Viral
അമ്മയുടെ അസുഖം ഭേദമായാൽ രാജ്യത്തെ മുഴുവൻ ജ്യോതിർലിംഗ ക്ഷേത്രങ്ങളും സന്ദർശിക്കാമെന്ന നേർച്ച നിറവേറ്റാൻ ഓടുകയാണ് ബീഹാറിലെ അർരിയ ജില്ലയിൽ നിന്നുള്ള മോനു മെതുർബാല എന്ന പത്തൊൻപതുകാരൻ.
ഗുരുതരാവസ്ഥയിലായിരുന്ന അമ്മയുടെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങിയതോടെയാണ് ഈ വർഷം മാർച്ച് 15-ന് മോനു തന്റെ അപൂർവവും കഠിനവുമായ ഈ തീർഥാടനം ആരംഭിച്ചത്.
ദിവസവും ശരാശരി 50 കിലോമീറ്ററോളം ദൂരം ഓടിത്തീർക്കുന്ന ഇദ്ദേഹം ഇതിനോടകം എണ്ണായിരത്തിലധികം കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞു. മാതാപിതാക്കളോടുള്ള അറ്റമില്ലാത്ത ഭക്തിയുടെയും സ്നേഹത്തിന്റെയും പ്രതീകമായ ശ്രവണകുമാരനോടാണ് ഇന്റർനെറ്റിലും സാമൂഹിക മാധ്യമങ്ങളിലും ആളുകൾ മോനുവിനെ ഉപമിക്കുന്നത്.
സാധാരണ യാത്രാമാർഗങ്ങൾ ഒഴിവാക്കി, സ്വന്തം ശരീരത്തെയും മനസിനെയും കഠിനമായി പരീക്ഷിച്ച് ഓടിക്കൊണ്ട് ഈ തീർഥാടനം പൂർത്തിയാക്കാനാണ് മോനു തീരുമാനിച്ചത്.
ഭഗവാൻ ശിവന്റെ പവിത്രമായ 12 ജ്യോതിർലിംഗങ്ങളിൽ അഞ്ചെണ്ണം ഇതിനകം സന്ദർശിച്ച മോനു, ഇനി അവശേഷിക്കുന്ന ഏഴെണ്ണത്തിലേക്ക് എത്താനുള്ള തയാറെടുപ്പിലാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയുള്ള യാത്രയിൽ വ്യത്യസ്ത കാലാവസ്ഥയും റോഡ് സാഹചര്യങ്ങളും വെല്ലുവിളിയാകുന്നുണ്ടെങ്കിലും, ലക്ഷ്യബോധത്തോടെ ഇയാൾ മുന്നേറുകയാണ്. തന്റെ ദീർഘദൂര യാത്രയുടെ ഓരോ ഘട്ടങ്ങളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാം പേജിലൂടെ മോനു തത്സമയം പുറത്തുവിടുന്നുണ്ട്.
ഗുജറാത്തിലെ സോമനാഥും ഉത്തരാഖണ്ഡിലെ കേദാർനാഥും ഉത്തർപ്രദേശിലെ കാശി വിശ്വനാഥുമടക്കമുള്ള പവിത്രമായ ശിവക്ഷേത്രങ്ങളിലേക്കുള്ള ഇയാളുടെ വഴിപാട് യാത്ര ഇതിനോടകം തന്നെ രാജ്യമെമ്പാടുമുള്ള നിരവധിയാളുകളുടെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയിട്ടുണ്ട്.
അടിയുറച്ച വിശ്വാസവും മാതൃസ്നേഹവും കൂട്ടിനിർത്തി ഒരു യുവാവ് നടത്തുന്ന ഈ സമാനതകളില്ലാത്ത യാത്ര ഇന്റർനെറ്റിൽ വലിയ തരംഗമായി തുടരുകയാണ്.
Viral
ഡെൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ കാർട്ടൂൺ സിനിമകളെ വെല്ലുന്ന വിചിത്രമായ ഒരു റോഡപകടം നടന്നു. റോഡരികിലെ വലിയ പരസ്യബോർഡിൽ വരച്ചിരുന്ന റോഡിന്റെ ചിത്രം കണ്ട് ഒരു ട്രക്ക് ഡ്രൈവർ, അത് യഥാർഥ റോഡാണെന്ന് തെറ്റിദ്ധരിച്ച് വണ്ടി ആ ബോർഡിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
മുൻഭാഗം പൂർണമായും തകർന്ന നിലയിൽ പരസ്യചിത്രത്തിലേക്ക് പകുതിയോളം കയറിനിൽക്കുന്ന ട്രക്കിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. എക്സ് പ്ലാറ്റ്ഫോമിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ സംഭവത്തിന് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്.
ലൂണി ട്യൂൺസ് കാർട്ടൂണുകളിൽ മാത്രം കണ്ടിട്ടുള്ള ഇത്തരം അബദ്ധങ്ങൾ ജീവിതത്തിൽ യാഥാർഥ്യമായതിനെക്കുറിച്ചും, ഇത്തരം ഹോർഡിംഗുകൾ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കാനിടയുണ്ടെന്നതിനെക്കുറിച്ചും ആളുകൾ ആശങ്ക പങ്കുവെക്കുന്നുണ്ട്. അതേസമയം, അപകടത്തിൽപെട്ട ഡ്രൈവറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
Viral
മാനുഷിക ജോലികൾ യാതൊരു തടസവുമില്ലാതെ ചെയ്ത് അത്ഭുതപ്പെടുത്തുന്ന ഹ്യൂമനോയിഡ് റോബോട്ടുകൾ ഇന്ന് വെറും സയൻസ് ഫിക്ഷൻ സിനിമകളിലെ കാഴ്ച മാത്രമല്ല, മറിച്ച് നമ്മുടെ യാഥാർഥ്യത്തിന്റെ ഭാഗമാണ്.
എന്നാൽ അടുത്തിടെ ഒരു സാങ്കേതിക പ്രദർശനത്തിനിടയിൽ ചിത്രീകരിച്ച റോബോട്ടിന്റെ വീഡിയോ സാങ്കേതിക ലോകത്തെ അത്ഭുതപ്പെടുത്തുന്നതിനൊപ്പം സോഷ്യൽ മീഡിയയിൽ വലിയ ചിരിക്കും വഴിവെച്ചിരിക്കുകയാണ്.
അടുക്കളയിലെ ഏറ്റവും ലളിതമായ ഒരു പച്ചക്കറി അരിയൽ ദൗത്യമാണ് ഈ ഹ്യൂമനോയിഡ് റോബോട്ടിനെ വിയർപ്പിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ വൈറലായ വീഡിയോയിൽ, ഒരു കൈയിൽ കത്തിയുമേന്തി വെള്ളരിക്ക അരിയാൻ ശ്രമിക്കുന്ന റോബോട്ടിനെ കാണാം.
കാഴ്ചയിൽ പണി നിസാരമെന്ന് തോന്നുമെങ്കിലും കൈയിലെ വിറയലും ഭയന്ന് പതുക്കെയുള്ള നീക്കങ്ങളും കണ്ടാൽ ആദ്യമായി അടുക്കളയിൽ കയറിയ ഒരാളുടെ അവസ്ഥയാണ് റോബോട്ടിനുള്ളതെന്ന് പ്രേക്ഷകർ തമാശയായി കുറിക്കുന്നു.
