Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FamilyCourt

Kouthukam

കു​ടും​ബ​കോ​ട​തി​യി​ൽ ക​യ്യാ​ങ്ക​ളി: വി​ചാ​ര​ണ​യ്ക്ക് പി​ന്നാ​ലെ ദ​മ്പ​തി​ക​ളും ബ​ന്ധു​ക്ക​ളും ഏ​റ്റു​മു​ട്ടി

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഹാ​രാ​ജ്‌​ഗ​ഞ്ച് കു​ടും​ബ​കോ​ട​തി​യി​ൽ ജീ​വ​നാം​ശ​ക്കേ​സ് വി​ചാ​ര​ണ​യ്ക്ക് പി​ന്നാ​ലെ ദ​മ്പ​തി​ക​ളും ബ​ന്ധു​ക്ക​ളും ത​മ്മി​ൽ രൂ​ക്ഷ​മാ​യ കൈ​യേ​റ്റ​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യി.

സെ​പ്റ്റം​ബ​ർ 24-ന് ​ന​ട​ന്ന ഈ ​സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. മ​ഹാ​രാ​ജ്‌​ഗ​ഞ്ച് ജി​ല്ലാ ആ​സ്ഥാ​ന​ത്തെ കോ​ട​തി സ​മു​ച്ച​യ​ത്തി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

സ​മ​ർ​ധി​ര സ്വ​ദേ​ശി​യാ​യ പ്രി​യ ത്രി​പാ​ഠി​യും കോ​യി​ലാ​ദാ​ദ് സ്വ​ദേ​ശി​യാ​യ മ​നീ​ഷ് കു​മാ​ർ മി​ശ്ര​യും ത​മ്മി​ൽ ഏ​റെ​ക്കാ​ല​മാ​യി കു​ടും​ബ​ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​നാം​ശ​ക്കേ​സി​ലെ വി​ചാ​ര​ണ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വി​ഭാ​ഗ​വും. ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ ന​ട​ന്ന ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പ്രി​യ​യും സ​ഹോ​ദ​രി പ്രി​യ​ങ്ക​യും പി​താ​വ് ല​ക്ഷ്മീ​കാ​ന്തും കോ​ട​തി​മു​റി​യി​ൽ നി​ന്ന് താ​ഴ​ത്തെ നി​ല​യി​ലെ ഹാ​ളി​ലേ​ക്ക് ഇ​റ​ങ്ങി​വ​ന്ന​പ്പോ​ഴാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

അ​വി​ടെ​വ​ച്ച് ഇ​രു​ഭാ​ഗ​വും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം പെ​ട്ടെ​ന്ന് ത​ന്നെ മ​ർ​ദ്ദ​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ത​ന്നേ​യും കു​ടും​ബ​ത്തേ​യും ഭ​ർ​ത്താ​വും കൂ​ടെ​യെ​ത്തി​യ ആ​ളും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​താ​യി പ്രി​യ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ത​ല​മു​ടി​യി​ൽ പി​ടി​ച്ച് വ​ലി​ക്കു​ക​യും നി​ല​ത്തേ​ക്ക് ത​ള്ളി വീ​ഴ്ത്തി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യും ത​ട​യാ​നെ​ത്തി​യ പി​താ​വി​നും സ​ഹോ​ദ​രി​ക്കും മ​ർ​ദ്ദ​ന​മേ​റ്റ​താ​യും പ​രാ​തി​യി​ലു​ണ്ട്.

കൂ​ടാ​തെ കേ​സി​ൽ നി​ന്ന് പി​ന്മാ​റി​യി​ല്ലെ​ങ്കി​ൽ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.

പ്രി​യ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ മ​നീ​ഷി​നെ അ​ടി​ക്കു​ന്ന​തും, തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ പ​ര​സ്പ​രം കൈ​യേ​റ്റം ചെ​യ്യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ന​ടി ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും കോ​ട്‌​വാ​ലി പൊ​ലി​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ധ​ർ​മ്മേ​ന്ദ്ര സിം​ഗ് അ​റി​യി​ച്ചു. ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up