x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രൊ​റ്റ ബൈ​ക്കി​ൽ ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ; ര​ക്ഷി​താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മീ​റ​റ്റ് പൊ​ലി​സ്


Published: September 28, 2026 06:59 PM IST | Updated: September 28, 2026 06:59 PM IST

യു​പി​യി​ലെ മീ​റ​റ്റി​ൽ പൊ​തു​നി​ര​ത്തി​ലൂ​ടെ ഒ​രൊ​റ്റ ബൈ​ക്കി​ൽ ആ​റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​പ​ക​ട​ക​ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​രു കു​ട്ടി വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മ​റ്റ് നാ​ലു​പേ​ർ പു​റ​കി​ൽ ഞെ​രു​ങ്ങി​യി​രി​ക്കു​ക​യും, ആ​റാ​മ​ത്തെ കു​ട്ടി മ​റ്റൊ​രു കു​ട്ടി​യു​ടെ തോ​ളി​ൽ ക​യ​റി ഇ​രി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്.

സ്വ​ന്തം ജീ​വ​നും മ​റ്റ് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ഈ ​യാ​ത്ര​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​തി​വേ​ഗം പ്ര​ച​രി​ച്ച​തോ​ടെ ട്രാ​ഫി​ക് പൊ​ലി​സ് ഉ​ട​ന​ടി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മീ​റ​റ്റ് ട്രാ​ഫി​ക് പൊ​ലി​സ് വ​ൻ തു​ക പി​ഴ ചു​മ​ത്തു​ക​യും വാ​ഹ​നം ക​ണ്ടു​കെ​ട്ടാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ ഇ​ത്ത​ര​ത്തി​ൽ അ​വി​വേ​കം കാ​ണി​ക്കു​ന്ന​തി​ന് ര​ക്ഷി​താ​ക്ക​ൾ​ക്കാ​ണ് പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ പൊ​ലി​സ് അ​ധി​കാ​രി​ക​ൾ, അ​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ചു.

ലൈ​ക്കു​ക​ൾ​ക്കും വൈ​റ​ൽ സ്റ്റ​ണ്ടു​ക​ൾ​ക്കും വേ​ണ്ടി സ്വ​ന്തം ജീ​വി​തം പ​ണ​യം വെ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ത​ട​യാ​ൻ വീ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ മേ​ൽ​നോ​ട്ടം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്.

Tags : Meerut UttarPradesh MeerutNews UPNews UPPolice

Recent News

Corehub Up