x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ​ത്തി​ൽ നി​ന്ന് വ​ര​ൻ പി​ന്മാ​റി; ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി 23-കാ​രി​യു​ടെ ഹൈ​ഡ്രാ​മ

വൈറൽ ഡെസ്ക്
Published: November 2, 2026 03:07 PM IST | Updated: November 2, 2026 03:39 PM IST

വീഡിയോയിൽ നിന്നുമുള്ള ചിത്രം

വി​വാ​ഹ​ത്തി​ൽ നി​ന്ന് വ​ര​ൻ പി​ന്മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൗ​ശാം​ബി ജി​ല്ല​യി​ൽ യു​വ​തി വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പൊ​ലി​സെ​ത്തി​യാ​ണ് അ​നു​പ​മ​യെ​ന്ന 23-കാ​രി​യെ താ​ഴെ​യി​റ​ക്കി കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​ത്. നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ഗ്രാ​മീ​ണ​രാ​ണ് പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്.

സ​രാ​യി ആ​കി​ൽ സ്വ​ദേ​ശി​യാ​യ അ​വ​ധേ​ഷ് കു​മാ​റു​മാ​യി അ​നു​പ​മ​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രു​ടെ​യും ബ​ന്ധ​ത്തി​നി​ട​യി​ലേ​ക്ക് ഒ​രു ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റെ റി​ക്കാ​ർ​ഡിം​ഗ് എ​ത്തു​ക​യും ഇ​ത് ക​ടു​ത്ത ത​ർ​ക്ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ അ​വ​ധേ​ഷ് തീ​രു​മാ​നി​ച്ച​തോ​ടെ മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന അ​നു​പ​മ, സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​ഖൈ​പൂ​ർ ഗ്രാ​മ​ത്തി​ലെ വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ എ​ത്ര ശ്ര​മി​ച്ചി​ട്ടും യു​വ​തി താ​ഴെ​യി​റ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് സം​ഘം മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ അ​നു​ന​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് യു​വ​തി​യെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി​യ​ത്. തു​ട​ര്‍​ന്ന് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം യു​വ​തി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​വും തു​ട​ർ​ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : ViralNews KaushambiNews UPNews WeddingDispute CrimeNews RescueOperation

Recent News

Corehub Up