Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrayagrajJunction

Kouthukam

ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ട്രാ​ക്കി​ലേ​ക്ക് വീ​ണ യാ​ത്ര​ക്കാ​രി​യെ ആ​ർ​പി​എ​സ്എ​ഫ് സം​ഘം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി

പ്ര​യാ​ഗ്‌​രാ​ജ് ജ​ങ്ഷ​നി​ലെ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​ൽ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ സ്പെ​ഷ്യ​ൽ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി.

പ്ര​യാ​ഗ്‌​രാ​ജ് എ​ക്‌​സ്‌​പ്ര​സ് സ്റ്റേ​ഷ​ൻ വി​ട്ടു നീ​ങ്ങി​ത്തു​ട​ങ്ങി​യ സ​മ​യ​ത്ത് ട്രെ​യി​നി​ൽ നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​രി ബാ​ല​ൻ​സ് തെ​റ്റി പ്ലാ​റ്റ്‌​ഫോ​മി​നും ട്രെ​യി​നി​നും ഇ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ആ​ർ​പി​എ​സ്എ​ഫ് ര​ണ്ടാം ബ​റ്റാ​ലി​യ​നി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കു​മാ​ർ ഹ​രി​ത്വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ പ്ര​വേ​ശ് കു​മാ​റും ബ​സ​ന്തും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടു.

തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ട്രെ​യി​നി​ലെ എ​മ​ർ​ജ​ൻ​സി ചെ​യി​ൻ വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തു​ക​യും, അ​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന യാ​ത്ര​ക്കാ​രി​യെ അ​തി​സാ​ഹ​സി​ക​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ഞ്ച് മി​നി​റ്റോ​ളം നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​രി​യെ പ​രി​ക്കു​ക​ളി​ല്ലാ​തെ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്ത​ത്. സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ ഈ ​ദൃ​ശ്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ധീ​ര​ത​യ്ക്ക് തെ​ളി​വാ​യി.

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ൻ ജീ​വ​ൻ ര​ക്ഷ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

പു​ന​ർ​ജ​ന്മം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യാ​ത്ര​ക്കാ​രി ന​ന്ദി അ​റി​യി​ച്ച​പ്പോ​ൾ, ഓ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വീ​ണ്ടും ഓ​ർ​മ്മി​പ്പി​ച്ചു.

Latest News

Corehub Up