എന്നാൽ ഈ ചെറിയ ചലനങ്ങൾക്ക് പിന്നിൽ വലിയ സാങ്കേതിക പ്രക്രിയകളാണ് നടക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കത്തി പിടിക്കേണ്ട കോൺ, വെള്ളരിക്ക വഴുതിപ്പോകാതിരിക്കാനുള്ള ബലം, ഇരു കൈകളുടെയും കൃത്യമായ ഏകോപനം എന്നിവ മില്ലിമീറ്റർ കൃത്യതയോടെ മുൻകൂട്ടി കണക്കുകൂട്ടിയാൽ മാത്രമേ ഒരു റോബോട്ടിന് ഇത്തരം സാധാരണ ജോലികൾ പോലും ചെയ്യാൻ സാധിക്കൂ.
റോബോട്ടിന്റെ പിന്നിലെ സങ്കീർണമായ സാങ്കേതികവിദ്യ എന്തൊക്കെയാണെങ്കിലും, ട്രോളന്മാരും മീം പ്രിയരും സംഭവം ആഘോഷമാക്കി മാറ്റിയിട്ടുണ്ട്.
ജോലി ലഭിച്ച ആദ്യ ദിനത്തിലെ പരിഭ്രമമാണ് റോബോട്ടിനെന്ന് ചിലർ പരിഹസിച്ചപ്പോൾ, ഈ വേഗതയിൽ റോബോട്ട് പാചകം ചെയ്താൽ അത്താഴം കഴിക്കാൻ മൂന്നോ നാലോ പ്രവൃത്തിദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം.
മുൻപ് വെള്ളരിക്ക അരിഞ്ഞ് വൈറലായ സൂപ്പർ മോഡൽ കെൻഡൽ ജെന്നറിനോടും വയസുകാലത്തും ജോലി ചെയ്യേണ്ടി വരുന്ന മുതിർന്ന പൗരന്മാരോടും ചിലർ ഈ റോബോട്ടിനെ ഉപമിച്ചു.
എന്തായാലും റോബോട്ടുകൾ ലോകം കീഴടക്കുമെന്ന ആശങ്കകൾക്കിടയിൽ, പേടിച്ചരണ്ട് വെള്ളരിക്ക അരിയുന്ന ഈ റോബോട്ടിന്റെ ദൃശ്യങ്ങൾ ആളുകൾക്ക് വലിയൊരു ആശ്വാസവും ചിരിയുമാണ് സമ്മാനിക്കുന്നത്.
Viral
ജനപ്രിയ യൂട്യൂബറായ സൗരവ് ജോഷി പങ്കുവെച്ച പുതിയ വീഡിയോ വലിയ തോതിലുള്ള സൈബർ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കുടുംബാംഗങ്ങൾക്കൊപ്പം 'ട്രൂത്ത് ഓർ ഡെയർ' ഗെയിം കളിക്കുന്നതിനിടയിൽ, തന്റെ വളർത്തുനായയുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ അദ്ദേഹം ഭാര്യ അവന്തികയോട് ആവശ്യപ്പെടുകയായിരുന്നു.
തുടക്കത്തിൽ അവന്തിക ഇത് ചെയ്യാൻ വിസമ്മതിച്ചെങ്കിലും പിന്നീട് ആ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുകയുണ്ടായി. വെള്ളം ശുദ്ധമാണെന്നും പാത്രം വൃത്തിയായി കഴുകിയതാണെന്നും യൂട്യൂബർ പിന്നീട് വിശദീകരണം നൽകിയെങ്കിലും, ഇത് ഭാര്യയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.
ലക്ഷക്കണക്കിന് ആളുകൾ ഫോളോ ചെയ്യുന്ന ഇത്തരം ചാനലുകൾ സമൂഹത്തിന് നൽകുന്നത് മോശമായ മാതൃകയാണെന്നും, കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടിമാത്രം ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് തികഞ്ഞ അഭാസമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
Viral
ബാലിയിലെ നോർത്ത് കുട്ട മേഖലയിൽ വിനോദസഞ്ചാരത്തിന് എത്തിയ നേപ്പാൾ സ്വദേശി ഗൗരപ് റാണ താമസിച്ചിരുന്ന ഒരു കോടി രൂപയോളം വിലമതിക്കുന്ന വില്ല, കുളിമുറിയിലെ ചിലന്തിയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ തീപിടിച്ച് പൂർണമായും കത്തിനശിച്ചു.
ഒക്ടോബർ അഞ്ചിന് നടന്ന സംഭവത്തിൽ, ചിലന്തിയെ തുരത്താൻ കൊളുത്തിയ കടലാസ് കാറ്റിൽ പറന്ന് വില്ലയുടെ ഉണക്കപ്പുല്ല് മേൽക്കൂരയിൽ വീഴുകയായിരുന്നു.
അലാംഗ്-അലാംഗ് എന്നറിയപ്പെടുന്ന ഈ പുല്ലിന് പെട്ടെന്ന് തീ പിടിക്കുന്ന സ്വഭാവമുള്ളതിനാൽ നിമിഷനേരംകൊണ്ട് കെട്ടിടം മുഴുവൻ അഗ്നിക്കിരയായി.
ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീ വേഗത്തിൽ പടരാൻ കാരണമായെങ്കിലും റാണയ്ക്ക് പരിക്കുകളില്ലെന്നും സമീപത്തെ കെട്ടിടങ്ങൾക്ക് മറ്റ് നാശനഷ്ടങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇന്തോനേഷ്യയിലെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കാട്ടുതീയും കനത്ത പുകയും മൂലം ജനജീവിതം ദുസഹമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ അപകടവുമുണ്ടായിരിക്കുന്നത്.
Viral
അമേരിക്കയിൽ മുൻഭർത്താവിന്റെ സൈബർ പീഡനത്തിൽ നിന്ന് രക്ഷനേടാൻ യുവതിക്ക് പുതിയ വാഹനം വാങ്ങേണ്ടിവന്ന സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. ഫോർബ്സ് മാധ്യമത്തിലൂടെ പുറത്തുവന്ന ഈ വാർത്ത പ്രകാരം ജെയ്ൻ എന്ന യുവതിയാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ചത്.
മുൻഭർത്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന ബിഎംഡബ്യു കാറാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടത്. ഔദ്യോഗിക രേഖകൾ പ്രകാരം വാഹനം തന്റേതാണെന്ന് വ്യക്തമാക്കിക്കൊണ്ട് യുവതി പുതിയ ലോൺ എടുത്താണ് ഈ കാർ സ്വന്തമാക്കിയത്. എന്നാൽ വിവാഹമോചനത്തിന് ശേഷവും ഫോണിലെ 'My BMW' ആപ്പ് വഴി മുൻഭർത്താവ് വാഹനത്തിന്റെ നിയന്ത്രണം കൈക്കലാക്കുകയായിരുന്നു.
മഴയത്ത് കാർ പാർക്ക് ചെയ്തിരിക്കുമ്പോൾ യാതൊരു കാരണവുമില്ലാതെ ജനലുകൾ തുറക്കുകയും കാറിനുള്ളിലേക്ക് വെള്ളം കയറുകയും ചെയ്യുക, എൻജിൻ തനിയെ സ്റ്റാർട്ടാവുക, തനിയെ ട്രങ്ക് തുറക്കുക തുടങ്ങിയ വിചിത്രമായ കാര്യങ്ങൾ നിരന്തരം നടന്നതോടെയാണ് യുവതിക്ക് സംശയം തോന്നിയത്.
തുടർന്നുള്ള പരിശോധനയിലാണ് മുൻഭർത്താവ് ആപ്പ് വഴി വാഹനം നിയന്ത്രിക്കുന്നുണ്ടെന്ന് വ്യക്തമായത്. ഈ ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതി ബിഎംഡബ്യു ഡീലർഷിപ്പിനെ സമീപിക്കുകയും പൊലിസ് റിപ്പോർട്ടുകൾ, സംരക്ഷണ ഉത്തരവുകൾ, വിവാഹമോചന രേഖകൾ, ഉടമസ്ഥാവകാശ രേഖകൾ എന്നിവ ഹാജരാക്കുകയും ചെയ്തു.
