Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UPNews

Viral

ഒ​രൊ​റ്റ ബൈ​ക്കി​ൽ ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ; ര​ക്ഷി​താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മീ​റ​റ്റ് പൊ​ലി​സ്

യു​പി​യി​ലെ മീ​റ​റ്റി​ൽ പൊ​തു​നി​ര​ത്തി​ലൂ​ടെ ഒ​രൊ​റ്റ ബൈ​ക്കി​ൽ ആ​റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​പ​ക​ട​ക​ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​രു കു​ട്ടി വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മ​റ്റ് നാ​ലു​പേ​ർ പു​റ​കി​ൽ ഞെ​രു​ങ്ങി​യി​രി​ക്കു​ക​യും, ആ​റാ​മ​ത്തെ കു​ട്ടി മ​റ്റൊ​രു കു​ട്ടി​യു​ടെ തോ​ളി​ൽ ക​യ​റി ഇ​രി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്.

സ്വ​ന്തം ജീ​വ​നും മ​റ്റ് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ഈ ​യാ​ത്ര​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​തി​വേ​ഗം പ്ര​ച​രി​ച്ച​തോ​ടെ ട്രാ​ഫി​ക് പൊ​ലി​സ് ഉ​ട​ന​ടി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മീ​റ​റ്റ് ട്രാ​ഫി​ക് പൊ​ലി​സ് വ​ൻ തു​ക പി​ഴ ചു​മ​ത്തു​ക​യും വാ​ഹ​നം ക​ണ്ടു​കെ​ട്ടാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ ഇ​ത്ത​ര​ത്തി​ൽ അ​വി​വേ​കം കാ​ണി​ക്കു​ന്ന​തി​ന് ര​ക്ഷി​താ​ക്ക​ൾ​ക്കാ​ണ് പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ പൊ​ലി​സ് അ​ധി​കാ​രി​ക​ൾ, അ​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ചു.

ലൈ​ക്കു​ക​ൾ​ക്കും വൈ​റ​ൽ സ്റ്റ​ണ്ടു​ക​ൾ​ക്കും വേ​ണ്ടി സ്വ​ന്തം ജീ​വി​തം പ​ണ​യം വെ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ത​ട​യാ​ൻ വീ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ മേ​ൽ​നോ​ട്ടം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്.

Viral

വാ​ഹ​നം ത​ട്ടി​യ​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം:ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക്ക് മ​ർ​ദ​നം

ബ​റേ​ലി​യി​ലെ രാം​പൂ​ർ ഗാ​ർ​ഡ​നി​ലു​ള്ള ഒ​രു പ്ര​മു​ഖ ജി​മ്മി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​നം കേ​ടു​വ​രു​ത്തി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം ഒ​ടു​വി​ൽ വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ത​ർ​ക്ക​ത്തി​നി​ടെ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ചേ​ർ​ന്ന് മ​ന്നു സാ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​മി​ഷ​നേ​രം കൊ​ണ്ട് പ്ര​ച​രി​ക്കു​ക​യും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ക​യും ചെ​യ്ത​തോ​ടെ പോ​ലീ​സ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു.

തു​ട​ർ​ന്ന് ജിം ​ഉ​ട​മ​യ്ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ര​യാ​യ വ്യ​ക്തി കോ​ട്‌​വാ​ളി പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രേം ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ അ​ർ​വാ​നി ശ​ർ​മ്മ, ബ​രാ​ദ​രി സ്വ​ദേ​ശി​യാ​യ സ​ഞ്ജീ​വ് കു​മാ​ർ എ​ന്നി​വ​രെ പോ​ലീ​സ് ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Viral

21 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യം, 5 മ​ക്ക​ൾ; ഭാ​ര്യ​യെ കാ​മു​ക​ന് കെ​ട്ടി​ച്ചു​ന​ൽ​കി സ​ന്തോ​ഷ​ത്തോ​ടെ യാ​ത്ര​യാ​ക്കി ഭ​ർ​ത്താ​വ്!

