x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ ഓ​ട്ടോ ഡ്രൈ​വ​റും യു​വ​തി​ക​ളും ത​മ്മി​ൽ പ​ര​സ്യ​ത്ത​ല്ല്


Published: September 29, 2026 02:03 PM IST | Updated: September 29, 2026 02:03 PM IST

ബം​ഗ​ളൂ​രു​വി​ലെ എ​ച്ച്എ​സ്ആ​ർ ലേ​ഔ​ട്ടി​ൽ ഓ​ട്ടോ ഡ്രൈ​വ​റും ര​ണ്ട് യു​വ​തി​ക​ളും ത​മ്മി​ൽ റോ​ഡി​ൽ വെ​ച്ച് പ​ര​സ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ച​ർ​ച്ച​യാ​കു​ന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് തേ​ർ​ഡ് സെ​ക്ട​റി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​ഴി​യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും മ​റ്റ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് വാ​ർ​ത്ത പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

വാ​ക്കേ​റ്റം രൂ​ക്ഷ​മാ​യി മൂ​വ​രും പ​ര​സ്പ​രം കൈ​യേ​റ്റം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ, വ​ഴി​യ​രി​കി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സ്ത്രീ ​ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എ​ച്ച്എ​സ്ആ​ർ ലേ​ഔ​ട്ട് പൊ​ലി​സ് യു​വ​തി​ക​ളെ ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും, ര​ണ്ട് ദി​വ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്നാ​ണ് അ​വ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​നി​ടെ കേ​സി​ലു​ൾ​പ്പെ​ട്ട ഓ​ട്ടോ ഡ്രൈ​വ​റെ പൊ​ലി​സ് ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്തു. യാ​ത്രാ​ക്കൂ​ലി​യെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് ഡ്രൈ​വ​ർ പൊ​ലി​സി​ന് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

യു​വ​തി​ക​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും യാ​ത്രാ​ക്കൂ​ലി ന​ൽ​കാ​തെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ദ്യം ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും, ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്നു​മാ​ണ് ഡ്രൈ​വ​റു​ടെ അ​വ​കാ​ശ​വാ​ദം.

യു​വ​തി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു​വ​രെ പ​രാ​തി​യൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ പൊ​ലി​സ് തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ല. പ​രാ​തി ല​ഭി​ച്ചാ​ലു​ട​ൻ സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും അ​ർ​ഹ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് മു​തി​ർ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Tags : BengaluruNews HSRLayout BengaluruRoadRage ViralVideo AutoRickshaw

Recent News

Corehub Up