x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നം ത​ട്ടി​യ​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം:ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക്ക് മ​ർ​ദ​നം


Published: August 11, 2026 05:43 PM IST | Updated: August 11, 2026 05:43 PM IST

ബ​റേ​ലി​യി​ലെ രാം​പൂ​ർ ഗാ​ർ​ഡ​നി​ലു​ള്ള ഒ​രു പ്ര​മു​ഖ ജി​മ്മി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​നം കേ​ടു​വ​രു​ത്തി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം ഒ​ടു​വി​ൽ വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ത​ർ​ക്ക​ത്തി​നി​ടെ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ചേ​ർ​ന്ന് മ​ന്നു സാ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​മി​ഷ​നേ​രം കൊ​ണ്ട് പ്ര​ച​രി​ക്കു​ക​യും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ക​യും ചെ​യ്ത​തോ​ടെ പോ​ലീ​സ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു.

തു​ട​ർ​ന്ന് ജിം ​ഉ​ട​മ​യ്ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ര​യാ​യ വ്യ​ക്തി കോ​ട്‌​വാ​ളി പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രേം ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ അ​ർ​വാ​നി ശ​ർ​മ്മ, ബ​രാ​ദ​രി സ്വ​ദേ​ശി​യാ​യ സ​ഞ്ജീ​വ് കു​മാ​ർ എ​ന്നി​വ​രെ പോ​ലീ​സ് ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : BareillyNews UPNews Bareilly UttarPradesh CrimeNews IndianNews

Recent News

Corehub Up