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ന്ത് ക​ബീ​ർ ന​ഗ​ർ ജി​ല്ല​യി​ലെ ഡെ​ബ്രി ഗ്രാ​മ​ത്തി​ൽ ദാ​മ്പ​ത്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും വ​ഴ​ക്കു​ക​ൾ​ക്കും വി​ചി​ത്ര​മാ​യൊ​രു പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ബു​ദ്ധി​റാം നി​ഷാ​ദ് എ​ന്ന​യാ​ൾ.

ത​ന്‍റെ ഭാ​ര്യ ഫൂ​ൽ​മ​തി​ക്ക് ഗ്രാ​മ​ത്തി​ലെ ത​ന്നെ അ​വ​ധേ​ഷ് എ​ന്ന യു​വാ​വി​നോ​ടു​ള്ള പ്ര​ണ​യം മ​ന​സി​ലാ​ക്കി​യ ഇ​യാ​ൾ, ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ അ​ശ്ര​ഫ്പൂ​രി​ലെ ഒ​രു ശി​വ​ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. 

21 വ​ർ​ഷം നീ​ണ്ട ദാ​മ്പ​ത്യ​ബ​ന്ധ​ത്തി​ൽ ഇ​വ​ർ​ക്ക് അ​ഞ്ച് മ​ക്ക​ളു​മു​ണ്ട്. ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഫൂ​ൽ​മ​തി​യും അ​വ​ധേ​ഷും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ര​ണ്ട് മാ​സം മു​ൻ​പ് മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് ഇ​രു​വ​രും നാ​ടു​വി​ട്ടു​പോ​യെ​ങ്കി​ലും നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ഇ​ട​പെ​ട്ട് ഫൂ​ൽ​മ​തി​യെ തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ചു. 

എ​ന്നാ​ൽ പി​ന്നീ​ട് വീ​ട്ടി​ൽ ദി​വ​സ​വും വ​ഴ​ക്കും പ്ര​ശ്ന​വു​മാ​യി​രു​ന്നു. പ​ര​സ്പ​രം നി​ർ​ബ​ന്ധി​ച്ച് ജീ​വി​ക്കു​ന്ന​തി​ലും ന​ല്ല​ത് ഭാ​ര്യ​യു​ടെ സ​ന്തോ​ഷ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ബു​ദ്ധി​റാം, ഒ​ടു​വി​ൽ അ​വ​രെ കാ​മു​ക​ന് കൈ​പി​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്നോ​ടൊ​പ്പം ജീ​വി​ക്കാ​ൻ താ​ല്പ​ര്യ​മി​ല്ലാ​ത്ത ഭാ​ര്യ​യു​ടെ സ​ന്തോ​ഷ​ത്തി​നാ​ണ് താ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​തെ​ന്നും, വെ​റു​തെ വ​ഴ​ക്കി​ട്ട് സ്വ​ന്തം ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ഇ​താ​ണെ​ന്ന് ക​രു​തി​യെ​ന്നു​മാ​ണ് സം​ഭ​വ​ത്തി​ൽ ബു​ദ്ധി​റാ​മി​ന്‍റെ പ്ര​തി​ക​ര​ണം. 

അ​തേ​സ​മ​യം, ഇ​ത് ത​ന്‍റെ അ​വ​കാ​ശ​മാ​യി​രു​ന്നു​വെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഫൂ​ൽ​മ​തി ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. സ​ന്തോ​ഷ​ത്തോ​ടെ ഭാ​ര്യ​യെ യാ​ത്ര​യാ​ക്കി​യ ബു​ദ്ധി​റാ​മി​ന്‍റെ ഈ ​വേ​റി​ട്ട തീ​രു​മാ​നം പ്ര​ദേ​ശ​ത്താ​കെ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

Viral

താ​ഴേ​ക്ക് ഇ​റ​ങ്ങാ​ൻ മ​ടി; ഒ​ന്നാം നി​ല​യി​ൽ നി​ന്ന് ഐ​സ്ക്രീം വാ​ങ്ങാ​ൻ ശ്ര​മി​ച്ച യു​വാ​വ് ബാ​ല​ൻ​സ് തെ​റ്റി നി​ല​ത്തേ​ക്ക് വീ​ണും

വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് താ​ഴേ​ക്ക് ഇ​റ​ങ്ങാ​തെ ഐ​സ്ക്രീം വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് നി​യ​ന്ത്ര​ണം തെ​റ്റി താ​ഴേ​ക്ക് വീ​ണു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സോ​ൻ​ഭ​ദ്ര ജി​ല്ല​യി​ലാ​ണ് അ​ശ്ര​ദ്ധ മൂ​ല​മു​ണ്ടാ​യ ഈ ​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്.

