ക്കം ചെ​യ്ത​ത്. ഫി​ലി​പ്പ് മോ​റി​സി​ന്‍റെ സാ​മ്പ​ത്തി​ക-​സ​ങ്കേ​തി​ക പി​ന്തു​ണ​യോ​ടെ​യാ​ണ് ഡ​ൽ​ഹി​യി​ലെ ഈ ​മൂ​ന്ന് ദി​വ​സ​ത്തെ ശു​ചീ​ക​ര​ണ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ച​ത്.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, ഉ​പ​യോ​ഗി​ച്ച പൂ​മാ​ല​ക​ൾ, പൂ​ജാ അ​വ​ശി​ഷ്ട​ങ്ങ​ൾ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വി​ഗ്ര​ഹ​ങ്ങ​ൾ എ​ന്നി​വ​യാ​ൽ മ​ലി​ന​മാ​യി​രു​ന്ന ന​ദീ​തീ​രം നാ​ല​ര മ​ണി​ക്കൂ​ർ നീ​ണ്ട ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് പൂ​ർ​ണ്ണ​മാ​യും പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​ക്കി​യ​ത്.

പ്ര​ദേ​ശ​വാ​സി​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും വ​ലി​യ തോ​തി​ൽ ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. യ​മു​നാ തീ​ര​ത്തെ വി​ജ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശേ​ഷം ത​ന്‍റെ അ​ടു​ത്ത ല​ക്ഷ്യ​സ്ഥാ​നം ഗു​രു​ഗ്രാ​മി​ലെ ഖേ​ർ​ക്കി ദൗ​ല​യാ​ണെ​ന്ന് സു​രേ​ന്ദ്ര സിം​ഗ് വ്യ​ക്ത​മാ​ക്കി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​ദ്ദേ​ഹം പ​ങ്കു​വെ​ക്കു​ന്ന ശു​ചീ​ക​ര​ണ വീ​ഡി​യോ​ക​ൾ​ക്ക് വ​ൻ ജ​ന​പി​ന്തു​ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നാ​ളെ​യു​ടെ പ​രി​സ്ഥി​തി​ക്കാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച ഈ ​യു​വാ​വി​ന് ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത്.

Latest News

Corehub Up