x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​മു​ക്കി​ല്ലാ​ത്ത പൊ​തു​ബോ​ധം വി​ദേ​ശി​ക്ക്! മ​സൂ​റി​യു​ടെ മ​നം ക​വ​ർ​ന്ന് ഒ​രു ഇ​ന്ത്യാ​ക്കാ​ര​നും താ​യ്‌​വാ​ൻ സു​ഹൃ​ത്തും

വൈറൽ ഡെസ്ക്
Published: November 3, 2026 07:33 PM IST | Updated: November 3, 2026 07:33 PM IST

വീഡിയോയിൽ നിന്നുമുള്ള ചിത്രം

മ​സൂ​റി​യു​ടെ മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ളി​ലേ​ക്ക് സു​ഹൃ​ത്തി​നൊ​പ്പം വി​നോ​ദ​യാ​ത്ര പോ​യ ത​ദ്ദേ​ശീ​യ​നാ​യ യു​വാ​വി​ന് അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ വ​ലി​യ നി​രാ​ശ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ആ ​കു​ന്ന് സ​ഞ്ചാ​രി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു.

ഈ ​കാ​ഴ്ച ക​ണ്ട് അ​മ്പ​ര​ന്നു​പോ​യ ഇ​രു​വ​രും മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ ത​ങ്ങ​ളു​ടെ കൈ​യി​ൽ കി​ട്ടി​യ മാ​ലി​ന്യ​ങ്ങ​ൾ ഓ​രോ​ന്നാ​യി പെ​റു​ക്കി മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. താ​യ്‌​വാ​നി​ൽ നി​ന്നെ​ത്തി​യ ത​ന്‍റെ വി​ദേ​ശി സു​ഹൃ​ത്ത് ഇ​ന്ത്യ​യി​ലെ പ്ര​കൃ​തി സൗ​ന്ദ​ര്യം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ത്ത​രം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ളു​ക​ൾ കാ​ണി​ക്കു​ന്ന അ​ശ്ര​ദ്ധ​യും ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യും ന​മ്മു​ടെ നാ​ടി​ന് അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. നി​ര​വ​ധി ആ​ളു​ക​ൾ ചു​റ്റും ഉ​ണ്ടാ​യി​രു​ന്നി​ട്ടും ആ​രും ത​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ട് വ​ന്നി​ല്ലെ​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്.

ഉ​പ​യോ​ഗി​ച്ച പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും കു​പ്പി​ക​ളും അ​ടു​ത്തു​ള്ള ഡ​സ്റ്റ്ബി​ൻ ക​ണ്ടെ​ത്തു​ന്ന​ത് വ​രെ കൈ​യി​ൽ സൂ​ക്ഷി​ക്കാ​ൻ പോ​ലും ത​യ്യാ​റാ​കാ​ത്ത സ​ഞ്ചാ​രി​ക​ളു​ടെ മ​നോ​ഭാ​വ​മാ​ണ് മാ​റേ​ണ്ട​തെ​ന്നും, രാ​ജ്യ​ത്തി​ന​ല്ല മ​റി​ച്ച് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ബോ​ധ​മി​ല്ലാ​ത്ത വ്യ​ക്തി​ക​ൾ​ക്കാ​ണ് മാ​റ്റം വ​രേ​ണ്ട​തെ​ന്നും ഇ​വ​ർ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Tags : CivicSense TravelResponsibly Mussoorie DalaiHills CleanIndia EcoTourism

Recent News

Corehub Up