x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ളി​യും കാ​പ്പി​യും പി​ന്നെ 'ലു​ങ്കി ഡാ​ൻ​സും'; മോ​ഷ​ണ​ത്തി​ന് മു​ൻ​പ് ഷോ​റൂ​മി​ൽ ക​ള്ള​ന്‍റെ ആ​റാ​ട്ട്!


Published: August 13, 2026 08:53 PM IST | Updated: August 13, 2026 08:53 PM IST

മോ​ഷ​ണം ന​ട​ത്താ​ൻ ക​യ​റി​യ ഷോ​റൂ​മി​ൽ നാ​ല​ര മ​ണി​ക്കൂ​റോ​ളം രാ​ജ​കീ​യ​മാ​യി സ​മ​യം ചെ​ല​വ​ഴി​ച്ച്, വി​ല​കൂ​ടി​യ ബൈ​ക്കു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ ക​ള്ള​ന്‍റെ വാ​ർ​ത്ത കേ​ട്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി നി​വാ​സി​ക​ളും പോ​ലീ​സും.

മ​ണ്ഡു​വാ​ഡി​ഹ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ്ര​മു​ഖ ബൈ​ക്ക് ഷോ​റൂ​മി​ലാ​ണ് സി​നി​മ​ക​ളെ​പ്പോ​ലും വെ​ല്ലു​ന്ന ത​ര​ത്തി​ലു​ള്ള ഈ ​വി​ചി​ത്ര സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

രാ​ത്രി പൂ​ട്ടി​യി​ട്ട ഷോ​റൂ​മി​നു​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​വ് സാ​ധാ​ര​ണ മോ​ഷ​ണം പോ​ലെ ധൃ​തി​പി​ടി​ച്ച് സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത് ഓ​ടാ​ന​ല്ല ശ്ര​മി​ച്ച​ത്. മ​റി​ച്ച്, അ​വി​ടെ​യൊ​രു 'റി​സോ​ർ​ട്ട് സ്റ്റേ' ​മോ​ഡ​ലി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം തി​ക​ച്ചും സ്വ​സ്ഥ​നാ​യി സ​മ​യം ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു.

അ​ക​ത്തു​ക​യ​റി​യ അ​യാ​ൾ റ​ഫ്രി​ജ​റേ​റ്റ​റി​ൽ നി​ന്ന് വെ​ള്ള​മെ​ടു​ത്ത് കു​ടി​ക്കു​ക​യും സ്വ​ന്ത​മാ​യി ചൂ​ടു​കാ​പ്പി ഉ​ണ്ടാ​ക്കി ആ​സ്വ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഷോ​റൂ​മി​ലെ വാ​ഷ്‌​റൂ​മി​ൽ ക​യ​റി കു​ളി​ച്ച്, ന​ന​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു ബൈ​ക്കി​ന് മു​ക​ളി​ൽ ഉ​ണ​ക്കാ​നി​ട്ടു.

ഇ​തി​നെ​ല്ലാ​മൊ​ടു​വി​ൽ പു​തി​യൊ​രു ബൈ​ക്ക് ക​വ​ർ കീ​റി​യെ​ടു​ത്ത് ഉ​ടു​തു​ണി​യാ​ക്കി മാ​റ്റി, ക​മ്പ്യൂ​ട്ട​റി​ൽ ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത​മാ​യ 'ലു​ങ്കി ഡാ​ൻ​സ്' പാ​ട്ടു​വെ​ച്ച് മ​ന​സ് തു​റ​ന്ന് നൃ​ത്തം ചെ​യ്യാ​നും ഇ​യാ​ൾ മ​ടി​ച്ചി​ല്ല.

ഒ​ടു​വി​ൽ ഷോ​റൂ​മി​ലു​ണ്ടാ​യി​രു​ന്ന ബ്രാ​ൻ​ഡ​ഡ് ടി-​ഷ​ർ​ട്ടും ക്യാ​പ്പും ധ​രി​ച്ച് പു​തി​യ ലു​ക്കി​ലാ​ണ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ഷോ​റൂം മാ​നേ​ജ​രു​ടെ നാ​ലേ​മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന കെ​ടി​എം ബൈ​ക്കും സ്റ്റാ​ർ​ട്ട് ചെ​യ്താ​ണ് ഇ​യാ​ൾ അ​വി​ടെ​നി​ന്ന് സ്ഥ​ലം വി​ട്ട​ത്.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​യ​രു​ന്ന​ത്. മോ​ഷ്ടി​ക്കു​ന്ന​തി​ന് മു​ൻ​പ് ആ ​മ​നു​ഷ്യ​ൻ ജീ​വി​തം ആ​വോ​ളം ആ​സ്വ​ദി​ച്ചു എ​ന്നാ​ണ് ചി​ല​ർ ത​മാ​ശ​യാ​യി കു​റി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ മ​ണ്ഡു​വാ​ഡി​ഹ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വി​ര​ല​ട​യാ​ള​ങ്ങ​ളും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും വാ​രാ​ണ​സി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : Varanasi VaranasiNews UttarPradesh UPNews IndiaNews

Recent News

Corehub Up