ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് കുടുംബകോടതിയിൽ ജീവനാംശക്കേസ് വിചാരണയ്ക്ക് പിന്നാലെ ദമ്പതികളും ബന്ധുക്കളും തമ്മിൽ രൂക്ഷമായ കൈയേറ്റവും സംഘർഷവും ഉണ്ടായി.
സെപ്റ്റംബർ 24-ന് നടന്ന ഈ സംഭവത്തിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മഹാരാജ്ഗഞ്ച് ജില്ലാ ആസ്ഥാനത്തെ കോടതി സമുച്ചയത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സമർധിര സ്വദേശിയായ പ്രിയ ത്രിപാഠിയും കോയിലാദാദ് സ്വദേശിയായ മനീഷ് കുമാർ മിശ്രയും തമ്മിൽ ഏറെക്കാലമായി കുടുംബതർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി ജീവനാംശക്കേസിലെ വിചാരണയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവിഭാഗവും. ഉച്ചയ്ക്ക് രണ്ട് മണിയോടെ നടന്ന നടപടികൾക്ക് ശേഷം പ്രിയയും സഹോദരി പ്രിയങ്കയും പിതാവ് ലക്ഷ്മീകാന്തും കോടതിമുറിയിൽ നിന്ന് താഴത്തെ നിലയിലെ ഹാളിലേക്ക് ഇറങ്ങിവന്നപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
അവിടെവച്ച് ഇരുഭാഗവും തമ്മിലുണ്ടായ വാക്കുതർക്കം പെട്ടെന്ന് തന്നെ മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. തന്നേയും കുടുംബത്തേയും ഭർത്താവും കൂടെയെത്തിയ ആളും ചേർന്ന് ആക്രമിച്ചതായി പ്രിയ നൽകിയ പരാതിയിൽ പറയുന്നു.
തലമുടിയിൽ പിടിച്ച് വലിക്കുകയും നിലത്തേക്ക് തള്ളി വീഴ്ത്തി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായും തടയാനെത്തിയ പിതാവിനും സഹോദരിക്കും മർദ്ദനമേറ്റതായും പരാതിയിലുണ്ട്.
കൂടാതെ കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപിക്കുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
പ്രിയ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നയാൾ മനീഷിനെ അടിക്കുന്നതും, തുടർന്ന് ഇരുവിഭാഗവും തമ്മിൽ പരസ്പരം കൈയേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. കോടതിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായും കോട്വാലി പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ധർമ്മേന്ദ്ര സിംഗ് അറിയിച്ചു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Brahmin genes ??
— Simpu Singh (@Simpu_SinghIND) September 26, 2026
A woman named Priya Tripathi was being beaten by her husband Manish Kumar Mishra inside a court premises of Maharajganj, Uttar Pradesh. She has come to court for a hearing regarding a maintanence case ( case no - 641/2025). pic.twitter.com/28fGW8KnY0
Tags : UttarPradesh Maharajganj CourtroomChaos ViralVideo FamilyCourt