എന്നാൽ മുൻഭർത്താവിന്റെ വാഹനത്തിലുള്ള ആപ്പ് ആക്സസ് നീക്കം ചെയ്യാൻ ഡീലർഷിപ്പിന് കഴിയില്ലെന്നും പുതിയ കാർ വാങ്ങുന്നതാണ് ഏക പോം വഴിയെന്നുമാണ് അധികൃതർ മറുപടി നൽകിയത്. മറ്റ് വഴികളൊന്നുമില്ലാതെ വന്നതോടെയാണ് ലക്ഷക്കണക്കിന് രൂപ മുടക്കി മറ്റൊരു വാഹനം വാങ്ങാൻ ജെയ്ൻ നിർബന്ധിതയായത്.
പഴയ വാഹനത്തിന്റെ ബാക്കി വായ്പയായി 10,000 ഡോളർ കൂടി അടച്ചുതീർക്കേണ്ടി വന്നതായും ഇനി മേലിൽ ബിഎംഡബ്യു ബ്രാന്റിലുള്ള വാഹനങ്ങൾ വാങ്ങില്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മുൻഭർത്താവ് നിലവിൽ ജയിലിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, വ്യക്തിഗത സുരക്ഷാ പരാതികൾ ഗൗരവമായി കാണാറുണ്ടെന്നും എന്നാൽ ജെയ്ൻ പറഞ്ഞത് പോലുള്ള ഒരു പരാതി തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നുമാണ് ബിഎംഡബ്ല്യു കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
Viral
സോഷ്യൽ മീഡിയയിലെ തമാശകൾ കൈവിട്ടുപോയതോടെ ഇൻസ്റ്റാഗ്രാം താരം വീരമണിക്ക് സ്വന്തം വീട് വിട്ട് ഒളിക്കേണ്ടി വന്നു. മധുര ശൈലിയിലെ സംസാരവും വ്യത്യസ്തമായ വീഡിയോകളും വഴി സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയെടുത്ത ഈ മധുര സ്വദേശി, തനിക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന പുതിയ വീഡിയോകളാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്.
തന്റെ കേരള സന്ദർശനത്തിനായി ഫോളോവേഴ്സിനോട് ക്യു.ആർ കോഡ് വഴി പണം ആവശ്യപ്പെടുകയും, അവർ അയച്ചുനൽകിയ തുക ഉപയോഗിച്ച് യാത്ര പോയി വരികയും ചെയ്തതുവരെ കാര്യങ്ങൾ സാധാരണ നിലയിലായിരുന്നു.
എന്നാൽ ഇതിനുപിന്നാലെ തന്റെ വിലാസം കാണിച്ച് മധുരപലഹാരങ്ങൾ അയച്ചുതരാൻ ആവശ്യപ്പെട്ടതാണ് താരത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ഈ അഭ്യർഥനയെ വെറുമൊരു തമാശയായിക്കണ്ട സോഷ്യൽ മീഡിയ ഷോപ്പിംഗ് സൈറ്റുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കാഷ് ഓൺ ഡെലിവറി വ്യവസ്ഥയിൽ അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് നിരന്തരം ഓർഡർ ചെയ്തു കൊണ്ടിരിക്കുന്നത്.
പുലർച്ചെ എത്തുന്ന പാൽ മുതൽ ഫ്രിഡ്ജ്, ടി.വി തുടങ്ങി ഒടുവിൽ എഴുപത് ലക്ഷം രൂപ വിലമതിക്കുന്ന പീരങ്കി വരെ കാഷ് ഓൺ ഡെലിവറിയിൽ ഓർഡർ ചെയ്യപ്പെട്ടതിന്റെ സ്ക്രീൻഷോട്ടുകൾ അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇതിനുപുറമെ, ഒരു കിഡ്നി സെന്ററിൽ അദ്ദേഹം വൃക്ക ദാനം ചെയ്യാൻ തയ്യാറാണെന്ന തരത്തിൽ തന്റെ ഫോൺ നമ്പർ ആരോ വ്യാപകമായി പ്രചരിപ്പിച്ചതായും താരം പറയുന്നു.
ഡെലിവറി ചെയ്യാനെത്തുന്ന ജീവനക്കാർ പണം ചോദിച്ച് തന്നെ മർദ്ദിക്കാൻ പോലും മുതിരുന്നുവെന്നും, ഈ കടുത്ത മാനസിക ബുദ്ധിമുട്ടുകൾ കാരണം വീട് വിട്ട് പോകുകയാണെന്നും വ്യക്തമാക്കിക്കൊണ്ടുള്ള താരത്തിന്റെ പുതിയ വീഡിയോ ഇതിനോടകം തന്നെ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു.
സാധാരണക്കാരായ ഡെലിവറി ജീവനക്കാരെയും ഇത് വലിയ ദുരിതത്തിലാക്കുന്നുണ്ടെങ്കിലും, സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആളുകൾ ഇപ്പോഴും ഇത്തരം കുസൃതികൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
Viral
ഡൽഹി തെരുവുകളിൽ സ്ത്രീ വേഷത്തിലെത്തി രാത്രികാല സുരക്ഷ വിലയിരുത്തിയ കണ്ടന്റ് ക്രിയേറ്ററുടെ വീഡിയോ വലിയ ചർച്ചയായതിന് പിന്നാലെ, മഹാരാഷ്ട്രയിലും സമാനമായ ഒരു അനുഭവവുമായി മറ്റൊരു യുവാവ് രംഗത്തെത്തി.
ഛത്രപതി സംഭജിനഗറിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ക്രിയേറ്ററായ ശിവം ചേകെയാണ് സ്ത്രീ വേഷമണിഞ്ഞ് രാത്രി സ്കൂട്ടറിൽ നഗരം ചുറ്റി ജനങ്ങളുടെ മനോഭാവം പരീക്ഷിച്ചത്. സ്വന്തം അക്കൗണ്ടിലൂടെ ശിവം പുറത്തുവിട്ട ഈ അനുഭവ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.
സ്ത്രീകളുടെ വസ്ത്രധാരണത്തെ അടിസ്ഥാനമാക്കി സമൂഹം അവരെ എങ്ങനെ വീക്ഷിക്കുന്നു എന്നറിയാൻ, സുഹൃത്തായ പെൺകുട്ടിയുടെ ഉപദേശപ്രകാരം വെസ്റ്റേൺ വസ്ത്രങ്ങൾ ധരിച്ചാണ് ശിവം പരീക്ഷണത്തിനിറങ്ങിയത്.
തല സ്കാർഫ് കൊണ്ട് മറച്ച് നഗരത്തിലൂടെ യാത്ര തിരിക്കുമ്പോൾ, ഛത്രപതി സംഭജിനഗറിലെ രാത്രികാലങ്ങളിൽ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണെന്ന് നേരിട്ട് അറിയുകയാണ് തന്റെ ലക്ഷ്യമെന്ന് ശിവം വ്യക്തമാക്കുന്നു.