തെ​രു​വി​ലൂ​ടെ പോ​യ വി​ൽ​പ​ന​ക്കാ​ര​നി​ൽ നി​ന്ന് ഐ​സ്ക്രീം വാ​ങ്ങാ​നാ​യി ബാ​ൽ​ക്ക​ണി​യു​ടെ കൈ​വ​രി​യി​ലൂ​ടെ താ​ഴേ​ക്ക് ആ​ഞ്ഞ് കൈ ​നീ​ട്ടി​യ യു​വാ​വ് പെ​ട്ടെ​ന്ന് ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട്ട് റോ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സോ​ൻ​ഭ​ദ്ര പൊ​ലീ​സ് അ​റി​യി​ച്ചു. ചെ​റി​യൊ​രു മ​ടി​യും അ​ശ്ര​ദ്ധ​യും എ​ത്ര പെ​ട്ടെ​ന്നാ​ണ് വ​ലി​യൊ​രു അ​പ​ക​ട​മാ​യി മാ​റു​ന്ന​ത് എ​ന്ന​തി​ന്‍റെ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​സം​ഭ​വം.

 

Viral

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാതെ ആടുകളെ മോഷ്ടിച്ച് ജനക്കൂട്ടം

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൗ​ശാം​ബി​യി​ൽ ഇ​രു​ന്നൂ​റി​ല​ധി​കം ആ​ടു​ക​ളു​മാ​യി പോ​യ ച​ര​ക്കു​ലോ​റി ദേ​ശീ​യ​പാ​ത​യി​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം ക​ടു​ത്ത മ​നു​ഷ്യ​ത്വ​മി​ല്ലാ​യ്മ​യു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യി മാ​റു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ കോ​ഖ്‌​രാ​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ൻ​ഡാ​വ തേ​ഡി വ​ള​വി​ന് സ​മീ​പ​മാ​യി​രു​ന്നു ദ​രു​ണ​മാ​യ ഈ ​സം​ഭ​വം.

കാ​ൺ​പൂ​രി​ൽ നി​ന്നും പ്ര​യാ​ഗ്‌​രാ​ജി​ലേ​ക്ക് അ​മി​ത ഭാ​ര​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന നാ​ല് യാ​ത്ര​ക്കാ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ഇ​രു​പ​തി​ല​ധി​കം ആ​ടു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ചാ​വു​ക​യും ചെ​യ്തു.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ആ​ടു​ക​ൾ ദേ​ശീ​യ​പാ​ത​യി​ലു​ട​നീ​ളം ചി​ത​റി​യോ​ടി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ലി​യ രീ​തി​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​ദു​ര​ന്ത​ത്തി​നി​ട​യി​ൽ പ്ര​ദേ​ശ​ത്തു​ണ്ടാ​യ ചി​ല നാ​ട​കീ​യ രം​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചോ​ര​യൊ​ലി​പ്പി​ച്ചു കി​ട​ന്ന യാ​ത്ര​ക്കാ​രെ ര​ക്ഷി​ക്കാ​നോ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കാ​നോ മു​തി​രാ​തെ, റോ​ഡി​ൽ ചി​ത​റി​യോ​ടി​യ ആ​ടു​ക​ളെ നാ​ട്ടു​കാ​രി​ൽ ചി​ല​ർ മോ​ഷ്ടി​ച്ചു​കൊ​ണ്ട് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​ർ സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ക്കു​മ്പോ​ഴും യാ​തൊ​രു ദാ​ക്ഷി​ണ​ന്യ​വു​മി​ല്ലാ​തെ ആ​ളു​ക​ൾ ആ​ടു​ക​ളെ​യും തൂ​ക്കി​പ്പി​ടി​ച്ച് ഓ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

