x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

21 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യം, 5 മ​ക്ക​ൾ; ഭാ​ര്യ​യെ കാ​മു​ക​ന് കെ​ട്ടി​ച്ചു​ന​ൽ​കി സ​ന്തോ​ഷ​ത്തോ​ടെ യാ​ത്ര​യാ​ക്കി ഭ​ർ​ത്താ​വ്!


Published: August 6, 2026 11:36 PM IST | Updated: August 6, 2026 11:36 PM IST

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ന്ത് ക​ബീ​ർ ന​ഗ​ർ ജി​ല്ല​യി​ലെ ഡെ​ബ്രി ഗ്രാ​മ​ത്തി​ൽ ദാ​മ്പ​ത്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും വ​ഴ​ക്കു​ക​ൾ​ക്കും വി​ചി​ത്ര​മാ​യൊ​രു പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ബു​ദ്ധി​റാം നി​ഷാ​ദ് എ​ന്ന​യാ​ൾ.

ത​ന്‍റെ ഭാ​ര്യ ഫൂ​ൽ​മ​തി​ക്ക് ഗ്രാ​മ​ത്തി​ലെ ത​ന്നെ അ​വ​ധേ​ഷ് എ​ന്ന യു​വാ​വി​നോ​ടു​ള്ള പ്ര​ണ​യം മ​ന​സി​ലാ​ക്കി​യ ഇ​യാ​ൾ, ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ അ​ശ്ര​ഫ്പൂ​രി​ലെ ഒ​രു ശി​വ​ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. 

21 വ​ർ​ഷം നീ​ണ്ട ദാ​മ്പ​ത്യ​ബ​ന്ധ​ത്തി​ൽ ഇ​വ​ർ​ക്ക് അ​ഞ്ച് മ​ക്ക​ളു​മു​ണ്ട്. ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഫൂ​ൽ​മ​തി​യും അ​വ​ധേ​ഷും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ര​ണ്ട് മാ​സം മു​ൻ​പ് മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് ഇ​രു​വ​രും നാ​ടു​വി​ട്ടു​പോ​യെ​ങ്കി​ലും നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ഇ​ട​പെ​ട്ട് ഫൂ​ൽ​മ​തി​യെ തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ചു. 

എ​ന്നാ​ൽ പി​ന്നീ​ട് വീ​ട്ടി​ൽ ദി​വ​സ​വും വ​ഴ​ക്കും പ്ര​ശ്ന​വു​മാ​യി​രു​ന്നു. പ​ര​സ്പ​രം നി​ർ​ബ​ന്ധി​ച്ച് ജീ​വി​ക്കു​ന്ന​തി​ലും ന​ല്ല​ത് ഭാ​ര്യ​യു​ടെ സ​ന്തോ​ഷ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ബു​ദ്ധി​റാം, ഒ​ടു​വി​ൽ അ​വ​രെ കാ​മു​ക​ന് കൈ​പി​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്നോ​ടൊ​പ്പം ജീ​വി​ക്കാ​ൻ താ​ല്പ​ര്യ​മി​ല്ലാ​ത്ത ഭാ​ര്യ​യു​ടെ സ​ന്തോ​ഷ​ത്തി​നാ​ണ് താ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​തെ​ന്നും, വെ​റു​തെ വ​ഴ​ക്കി​ട്ട് സ്വ​ന്തം ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ഇ​താ​ണെ​ന്ന് ക​രു​തി​യെ​ന്നു​മാ​ണ് സം​ഭ​വ​ത്തി​ൽ ബു​ദ്ധി​റാ​മി​ന്‍റെ പ്ര​തി​ക​ര​ണം. 

അ​തേ​സ​മ​യം, ഇ​ത് ത​ന്‍റെ അ​വ​കാ​ശ​മാ​യി​രു​ന്നു​വെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഫൂ​ൽ​മ​തി ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. സ​ന്തോ​ഷ​ത്തോ​ടെ ഭാ​ര്യ​യെ യാ​ത്ര​യാ​ക്കി​യ ബു​ദ്ധി​റാ​മി​ന്‍റെ ഈ ​വേ​റി​ട്ട തീ​രു​മാ​നം പ്ര​ദേ​ശ​ത്താ​കെ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

Tags : ShockingNews ViralNews UnusualStory TrendingNow UPNews

Recent News

Corehub Up