എന്നാൽ വണ്ടി റോഡിലിറക്കിയ നിമിഷം മുതൽ വഴിയാത്രക്കാരുടെ തുറിച്ചുനോട്ടങ്ങളും സംശയദൃഷ്ടിയോടെയുള്ള നിരീക്ഷണങ്ങളുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനം നിർത്തിയിട്ടപ്പോഴും ദൂരത്തുനിന്ന് പോലും ആളുകൾ തുടർച്ചയായി നോക്കിക്കൊണ്ടിരുന്നു. അതേസമയം, തികച്ചും നല്ല ചില അനുഭവങ്ങളും ഈ യാത്രയിൽ ഉണ്ടായിരുന്നതായി ശിവം ചൂണ്ടിക്കാണിക്കുന്നുണ്ട്.
തനിച്ചുനിൽക്കുന്ന സ്ത്രീയാണെന്ന് കരുതി സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ച് ചില അപരിചിതർ മുന്നോട്ടുവന്നു. ആളുകളിൽ മൃഗീയമനഃസ്ഥിതി നിലനിൽക്കുന്നുണ്ടെങ്കിലും മനുഷ്യത്വം പൂർണമായി വറ്റാത്തവരും നമുക്കിടയിലുണ്ടെന്നായിരുന്നു ഇതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിൽ അനുഭവം കൂടുതൽ ഭയപ്പെടുത്തുന്നതായി മാറി. ഒരു സ്ഥലത്തുനിന്ന് മടങ്ങുമ്പോൾ അപരിചിതനായ ഒരു യുവാവ് ഏറെ ദൂരം തന്നെ പിന്തുടർന്നതായി ശിവം വീഡിയോയിലൂടെ വെളിപ്പെടുത്തി.
സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള സംവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളും പൊതുവിടങ്ങളിൽ അവർക്ക് നേരിടേണ്ടി വരുന്ന സുരക്ഷാഭീഷണികളും വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്.
Viral
ഡൽഹി ജന്തർമന്തറിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ ബസിന് മുന്നിൽനിന്ന് ക്യാമറയ്ക്ക് പോസ് ചെയ്ത യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ വിവാദത്തിന് വഴിതെളിച്ചു. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഉയർന്ന പ്രതിഷേധത്തിനിടയിലാണ് സംഭവം.
എന്നാൽ സമരത്തിന്റെ കാതലായ വിഷയം ചർച്ചയാകുന്നതിന് പകരം, ജനശ്രദ്ധ നേടാനുള്ള യുവതിയുടെ ശ്രമമാണ് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനത്തിന് ഇരയായത്. പ്രതിഷേധങ്ങൾക്കിടെ യാത്രാതടസം സൃഷ്ടിച്ച് ബസിന് മുന്നിൽ നൽക്കുന്ന പെൺകുട്ടിയുടെ വീഡിയോ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രചരിച്ചത്.
ഗൗരവമേറിയ പൊതുപ്രശ്നങ്ങൾ ഉന്നയിക്കുന്ന സമരവേദികളെ വെറും മോഡലിംഗ് ഷൂട്ടുകൾക്കും റീൽസുകൾക്കുമുള്ള ഇടമാക്കി മാറ്റരുതെന്ന ആവശ്യമാണ് വീഡിയോ പങ്കുവെച്ച വ്യക്തി പ്രധാനമായും ഉന്നയിച്ചത്.
ഒപ്പം, വൈറലാകാൻ വേണ്ടി മാത്രം നടത്തുന്ന ഇത്തരം പ്രകടനങ്ങൾ അങ്ങേയറ്റം അരോചകമാണെന്നും ഇയാൾ കുറിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ യുവതിക്കെതിരെ പരിഹാസ മീമുകൾ നിറഞ്ഞു.
റിയാലിറ്റി ഷോകളിൽ അവസരം ലഭിക്കാനും ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാനും വേണ്ടിയുള്ള വിലകുറഞ്ഞ സ്റ്റണ്ടുകളാണ് തെരുവിൽ നടക്കുന്നതെന്നാണ് ഭൂരിഭാഗം പേരുടെയും വിമർശനം.
പൊലിസിന്റെ വാഹനമേതാണെന്നോ സ്വകാര്യ ബസേതാണെന്നോ പോലും തിരിച്ചറിയാൻ കഴിയാത്തവരാണ് ഇത്തരം വണ്ടി തടയൽ പ്രഹസനങ്ങളുമായി ഇറങ്ങുന്നതെന്നും ചിലർ പരിഹസിച്ചു.
കുറച്ചു ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ആത്മാർഥതയില്ലാതെ നടത്തുന്ന ഇത്തരം പ്രകടനങ്ങൾ കാരണം യഥാർഥ ജനകീയ ആവശ്യങ്ങൾ മുങ്ങിപ്പോവുകയാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
സോഷ്യൽ മീഡിയ താൽക്കാലികമായി നിരോധിച്ചാൽ തീരുന്ന പ്രഹസനമേ ഇത്തരക്കാരുടെ സമരങ്ങൾക്കുള്ളൂ എന്ന കടുത്ത അഭിപ്രായപ്രകടനങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്.
ഏതായാലും ഗൗരവമുള്ള പ്രതിഷേധങ്ങളെ ഇൻസ്റ്റാഗ്രാം റീൽസുകളാക്കി മാറ്റുന്ന പുതിയ ട്രെൻഡിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇപ്പോൾ ഡിജിറ്റൽ ഇടങ്ങളിൽ പുകയുന്നത്.
Viral
ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്കിടയിൽ കടുത്ത ആശങ്കയും രോഷവും പടർത്തി ഒരു ഉപഭോക്താവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ജനപ്രിയ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോ വഴി 450 രൂപ നൽകി ഓർഡർ ചെയ്ത പിസ പകുതി തിന്ന നിലയിലും പഴകിയ അവസ്ഥയിലുമാണ് തനിക്ക് ലഭിച്ചതെന്നാണ് യുവതി വെളിപ്പെടുത്തിയത്.
ഭക്ഷണത്തിന്റെ ചിത്രങ്ങൾ സഹിതം എക്സ് പ്ലാറ്റ്ഫോമിലൂടെ യുവതി ഉന്നയിച്ച ആരോപണം ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനങ്ങളുടെ ശുചിത്വ മാനദണ്ഡങ്ങളെയും വിശ്വാസ്യതയെയും വീണ്ടും ചോദ്യം ചെയ്യുന്നതായി മാറി.
പ്രതീക്ഷിച്ച സമയത്തേക്കാൾ മുക്കാൽ മണിക്കൂറോളം വൈകിയാണ് ഓർഡർ എത്തിയത്. എന്നാൽ ഡെലിവറിയിലുണ്ടായ താമസത്തേക്കാൾ ഉപരി ബോക്സ് തുറന്നപ്പോൾ കണ്ട കാഴ്ചയാണ് യുവതിയെ ഞെട്ടിച്ചത്.
പിസയുടെ ഒരു ഭാഗം ആരോ കഴിച്ചു തീർത്ത മട്ടിലായിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് മാറ്റിവെച്ചതുപോലെ തണുത്തുറഞ്ഞ നിലയിലായിരുന്നു ഇത് എത്തിച്ചത്.
റെസ്റ്റോറന്റിൽ നിന്ന് പാക്ക് ചെയ്തപ്പോൾ സംഭവിച്ച വീഴ്ചയാണോ അതോ യാത്രാമധ്യേ ഡെലിവറി നടത്തിയ വ്യക്തി വരുത്തിവെച്ചതാണോ ഇത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് യുവതി പറയുന്നു.
