x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പെ​ട്ട​വ​ന്‍റെ ക​ല്യാ​ണം ലോ​ക​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യി മാ​റി​യ​പ്പോ​ൾ

വൈറൽ ഡെസ്ക്
Published: November 2, 2026 09:09 PM IST | Updated: November 2, 2026 09:09 PM IST

വീഡിയോയിൽ നിന്നുമുള്ള ചിത്രം

അ​പൂ​ർ​വ​മാ​യൊ​രു ക​ല്യാ​ണ​ക്ഷ​ണ​ത്തി​ന്‍റെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. സ്വ​ന്ത​മെ​ന്ന് പ​റ​യാ​ൻ അ​ധി​ക​മാ​രു​മി​ല്ലാ​തി​രു​ന്ന ഒ​രു യു​വാ​വ് ത​ന്‍റെ വ​ലി​യ ദി​വ​സ​ത്തി​ൽ കൂ​ടെ​യു​ണ്ടാ​കാ​ൻ അ​പ​രി​ചി​ത​രെ ക്ഷ​ണി​ച്ച​പ്പോ​ൾ, ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം ഒ​ന്ന​ട​ങ്കം ആ ​ക്ഷ​ണ​ക്ക​ത്ത് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കൗ​മാ​ര​ത്തി​ൽ ത​ന്നെ പി​താ​വി​നെ ന​ഷ്ട​പ്പെ​ടു​ക​യും പി​ന്നീ​ട് ജ്യേ​ഷ്ഠ​നൊ​പ്പം പ​ല​വി​ധ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ട് വ​ള​രു​ക​യും ചെ​യ്ത ചൈ​ന സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നി​മി​ഷ​മാ​യി​രു​ന്നു ഇ​ത്.

ക​ഠി​നാ​ധ്വാ​നം ചെ​യ്ത് സ​മ്പാ​ദി​ച്ച പ​ണം കൊ​ണ്ട് താ​ൻ പ്ര​ണ​യി​ച്ച പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചെ​ങ്കി​ലും, ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ളോ പ്രി​യ​പ്പെ​ട്ട​വ​രോ ഇ​ല്ലെ​ന്ന സ​ങ്ക​ടം അ​ല​ട്ടി. തു​ട​ർ​ന്ന് ത​ന്‍റെ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച് അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​ളു​ക​ളെ വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​ക്ഷ​ണം ല​ഭി​ച്ച​തോ​ടെ ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്തെ ഒ​ട്ടേ​റെ അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ൾ വ​ധൂ​വ​ര​ന്മാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി ഓ​ടി​യെ​ത്തി. എ​ളി​മ​യാ​ർ​ന്ന ആ ​ച​ട​ങ്ങി​നെ അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ പ​ല​രും സൗ​ജ​ന്യ​മാ​യി ആ​ഡം​ബ​ര കാ​റു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി.

അ​തി​ഥി​ക​ൾ​ക്കാ​യി രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ഒ​രു​ക്കാ​ൻ പ്ര​മു​ഖ പാ​ച​ക​ക്കാ​ർ സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ടു​വ​ന്ന​പ്പോ​ൾ, മ​റ്റു​ചി​ല​ർ വീ​ടും പ​രി​സ​ര​വും അ​ല​ങ്ക​രി​ക്കാ​നും സ​മ്മാ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നും മു​ൻ​കൈ എ​ടു​ത്തു. ചെ​റി​യൊ​രു ച​ട​ങ്ങാ​യി ന​ട​ക്കേ​ണ്ടി​യി​രു​ന്ന ക​ല്യാ​ണം ഒ​ടു​വി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​പ​രി​ചി​ത​രു​ടെ സാ​ന്നി​ധ്യ​വും സ്നേ​ഹ​വും കൊ​ണ്ട് വ​ലി​യൊ​രു ആ​ഘോ​ഷ​മാ​യി മാ​റി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​അ​പൂ​ർ​വ കൂ​ട്ടാ​യ്മ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വൈ​കാ​രി​ക​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം, മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും ഉ​ദാ​ര​മ​ന​സ്ക​ത​യു​ടെ​യും തെ​ളി​വാ​യി ഈ ​സം​ഭ​വം ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടും ച​ർ​ച്ച​യാ​കു​ന്നു.

Tags : viralnews wedding heartwarming faithinhumanity internetpower chinanews strangerskindness

Recent News

Corehub Up