പ്രയാഗ്രാജ് ജങ്ഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ വലിയൊരു ദുരന്തം ഒഴിവായി.
പ്രയാഗ്രാജ് എക്സ്പ്രസ് സ്റ്റേഷൻ വിട്ടു നീങ്ങിത്തുടങ്ങിയ സമയത്ത് ട്രെയിനിൽ നിന്ന് പുറത്തേക്കിറങ്ങാൻ ശ്രമിച്ച യാത്രക്കാരി ബാലൻസ് തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആർപിഎസ്എഫ് രണ്ടാം ബറ്റാലിയനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേഷ് കുമാർ ഹരിത്വാളിന്റെ നേതൃത്വത്തിൽ കോൺസ്റ്റബിൾമാരായ പ്രവേശ് കുമാറും ബസന്തും അടിയന്തരമായി ഇടപെട്ടു.
തുടർന്ന് ഉദ്യോഗസ്ഥർ ട്രെയിനിലെ എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയും, അടിയിൽ കുടുങ്ങിക്കിടന്ന യാത്രക്കാരിയെ അതിസാഹസികമായി പുറത്തെത്തിക്കുകയുമായിരുന്നു.
അഞ്ച് മിനിറ്റോളം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് യാത്രക്കാരിയെ പരിക്കുകളില്ലാതെ ജീവനോടെ പുറത്തെടുത്തത്. സ്റ്റേഷനിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ ഉദ്യോഗസ്ഥരുടെ ധീരതയ്ക്ക് തെളിവായി.
റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ജീവൻ രക്ഷ' പദ്ധതിയുടെ ഭാഗമായാണ് ഈ രക്ഷാപ്രവർത്തനം നടത്തിയത്.
പുനർജന്മം നൽകിയ ഉദ്യോഗസ്ഥർക്ക് യാത്രക്കാരി നന്ദി അറിയിച്ചപ്പോൾ, ഓടുന്ന ട്രെയിനിൽ കയറുന്നതും ഇറങ്ങുന്നതും ജീവന് തന്നെ ഭീഷണിയാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും റെയിൽവേ അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
प्रयागराज जंक्शन पर बड़ा हादसा टला
— zingabad (@zingabad) September 29, 2026
प्रयागराज जंक्शन पर ट्रेन के चलते समय एक महिला यात्री ने उतरने की कोशिश की. उतरते वक्त महिला का संतुलन बिगड़ा और वह ट्रेन के दरवाजे से सीधे नीचे गिर पड़ी. ड्यूटी पर तैनात रेलकर्मियों ने तुरंत दौड़कर महिला को खींच लिया और जान बचा ली.#Prayagraj… pic.twitter.com/jItfQwd438
Tags : PrayagrajJunction RPSF RailwaySafety OperationJeevanRaksha PrayagrajExpress