വി​പ​രീ​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​തു​സ​മൂ​ഹം പു​ല​ർ​ത്തു​ന്ന ഇ​ത്ത​രം ക്രൂ​ര​മാ​യ സ​മീ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഡി​ജി​റ്റ​ൽ ഇ​ട​ങ്ങ​ളി​ൽ ഉ​യ​രു​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കോ​ഖ്‌​രാ​ജ് പോ​ലീ​സും ഷ​ഹ്‌​സാ​ദ്പൂ​ർ ഔ​ട്ട്‌​പോ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് പി​ന്നീ​ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. വ​ണ്ടി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സ് മാ​ർ​ഗം സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തു​ട​ർ​ന്ന് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ന്ന ലോ​റി റോ​ഡി​ൽ നി​ന്നും മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യും വാ​ഹ​ന​ത്തി​ൽ അ​വ​ശേ​ഷി​ച്ച മ​റ്റ് മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ച​ന്ദ്ര​ഭൂ​ഷ​ൺ മൗ​ര്യ സ്ഥി​രീ​ക​രി​ച്ചു.

ദു​ര​ന്ത​മു​ഖ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് പ​ക​രം ആ​ടു​ക​ളെ ക​വ​ർ​ന്നു കൊ​ണ്ടു​പോ​വു​ക​യും ചെ​യ്ത​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കു​റ്റ​ക്കാ​രെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​വ​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Viral

വൈറലാകാൻ നോക്കുന്നവർ കാണുക; സോഷ്യൽ മീഡിയ മോഹം കവർന്നത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷ

നി​മി​ഷ നേ​രം കൊ​ണ്ട് വൈ​റ​ലാ​കാ​ൻ ശ്ര​മി​ച്ച ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ ജീ​വ​ൻ പൊ​ലി​ഞ്ഞ വാ​ർ​ത്ത നൊ​മ്പ​ര​മാ​കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി ജി​ല്ല​യി​ൽ ന​വാ​ബ്ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ബി​സൗ​രി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം ഉ​ണ്ടാ​യ​ത്.

റി​ച്ചോ​ള ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള 22 -കാ​ര​നാ​യ മു​ഹ​മ്മ​ദ് ഫൈ​സാ​നാ​ണ് സു​ഹൃ​ത്തി​നോ​ടൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഒ​രു പ്രൊ​ഫ​ഷ​ണ​ൽ ഹെ​യ​ർ ഡ്രെ​സ​റാ​യി​രു​ന്ന ഫൈ​സാ​ൻ ത​ന്‍റെ സു​ഹൃ​ത്ത് അ​നു​ജി​നൊ​പ്പ​മാ​ണ് ഫ്ലൈ​ഓ​വ​ർ നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​യി​ട​ത്തേ​ക്ക് എ​ത്തി​യ​ത്.

അ​വി​ടെ റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന കൂ​റ്റ​ൻ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ​ക്ക് മു​ക​ളി​ൽ ക​യ​റി വീ​ഡി​യോ പ​ക​ർ​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ നീ​ക്കം.

എ​ന്നാ​ൽ സ്ലാ​ബി​ന് മു​ക​ളി​ൽ ക​യ​റി നി​ൽ​ക്കു​ന്ന​തി​നി​ടെ ഫൈ​സാ​ൻ പെ​ട്ടെ​ന്ന് ബാ​ല​ൻ​സ് തെ​റ്റി താ​ഴേ​ക്ക് വീ​ണു. ഇ​തോ​ടെ അ​വ​ൻ പി​ടി​ച്ചു​നി​ന്ന വ​ലി​യ കോ​ൺ​ക്രീ​റ്റ് സ്ലാ​ബും ഇ​ള​കി ത​ല​യി​ലേ​ക്ക് ത​ന്നെ മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

സെ​ക്ക​ന്‍റു​ക​ൾ​ക്കു​ള്ളി​ൽ സം​ഭ​വി​ച്ച ഈ ​അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് ത​ൽ​ക്ഷ​ണം ത​ന്നെ മ​ര​ണ​പ്പെ​ട്ടു. അ​പ​ക​ടം ക​ണ്ടു​നി​ന്ന പ​രി​സ​ര​വാ​സി​ക​ൾ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു.