കൃത്യമായ തെളിവില്ലാത്തതിനാൽ ആരെയെങ്കിലും നേരിട്ട് കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ പണം നൽകി വാങ്ങുന്ന ഭക്ഷണത്തിന് ഇത്തരം അനുഭവം ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ അന്വേഷണം നടത്താമെന്ന ഉറപ്പുമായി സൊമാറ്റോ അധികൃതർ യുവതിയെ ബന്ധപ്പെട്ടു. അതിനിടെ, സമാനമായ രീതിയിൽ അപൂർണവും മോശവുമായ ഭക്ഷണം ലഭിച്ച അനുഭവങ്ങൾ പങ്കുവെച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ഭക്ഷണ സാധനങ്ങൾ കൃത്യമായി സീൽ ചെയ്ത് വിതരണം ചെയ്യുന്നതിൽ വരുത്തുന്ന അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്നും, കമ്പനികൾ ഇതിനെതിരെ ശക്തമായ അന്വേഷണം നടത്തി നഷ്ടപരിഹാരം നൽകണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.
Viral
എഐ ക്യാമറയുടെ തെറ്റായ കണ്ടെത്തൽ മൂലം സ്കൂട്ടർ ഉടമയ്ക്ക് 500 രൂപ പിഴ ലഭിച്ച സംഭവം ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്തു. പിൻസീറ്റിലെ യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചില്ലെന്ന കുറ്റത്തിനാണ് ട്രാഫിക് പൊലിസ് ഇ-ചലാൻ അയച്ചത്.
എന്നാൽ സ്കൂട്ടറിന്റെ പിൻസീറ്റിൽ ആരും ഉണ്ടായിരുന്നില്ലെന്നും, റൈഡറുടെ പുറത്തുണ്ടായിരുന്ന ഗിറ്റാർ ബാഗിനെ എഐ ക്യാമറ യാത്രക്കാരനായി തെറ്റിദ്ധരിക്കുകയായിരുന്നു എന്നും വ്യക്തമായി.
ബംഗളൂരു ഹൊബ്ബൾ സ്വദേശിയായ സൗവിക് ദത്ത സ്കൂട്ടറിൽ ഗിറ്റാറുമായി യാത്ര ചെയ്യുമ്പോഴാണ് എഐ ക്യാമറ ചിത്രങ്ങൾ പകർത്തിയത്. വാഹനം ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തതായതിനാൽ പിഴയടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് ദമ്പതികൾ വിവരമറിയുന്നത്.
ചലാനൊപ്പമുള്ള ചിത്രം പരിശോധിച്ചപ്പോൾ തന്നെ പിൻസീറ്റിലുള്ളത് മനുഷ്യനല്ല, ഗിറ്റാർ ബാഗാണെന്ന് വ്യക്തമായി കാണാമായിരുന്നു. തുടര്ന്ന്, എഐ ക്യാമറയ്ക്കു പറ്റിയ ഈ പിഴവിന്റെ ചിത്രങ്ങൾ സൗവിക് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം ശ്രദ്ധ നേടുകയും ചെയ്തു.
Viral
പ്രയാഗ്രാജ് സ്വദേശിയായ ശിവം കുമാർ എന്ന 21 വയസുകാരൻ ഗംഗാനദിയെ മാലിന്യമുക്തമാക്കാൻ നടത്തുന്ന നിസ്വാർഥ പരിശ്രമങ്ങൾ ഇന്ന് രാജ്യത്തുടനീളം വലിയ ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി തന്റെ ദിനചര്യയുടെ പ്രധാന ഭാഗമായി നദീതീര ശുചീകരണത്തെ മാറ്റിയ ഈ ചെറുപ്പക്കാരൻ ഒരു കണ്ടന്റ് ക്രിയേറ്റർ കൂടിയാണ്.
ഗംഗാതീരത്തു നിന്നും വെള്ളത്തിൽ നിന്നും വലിയ തോതിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചാണ് ശിവം തന്റെ പ്രവർത്തനം ലോകത്തെ അറിയിച്ചത്. തനിക്കിത് വെറുമൊരു വീഡിയോ ചിത്രീകരണമല്ലെന്നും മറിച്ച് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമാണെന്നും അവൻ വ്യക്തമാക്കുന്നു.
തീരത്തുനിന്നും നദിയിൽ നിന്നും ചില്ലുകുപ്പികൾ, കാർഡ്ബോർഡുകൾ, പഴയ വസ്ത്രങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശിവം ഒറ്റയ്ക്ക് നീക്കം ചെയ്യുന്നത്. എന്നാൽ ഈ പ്രവൃത്തി അത്ര എളുപ്പമോ സുരക്ഷിതമോ അല്ല.
തകർന്ന ചില്ലുകഷണങ്ങൾ ചിതറിക്കിടക്കുന്ന തീരങ്ങളിലൂടെ സാധാരണ ചെരുപ്പുകൾ മാത്രം ധരിച്ച് നടന്നും, വിഷപ്പാമ്പുകൾ നീന്തിനടക്കുന്ന വെള്ളത്തിലിറങ്ങിയുമാണ് അവൻ ഈ ശുചീകരണ ദൗത്യം തുടരുന്നത്.
ഒരു വശത്ത് നദി വൃത്തിയാക്കാൻ പരിശ്രമിക്കുമ്പോഴും മറുവശത്ത് ജനങ്ങൾ വീണ്ടും മാലിന്യങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്ന കാഴ്ചകൾ വലിയ സങ്കടമുണ്ടാക്കുന്നതായി ശിവം പറയുന്നു.
അപകടസാധ്യതകൾക്ക് പുറമെ കടുത്ത സാമ്പത്തിക ഞെരുക്കവും ഈ ചെറുപ്പക്കാരനെ അലട്ടുന്നുണ്ട്. കുടുംബം പുലർത്താനും നദീശുചീകരണത്തിനുള്ള ചെലവുകൾ കണ്ടെത്താനുമായി ഒരു ജോലി തിരഞ്ഞ് കടകളിൽ കയറിയിറങ്ങുന്ന ദൃശ്യങ്ങളും ശിവം പങ്കുവെച്ചിട്ടുണ്ട്.
സാമ്പത്തിക പ്രയാസങ്ങളും സുരക്ഷാ ഭീഷണികളും കടുക്കുമ്പോഴും തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്മാറാൻ അവൻ തയ്യാറല്ല. ശിവത്തിന്റെ ഈ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
സ്വച്ഛ് ഭാരത് പദ്ധതി കൂടുതൽ ശക്തമായി നടപ്പിലാക്കണമെന്നും, പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ തലമുറ മുന്നോട്ടുവരുന്നത് ഏറെ പ്രത്യാശ നൽകുന്നുവെന്നും ജനങ്ങൾ പ്രതികരിക്കുന്നു.
Viral
മക്കളുടേയും കുടുംബത്തിന്റെയും വിശപ്പകറ്റാൻ കുത്തനെയുള്ള മലനിരകളിലൂടെ കനത്ത ഭാരം പേറി ദിവസവും കിലോമീറ്ററുകൾ താണ്ടുന്ന ഒരു സാധാരണക്കാരിയായ അമ്മയുടെ അതിജീവനക്കഥ സോഷ്യൽ മീഡിയയിൽ കണ്ണ് നിറയിക്കുന്നു.
പ്രമുഖ അത്ലറ്റായ സാർഥക് മലാനി പങ്കുവെച്ച ഈ വൈകാരിക അനുഭവം, ജീവിതത്തിലെ കഠിന പ്രതിസന്ധികളിൽ തളർന്നുപോകുന്ന ഏവർക്കും വലിയൊരു പ്രചോദനമാവുകയാണ്.
ആശ്രമ നിർമ്മാണ ആവശ്യങ്ങൾക്കായി വലിയൊരു പ്ലൈവുഡ് ഷീറ്റും ചുമന്ന് 1.8 കിലോമീറ്റർ ദൂരമുള്ള കുത്തനെയുള്ള കയറ്റം കയറിപ്പോകുന്ന ഒരാളെയാണ് സാർഥക് വഴിമധ്യേ കണ്ടുമുട്ടുന്നത്.
