x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ദം തൊ​ട്ട് വ​ന്ദി​ച്ചു, കെ​ട്ടി​പ്പി​ടി​ച്ചു, അ​ടു​ത്ത നി​മി​ഷം ക​ഴു​ത്തി​ലെ മാ​ല​യും വ​ള​യും അ​ടി​ച്ചു​മാ​റ്റി!


Published: September 28, 2026 04:31 PM IST | Updated: September 28, 2026 04:31 PM IST

കാ​ന​ഡ​യി​ലെ ബ്രാം​പ്റ്റ​ണി​ൽ വൈ​കു​ന്നേ​രം ന​ട​ക്കാ​നി​റ​ങ്ങി​യ എ​ഴു​പ​ത്തി​യെ​ട്ടു​കാ​രി​യെ ക​ബ​ളി​പ്പി​ച്ച് പ​ത്തു പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു.

ജൂ​ലൈ ഇ​രു​പ​ത്തെ​ട്ടി​ന് വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ ചി​ങ്ഗു​വാ​കൂ​സി റോ​ഡി​ന് സ​മീ​പ​മു​ള്ള റ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

അ​പ​രി​ചി​ത​യാ​യ ഒ​രു സ്ത്രീ ​അ​തി​വി​ദ​ഗ്ദ്ധ​മാ​യി വ​യോ​ധി​ക​യു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത ശേ​ഷ​മാ​ണ് വ​ൻ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള വ​യോ​ധി​ക, ത​ന്നെ സ​മീ​പി​ച്ച സ്ത്രീ​യെ സ​മീ​പ​വാ​സി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡ​രു​കി​ൽ നി​ർ​ത്തി​യ വ​ണ്ടി​യി​ൽ നി​ന്നി​റ​ങ്ങി വ​ന്ന അ​പ​രി​ചി​ത, ബ​ഹു​മാ​ന​സൂ​ച​ക​മാ​യി വ​യോ​ധി​ക​യു​ടെ പാ​ദ​ങ്ങ​ളി​ൽ തൊ​ട്ടു വ​ന്ദി​ക്കു​ക​യും കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചെ​യ്തു.

ഈ ​സ​മ​യം കൊ​ണ്ട് വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന യ​ഥാ​ർ​ഥ സ്വ​ർ​ണ​മാ​ല​യ്ക്ക് പ​ക​രം കൃ​ത്രി​മ മാ​ല ചാ​ർ​ത്തു​ക​യും, ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ത​ങ്ക വ​ള​ക​ൾ ഊ​രി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ ക​വ​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി സം​ഘം വാ​ഹ​ന​ത്തി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. ഏ​ക​ദേ​ശം ഇ​രു​പ​തി​നാ​യി​രം ക​നേ​ഡി​യ​ൻ ഡോ​ള​ർ വി​പ​ണി​മൂ​ല്യ​മു​ള്ള നൂ​റ്റി​പ്പ​ത്ത് ഗ്രാ​മോ​ളം സ്വ​ർ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

എ​ന്നാ​ൽ സാ​മ്പ​ത്തി​ക മൂ​ല്യ​ത്തേ​ക്കാ​ളേ​റെ വൈ​കാ​രി​ക​മാ​യ വ​ലി​യൊ​രു ബ​ന്ധ​മാ​ണ് ഈ ​ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ത​ങ്ങ​ൾ​ക്കു​ള്ള​തെ​ന്ന് വ​യോ​ധി​ക​യു​ടെ മ​ക​ൻ രാ​ഘ​വേ​ന്ദ്ര കു​മാ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന ത​ന്‍റെ പി​താ​വ് 1971-ലെ ​വി​വാ​ഹ​വേ​ള​യി​ൽ സ്വ​ന്തം കൈ​ക​ളാ​ൽ തീ​ർ​ത്ത് അ​മ്മ​യ്ക്ക് സ​മ്മാ​നി​ച്ച​താ​യി​രു​ന്നു ഈ ​ആ​ഭ​ര​ണ​ങ്ങ​ൾ.

2008-ൽ ​അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​തി​നു ശേ​ഷം പി​താ​വി​ന്‍റെ ഓ​ർ​മ്മ​യാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വി​ല​പ്പെ​ട്ട സ​മ്പാ​ദ്യ​മാ​ണ് ഒ​റ്റ​നി​മി​ഷം കൊ​ണ്ട് കൈ​വി​ട്ടു​പോ​യ​ത്. മോ​ഷ​ണ​ത്തി​നു ശേ​ഷം വീ​ട്ടി​ലെ​ത്തി​യ വ​യോ​ധി​ക ക​ടു​ത്ത ആ​ഘാ​ത​ത്തി​ലാ​യി​രു​ന്നു.

ഹൃ​ദ്രോ​ഗി​യാ​യ ഇ​വ​ർ ഭ​യം കാ​ര​ണം അ​ര​മ​ണി​ക്കൂ​റോ​ളം ഒ​രു വാ​ക്കു​പോ​ലും ഉ​ച്ച​രി​ക്കാ​നാ​കാ​തെ വി​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ക​ൻ ഓ​ർ​ത്തെ​ടു​ക്കു​ന്നു. മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന ഇ​വ​ർ ഇ​പ്പോ​ൾ സ​ന്ധ്യാ​സ​മ​യ​ങ്ങ​ളി​ലെ പ​തി​വ് ന​ട​ത്തം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ശേ​ഖ​രി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​ൽ റീ​ജി​യ​ണ​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വെ​ള്ള നി​റ​ത്തി​ലു​ള്ള ഷെ​വ​ർ​ലെ ഇ​ക്വി​നോ​ക്സ് കാ​റി​ലാ​ണ് അ​ക്ര​മി​ക​ൾ എ​ത്തി​യ​തെ​ന്ന് പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ​മീ​പ​പ്ര​ദേ​ശ​മാ​യ ടൊ​റ​ന്‍റോ​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ഒ​രു ക​വ​ർ​ച്ച ന​ട​ന്നി​ട്ടു​ണ്ടെ​ന്നും, ര​ണ്ടി​നും പി​ന്നി​ൽ ഒ​രേ സം​ഘ​മാ​ണോ എ​ന്ന് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Tags : BramptonNews OntarioCrime CanadaNews CrimeNews SeniorSafety

Recent News

Corehub Up