ഹൈ​ഡ്രാ മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് സ്ലാ​ബി​ന് അ​ടി​യി​ലാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. ആ​റ് സ​ഹോ​ദ​ര​ങ്ങ​ളു​ള്ള കു​ടും​ബ​ത്തി​ലെ അ​ഞ്ചാ​മ​നാ​ണ് ഫൈ​സാ​ന്‍.

നി​ർ​മ്മാ​ണ സ്ഥ​ല​ങ്ങ​ളി​ലെ സു​ര​ക്ഷാ വീ​ഴ്ച​യെ​ക്കു​റി​ച്ചും യു​വാ​ക്ക​ൾ​ക്കി​ട​യി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചും ഈ ​സം​ഭ​വം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നു.

ലൈ​ക്കു​ക​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​ൽ​ക്കാ​ലി​ക പ്ര​ശ​സ്തി​ക്കും വേ​ണ്ടി സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തു​ന്ന​ത് എ​ത്ര​ത്തോ​ളം വ​ലി​യ വി​ഡ്ഢി​ത്ത​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

നി​ർ​മ്മാ​ണ മേ​ഖ​ല​ക​ൾ പ​ല​പ്പോ​ഴും അ​സ്ഥി​ര​മാ​യ വ​സ്തു​ക്ക​ളാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​യാ​ണെ​ന്നും ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Viral

ഹിജാബ് വിവാദം വീണ്ടും പുകയുന്നു: വസ്ത്രധാരണവും വ്യക്തിസ്വാതന്ത്ര്യവും വീണ്ടും ചർച്ചാവിഷയമാകുന്നു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ തെ​രു​വി​ലൂ​ടെ കോ​ച്ചിം​ഗ് ക്ലാ​സ് ക​ഴി​ഞ്ഞ് ഒ​രു​മി​ച്ച് ന​ട​ന്നു​നീ​ങ്ങു​ന്ന നാ​ല് സു​ഹൃ​ത്തു​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന് ഇ​ന്ത്യ​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വ​ലി​യൊ​രു ത​ർ​ക്ക​വി​ഷ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

മൂ​ന്ന് മു​സ്ലിം പെ​ൺ​കു​ട്ടി​ക​ളും അ​വ​രു​ടെ ഒ​രു ഹി​ന്ദു സു​ഹൃ​ത്തും ഉ​ൾ​പ്പെ​ട്ട ഈ ​ചെ​റി​യ വീ​ഡി​യോ ക്ലി​പ്പ്, വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചും മ​ത​പ​ര​മാ​യ സ്വ​ത്വ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ഗൗ​ര​വ​ക​ര​മാ​യ സം​വാ​ദ​ങ്ങ​ൾ​ക്കാ​ണ് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ഴി​യി​ലൂ​ടെ ത​മാ​ശ​ക​ൾ പ​റ​ഞ്ഞ് ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ, മു​സ്ലിം പെ​ൺ​കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ സു​ഹൃ​ത്തി​നോ​ട് ഹി​ജാ​ബ് ധ​രി​ക്കാ​ൻ സ്നേ​ഹ​പൂ​ർ​വ്വം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

'നീ​യി​ത് ധ​രി​ച്ചാ​ൽ കാ​ണാ​ൻ ന​ല്ല ഭം​ഗി​യു​ണ്ടാ​കും' എ​ന്ന് അ​വ​ർ ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ആ​ദ്യ​മൊ​ന്ന് മ​ടി​ച്ചെ​ങ്കി​ലും പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളു​ടെ താ​ല്പ​ര്യ​ത്തി​ന് വ​ഴ​ങ്ങി ആ ​പെ​ൺ​കു​ട്ടി ഹി​ജാ​ബ് ധ​രി​ക്കു​ന്നു​ണ്ട്.