മുഖം മാസ്ക് ഉപയോഗിച്ച് പൂർണമായി മൂടിയ നിലയിലായിരുന്നതിനാൽ അത്രയും കനത്ത ഭാരം പേറിപ്പോകുന്നത് ഒരു പുരുഷനാണെന്നാണ് അദ്ദേഹം ആദ്യം കരുതുന്നത്. എന്നാൽ അടുത്തുചെന്ന് സംസാരിച്ചു തുടങ്ങിയപ്പോഴാണ് അത് സരിത എന്ന സ്ത്രീയാണെന്ന യാഥാർഥ്യം സാർഥക് തിരിച്ചറിയുന്നത്.
ഇത്രയും കഠിനമായ ജോലി ചെയ്യുന്നതിലൂടെ പ്രതിദിനം 700 രൂപ മാത്രമാണ് സരിതയ്ക്ക് വേതനമായി ലഭിക്കുന്നത്. തന്റെ മക്കളുടെ വിശപ്പകറ്റാനും അവരുടെ വിദ്യാഭ്യാസത്തിനും വേണ്ടിയാണ് ഈ പ്രായത്തിലും താൻ ഈ കഷ്ടപ്പാട് മുഴുവൻ സഹിക്കുന്നതെന്ന് യാതൊരു പരാതികളുമില്ലാതെ സരിത വ്യക്തമാക്കുന്നു.
സുഖസൗകര്യങ്ങളിൽ ജീവിക്കുകയും ചെറിയ ദൂരം പോലും നടക്കാൻ മടിക്കുകയും ചെയ്യുന്ന നഗരവാസികളുമായി താരതമ്യം ചെയ്യുമ്പോൾ, സരിതയുടെ ഈ നിത്യജീവിത പോരാട്ടം യഥാർഥ കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണെന്ന് സാർഥക് ചൂണ്ടിക്കാണിക്കുന്നു.
യാത്രപറയും മുൻപ് "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്ന് ആശംസിച്ചപ്പോൾ സരിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഈ അപൂർവ്വ നിമിഷം സാർഥകിനെയും ഏറെ വൈകാരികമായി തളർത്തി.
ജീവിതത്തിൽ എപ്പോഴൊക്കെ തളർച്ചയോ നിരാശയോ അനുഭവപ്പെടുന്നുവോ അപ്പോഴൊക്കെ സരിതയുടെ ഈ നിശബ്ദ പോരാട്ടം തനിക്ക് ഊർജമേകുമെന്ന സന്ദേശത്തോടെയാണ് സാർഥക് ഈ വൈകാരിക അനുഭവം പങ്കുവെക്കുന്നത്.
യഥാർഥ കരുത്ത് മാരത്തണുകൾ ഓടിത്തീർക്കുന്നതിൽ മാത്രമല്ല, മറിച്ച് പ്രിയപ്പെട്ടവർക്കായി കനത്ത ഭാരങ്ങൾ പേറി ജീവിതവഴികളിലൂടെ തളരാതെ മുന്നോട്ട് പോകുന്നതിലാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
Viral
വലിയ പാറക്കെട്ടുകളും മണ്ണും വേരോടെ പിഴുതെറിയപ്പെട്ട മരങ്ങളും പേറി കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ നേപ്പാളിലെ ഒരു ഗ്രാമം ഒന്നാകെ തരിപ്പണമായപ്പോഴും, ഒരൊറ്റ വീട് മാത്രം അത്ഭുതകരമായി അടിയുറച്ചു നിന്നു.
ചുറ്റുമുള്ള കെട്ടിടങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണപ്പോൾ, വീടിന്റെ ബാൽക്കണിയിൽ അഭയം പ്രാപിച്ച കുടുംബവും അവരെ മുട്ടി ചുറ്റും ഒഴുകുന്ന പ്രളയജലവും അടങ്ങിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
പ്രകൃതിയുടെ അതിശക്തമായ പ്രഹരത്തെ അതിജീവിച്ച് വീടും അതിനുള്ളിലുണ്ടായിരുന്ന കുടുംബവും ഒരു പോറലുമേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സാധാരണ വീടുകളെല്ലാം തകർന്നു തരിപ്പണമായപ്പോഴും ഈ കെട്ടിടം മാത്രം എങ്ങനെ നിലനിന്നു എന്നതിനെക്കുറിച്ച് നടന്ന അന്വേഷണങ്ങൾ ചെന്നെത്തുന്നത് അതിന്റെ നിർമ്മാണ രീതിയിലും ഭൂമിശാസ്ത്രപരമായ സ്ഥാനത്തിലുമാണ്.
ഹിമാലയൻ താഴ്വരകളിൽ സാധാരണയായി കണ്ടുവരുന്ന കല്ലുകൾ മാത്രം വെച്ചുണ്ടാക്കുന്ന വീടുകൾക്ക് വശങ്ങളിൽ നിന്നുള്ള ശക്തമായ പ്രഹരങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ടാകാറില്ല. എന്നാൽ തകരാതെ നിന്ന പച്ചവീട് കമ്പികളും സിമന്റും ചേർത്തുള്ള ഉറപ്പുള്ള കോൺക്രീറ്റ് ഫ്രെയിമിലാണ് പണിതിരുന്നത്.
തൂണുകളും ബീമുകളും അടിത്തറയും തമ്മിൽ സ്റ്റീൽ കമ്പികളാൽ പരസ്പരം ബന്ധിപ്പിച്ചിരുന്നതിനാൽ, വെള്ളത്തിന്റെ അതിശക്തമായ വശങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തകർന്നുപോകാതെ ഭൂമിയിലേക്ക് ചലിപ്പിക്കാൻ ഈ കെട്ടിടത്തിന് സാധിച്ചു.
ഇതിനുപുറമേ വീട് സ്ഥിതിചെയ്തിരുന്ന സ്ഥാനവും രക്ഷപ്പെടലിന് വഴി ഒരുക്കി. വലിയ പാറക്കല്ലുകളും കനത്ത അവശിഷ്ടങ്ങളും ഒഴുകിപ്പോയ പ്രളയത്തിന്റെ പ്രധാന ചാലിൽ നിന്നും മാറി, അല്പം ഉയർന്ന പ്രദേശത്തായിരുന്നു ഈ വീട് ഉണ്ടായിരുന്നത്.
കൂടാതെ വീടിന്റെ ഒതുക്കമുള്ള ഘടന കാരണം വെള്ളവും ചെളിയും അതിലേക്ക് നേരിട്ട് പതിക്കുന്നതിന് പകരം ഇരുവശങ്ങളിലൂടെയും പിരിഞ്ഞു ഒഴുകിപ്പോവുകയായിരുന്നു. ആദ്യ തരംഗത്തിൽ വീടിന് ചുറ്റും അടിഞ്ഞുകൂടിയ ചെളി പിന്നീട് വന്ന മലവെള്ളപ്പാച്ചിലിനെ വീടിലേക്ക് അടിച്ചുകയറാതെ തിരിച്ചുവിടുകയും ചെയ്തു.