വീ​ഡി​യോ​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്ത് അ​വ​ൾ സ​ന്തോ​ഷ​ത്തോ​ടെ ചി​രി​ക്കു​ന്ന​ത് കാ​ണാ​മെ​ങ്കി​ലും, ഈ ​ദൃ​ശ്യ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ ലോ​കം ര​ണ്ട് വ്യ​ത്യ​സ്ത ധ്രു​വ​ങ്ങ​ളി​ൽ നി​ന്നാ​ണ് വീ​ക്ഷി​ക്കു​ന്ന​ത്.

ഇ​തൊ​രു സൗ​ഹൃ​ദ​പ​ര​മാ​യ ത​മാ​ശ​യാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം ക​രു​തു​മ്പോ​ൾ, മ​റ്റൊ​രു​കൂ​ട്ട​ർ ഇ​തി​നെ കാ​ണു​ന്ന​ത് ഒ​ളി​ഞ്ഞി​രി​ക്കു​ന്ന സ​മ്മ​ർ​ദ്ദ​മാ​യി​ട്ടാ​ണ്. ഒ​രു വ്യ​ക്തി​യു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളി​ലും വ​സ്ത്ര​ധാ​ര​ണ രീ​തി​ക​ളി​ലും ഇ​ട​പെ​ടാ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പോ​ലും അ​വ​കാ​ശ​മി​ല്ലെ​ന്നും ഇ​ത്ത​രം നി​ർ​ബ​ന്ധ​ങ്ങ​ൾ തെ​റ്റാ​യ കീ​ഴ്വ​ഴ​ക്കം സൃ​ഷ്ടി​ക്കു​മെ​ന്നും വി​മ​ർ​ശ​ക​ർ വാ​ദി​ക്കു​ന്നു.

മ​റു​ഭാ​ഗ​ത്ത്, ഈ ​സം​ഭ​വ​ത്തെ തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യ ഒ​രു സൗ​ഹൃ​ദ നി​മി​ഷ​മാ​യി കാ​ണു​ന്ന​വ​രും കു​റ​വ​ല്ല. ആ ​പെ​ൺ​കു​ട്ടി സ്വ​മേ​ധ​യാ ആ​ണ് ഹി​ജാ​ബ് അ​ണി​ഞ്ഞ​തെ​ന്നും അ​വ​ളു​ടെ മു​ഖ​ത്തെ പു​ഞ്ചി​രി ത​ന്നെ ഇ​തി​ൽ യാ​തൊ​രു​വി​ധ നി​ർ​ബ​ന്ധ​വു​മി​ല്ല എ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ഒ​രു വ​സ്ത്രം പ​രീ​ക്ഷി​ച്ചു നോ​ക്കു​ന്ന​ത് ഒ​രാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും അ​തി​ൽ വ​ർ​ഗീ​യ​ത തി​ര​യു​ന്ന​ത് അ​നാ​വ​ശ്യ​മാ​ണെ​ന്നു​മാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്.

പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രു പെ​ൺ​കു​ട്ടി​ക്ക് ത​നി​ക്ക് ചേ​രു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ അ​റി​യാ​മെ​ന്നും ഇ​വ​ർ വാ​ദി​ക്കു​ന്നു. സാ​ധാ​ര​ണ​മാ​യ ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ പോ​ലും ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ എ​ത്ര​ത്തോ​ളം പെ​ട്ടെ​ന്ന് രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ന്നു എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി ഈ ​സം​ഭ​വം മാ​റി​യി​ട്ടു​ണ്ട്.

വെ​റും ഒ​രു മി​നി​റ്റി​ൽ താ​ഴെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് നി​ഗ​മ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് കൂ​ടു​ത​ൽ വി​വേ​കം കാ​ണി​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക ഐ​ക്യ​ത്തെ ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

ഡി​ജി​റ്റ​ൽ ലോ​ക​ത്തെ ഇ​ത്ത​രം ച​ർ​ച്ച​ക​ൾ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലെ സൗ​ഹൃ​ദ​ങ്ങ​ളെ ബാ​ധി​ക്ക​രു​തെ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ് ഈ ​വി​വാ​ദം പു​ക​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Latest News

Corehub Up