എഞ്ചിനീയറിംഗ് മികവും ഭൂമിയുടെ അനുകൂല സ്ഥാനവും ഒന്നിച്ചതാണ് ഈ ദുരന്തമുഖത്ത് ആ കുടുംബത്തിന് രക്ഷയായത്. അതിനിടെ, നേപ്പാളിൽ വീശിയടിച്ച ഈ പ്രളയക്കെടുതികളിൽ ഇതുവരെ എഴുന്നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും മൂവായിരത്തിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
Viral
ഭീതിജനകമായ മിന്നൽപ്രളയത്തിൽ നേപ്പാൾ വിറങ്ങലിച്ചു നിൽക്കുകയാണ്. നൂറുകണക്കിന് ജീവനുകൾ പൊലിയുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്ത വാർത്തകൾക്കിടയിലും, കണ്ണ് നനയിക്കുന്നതോടൊപ്പം ഹൃദയത്തിന് ആശ്വാസം നൽകുന്നൊരു അതിജീവന കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രളയത്തിന്റെ വന്യതയെയും അതിർത്തികളെയും ഭേദിച്ച് ജീവനുംകൊണ്ടോടിയ രണ്ട് ഗോൾഡൻ റിട്രീവർ നായ്ക്കൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ് കവരുകയാണ്.
നേപ്പാളിലെ പ്രളയജലത്തിൽപ്പെട്ട് കിലോമീറ്ററുകളോളം നീന്തിയ ഈ നായ്ക്കൾ ഒടുവിൽ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലുള്ള ഒരു അതിർത്തി ഗ്രാമത്തിലാണ് കരയ്ക്കുകയറിയത്. ഭയന്നുവിറച്ച് ഗ്രാമത്തിലെത്തിയ ഇവയെ കണ്ട ഗ്രാമീണർ ഉടൻതന്നെ സംരക്ഷണം നൽകുകയായിരുന്നു.
ഇതിലൊരു നായയുടെ കണ്ണിന് ചെറിയ പരിക്കേറ്റിട്ടുണ്ടെങ്കിലും മനുഷ്യരോട് വളരെ വേഗം ഇണങ്ങുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. അതിനാൽത്തന്നെ ഇവയെ ആരോ പ്രാണനെപ്പോലെ വളർത്തിയ വളർത്തുമൃഗങ്ങളാണെന്ന് വ്യക്തമാണ്.
ഇൻസ്റ്റാഗ്രാം ഉപയോക്താവായ ഷഹ്സാദ് അഹമ്മദ് പങ്കുവെച്ച നായ്ക്കളുടെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വിശന്നു വലഞ്ഞെത്തിയ ഈ നായ്ക്കൾക്ക് ഗ്രാമീണർ സ്നേഹത്തോടെ ഭക്ഷണവും അഭയവും നൽകുന്ന രംഗങ്ങൾ മനുഷ്യത്വത്തിന്റെ ആഴം വ്യക്തമാക്കുന്നു.
പ്രളയച്ചുഴിയിൽപ്പെട്ട് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കുടുംബത്തിലേക്ക് ഇവയെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദുരന്തത്തിന്റെ മഹാ ഗർത്തത്തിനിടയിലും സ്നേഹത്തിന്റെ ഈ വേറിട്ട കാഴ്ച ഏവർക്കും വലിയൊരു പ്രത്യാശയായി മാറുകയാണ്.
Viral
സാങ്കേതികവിദ്യ കൈവിട്ട നിമിഷത്തിൽ തന്റെ മകൻ നിശബ്ദനാകാതിരിക്കാൻ ഒരു അമ്മ കണ്ടെത്തിയ വേറിട്ട വഴിയാണ് ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത്.
കാനഡക്കാരിയായ ജെസിക്ക ഫ്ലെച്ചറും തന്റെ സംസാരശേഷിയില്ലാത്ത പതിനൊന്നുകാരൻ മകൻ ഹണ്ടറും ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം.
ആശയവിനിമയത്തിനായി ഹണ്ടർ ആശ്രയിച്ചിരുന്ന ടാബ്ലെറ്റിന്റെ ബാറ്ററി പെട്ടെന്ന് തീർന്നതോടെ അവൻ ഒരു നാപ്കിനിൽ കീബോർഡ് വരച്ച് അക്ഷരങ്ങളിൽ വിരൽ ചൂണ്ടി ഭക്ഷണം ഓർഡർ ചെയ്തു.
മകന്റെ ഈ ബുദ്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ജെസിക്ക, ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തപ്പോഴും അവന് സംസാരിക്കാൻ വഴിയൊരുക്കാൻ തീരുമാനിച്ചു.
തുടർന്ന് ഒരു ടാറ്റൂ ആർട്ടിസ്റ്റിന്റെ സഹായത്തോടെ ജെസിക്ക സ്വന്തം കൈത്തണ്ടയിൽ ഒരു കീബോർഡും ചില വികാരങ്ങൾ സൂചിപ്പിക്കുന്ന ചിഹ്നങ്ങളും സ്ഥിരമായി പതിപ്പിച്ചു. ടാറ്റൂ കണ്ടയുടൻ അമ്മയുടെ കൈയിൽ വിരലമർത്തി ഹണ്ടർ എഴുതിയ ആദ്യ വാക്ക് 'അമ്മ' എന്നായിരുന്നു.
ഉപകരണങ്ങൾ ഉറക്കെ ശബ്ദമുണ്ടാക്കുമ്പോൾ, കൈത്തണ്ടയിലെ അക്ഷരങ്ങളിലൂടെ മറ്റുള്ളവരുടെ ശ്രദ്ധതിരിക്കാതെ സ്വകാര്യമായി സംസാരിക്കാനും ഇത് അവരെ സഹായിച്ചു.
പിന്നീട് ഈ ആശയം ഹണ്ടറിന്റെ കൂട്ടുകാരിലേക്കും പടരുകയും വസ്ത്രങ്ങളുടെ കൈകളിൽ കീബോർഡ് പ്രിന്റ് ചെയ്ത ഷർട്ടുകൾ നിർമ്മിക്കുന്നതിലേക്ക് വരെ എത്തിനിൽക്കുകയും ചെയ്തു.
സാങ്കേതികവിദ്യകൾ തകരാറിലായാലും സംസാരിക്കാൻ കഴിയാത്തവരുടെ ശബ്ദം നിലച്ചുപോകരുതെന്നും തന്റെ മകനായി എത്ര ത്യാഗം സഹിക്കാനും തയ്യാറാണെന്നുമാണ് ഈ അമ്മ തെളിയിക്കുന്നത്.
Viral
നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള ഗ്രാമത്തിൽ അടുത്തിടെയുണ്ടായ അതിഭീകരമായ മിന്നൽ പ്രളയത്തിലും തകരാതെ നിന്ന ഒരു നീല വീടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയാകുന്നു.
മലവെള്ളപ്പാച്ചിലിൽ മലനിരകളിൽ നിന്നും കുതിച്ചെത്തിയ ചെളിയും കൂറ്റൻ പാറക്കല്ലുകളും സമീപത്തെ മുഴുവൻ വീടുകളും കെട്ടിടങ്ങളും തകർത്തെറിഞ്ഞെങ്കിലും, ഈ ചെറിയ വീട് മാത്രം യാതൊരു കേടുപാടുകളും കൂടാതെ ഒറ്റപ്പെട്ട് നിൽക്കുന്നതാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്.
ദുരന്തമുഖത്ത് അത്ഭുതകരമായി അവശേഷിച്ച ഈ വീടിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇന്റർനെറ്റിൽ ഇതിന്റെ യാഥാർഥ്യത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ ഉയരുകയാണ്.
എഞ്ചിനീയറിംഗ് രംഗത്തെ മികച്ച നിർമ്മാണ രീതികളാകാം വീടിനെ രക്ഷിച്ചതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ, വെള്ളത്തിന്റെ കുത്തൊഴുക്കിന്റെ ആദ്യ ആഘാതം ഏറ്റുവാങ്ങി ചുറ്റുമുള്ള മറ്റ് കെട്ടിടങ്ങൾ ഒരു പരിച പോലെ പ്രവർത്തിച്ചതാണ് ഈ വീടിന്റെ ജീവൻ രക്ഷിച്ചതെന്ന് മറ്റ് ചിലർ കരുതുന്നു.
എന്നാൽ പ്രകൃതിയുടെ മുന്നിൽ മനുഷ്യന്റെ കണക്കുകൂട്ടലുകൾക്ക് അപ്പുറമുള്ള അത്ഭുതകരമായ ദൈവീക സംരക്ഷണമാണിതെന്ന് വിശ്വസിക്കുന്നവരും നിരവധിയാണ്.
കാരണം വ്യക്തമല്ലെങ്കിലും, മിനിറ്റുകൾക്കുള്ളിൽ കണ്മുന്നിൽ ഒരു പ്രദേശം മുഴുവൻ തുടച്ചുനീക്കപ്പെട്ടതിന്റെ നടുക്കവും പ്രകൃതിദുരന്തങ്ങളുടെ മുന്നിലെ മനുഷ്യന്റെ നിസഹായാവസ്ഥയുമാണ് ഈ ഒറ്റപ്പെട്ട നീല വീട് ലോകത്തിന് മുന്നിൽ വീണ്ടും ഓർമ്മിപ്പിക്കുന്നത്.
Viral
ദക്ഷിണ കൊറിയൻ സ്കിൻകെയർ ഇൻഫ്ലുവൻസറായ മിൻ ഡേ ലീ തന്റെ ഇൻസ്റ്റാഗ്രാം റീലിൽ പെട്രോളിയം ജെല്ലി ശേഖരം കാണിക്കുന്നതിനിടെ 'വാസലിൻ' എന്ന് ഉച്ചരിച്ചത് 'ബാസ്ലീൻ' എന്നായിരുന്നു.
കൊറിയൻ ഭാഷയിൽ 'V' എന്ന ശബ്ദമില്ലാത്തതിനാലാണ് ഈ വ്യത്യാസം വന്നതെന്ന് ലീ പിന്നീട് വ്യക്തമാക്കിയെങ്കിലും, കോടിക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ ഇന്റർനെറ്റിൽ വൻ ഹിറ്റായി മാറി. തങ്ങളുടെ ഉൽപ്പന്നം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായതോടെ ഈ തമാശ ഏറ്റെടുക്കാൻ വാസലിൻ കമ്പനിയും തീരുമാനിച്ചു.
ബ്രാൻഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങളിലെ പേര് 'ബാസ്ലീൻ' എന്ന് മാറ്റിയ കമ്പനി, തങ്ങളുടെ ഏറ്റവും പുതിയ സിഇഒ ആയി മിൻ ഡേ ലീയെ തമാശരൂപേണ പ്രഖ്യാപിക്കുകയും ചെയ്തു.
ലോകത്തിന്റെ വിവിധ കോണുകളിൽ വാസലിനെ പല രീതിയിലാണ് ആളുകൾ വിളിക്കുന്നതെന്നും, ഈ സ്നേഹം അംഗീകരിക്കുന്നുവെന്നുമാണ് കമ്പനിയുടെ പ്രതികരണം.
പേര് തൽക്കാലത്തേക്ക് മാറിയെങ്കിലും 1870 മുതൽ ജനങ്ങൾ ഉപയോഗിക്കുന്ന അതേ ഗുണമേന്മയും ഉൽപ്പന്നവും തന്നെയാണ് ഉള്ളതെന്ന് വാസലിൻ വ്യക്തമാക്കി.
കമ്പനിയുടെ ഈ വേറിട്ട മാർക്കറ്റിംഗ് തന്ത്രത്തെ പ്രശംസിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.
Viral
മധ്യപ്രദേശിലെ ഖാണ്ഡ്വ മുനിസിപ്പൽ കോർപ്പറേഷനിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ അരങ്ങേറിയ വേറിട്ടൊരു പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ രാജ്യശ്രദ്ധ നേടുന്നത്.
പ്രദേശത്തെ തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയിൽ നടന്ന വൻ ക്രമക്കേടുകൾക്കെതിരെ അമർഷം രേഖപ്പെടുത്താൻ ഒരാൾ നായയുടെ മുഖംമൂടി ധരിച്ചാണ് നഗരസഭാ ഓഫീസിലെത്തിയത്.
'ഡോഗേഷ് ഭായ്' എന്ന് പ്രാദേശികമായി വിശേഷിപ്പിക്കപ്പെട്ട ഇയാൾ അവിടെയെത്തിയ ആളുകളുടെയും മാധ്യമങ്ങളുടെയും പ്രധാന ആകർഷണമായി മാറി.
ഖാണ്ഡ്വ മുനിസിപ്പൽ കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവായ ദീപക് മുള്ളു റാത്തോഡിന്റെ നേതൃത്വത്തിലാണ് ഈ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
നായ വന്ധ്യംകരണത്തിന്റെ മറവിൽ നഗരസഭയിൽ വൻതോതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച റാത്തോഡ്, പദ്ധതിക്കായി നീക്കിവെച്ച സർക്കാറിന്റെ ഫണ്ടും അതിനായി സ്വീകരിച്ച തുടർനടപടികളും സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകി.
നിരവധി തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കിയെന്നാണ് നഗരസഭ അവകാശപ്പെടുന്നതെങ്കിലും പ്രദേശത്ത് ഇവയുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ 'ഡോഗേഷ് ഭായ്' ആരോപിച്ചു.
വന്ധ്യംകരണ ഫണ്ട് ദുരുപയോഗം ചെയ്ത സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയ അഡീഷണൽ കളക്ടർ കാശീറാം ബഡോലെ, നായയുടെ മാസ്ക് ധരിച്ചെത്തിയ സംഘം വന്ധ്യംകരണ പദ്ധതിയിലെ ഫണ്ട് ക്രമക്കേടുകളെക്കുറിച്ച് പരാതി സമർപ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
വിഷയത്തിൽ നഗരസഭാ കമ്മീഷണറുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും, ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാനായി ഒരു പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Viral
അയോധ്യയിലെ സിവിൽ ലൈൻസ് മേഖലയിൽ അരങ്ങേറിയത് സിനിമാക്കഥകളെ പോലും വെല്ലുന്ന രസകരമായ സംഭവമാണ്. വഴിയിലൂടെ നടന്നുപോവുകയായിരുന്ന അഞ്ജു ദേവി എന്ന പ്രാദേശികവാസിയായ സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന 42,105 രൂപ തട്ടിയെടുത്ത കുരങ്ങൻ പ്രദേശവാസികളെ മുഴുവൻ കുറച്ചൊന്നുമല്ല വലച്ചത്.
അപ്രതീക്ഷിതമായി പണം നഷ്ടപ്പെട്ട പരിഭ്രാന്തിയിൽ അഞ്ജു ദേവിയും നാട്ടുകാരും പണം തിരികെ വാങ്ങാൻ പരമാവധി ശ്രമിച്ചെങ്കിലും പണസഞ്ചി വിട്ടുനൽകാൻ കുരങ്ങൻ തയ്യാറായില്ല.
ബലം പ്രയോഗിച്ച് പണം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ നോട്ടുക്കെട്ടുകൾ കീറിയെറിയാനോ അല്ലെങ്കിൽ കുരങ്ങൻ മരങ്ങൾക്കു മുകളിലൂടെ ഓടി രക്ഷപ്പെടാനോ സാധ്യതയുണ്ടെന്ന് കണ്ടതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോട്വാളി നഗർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി.
സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ തികച്ചും വ്യത്യസ്തവും തന്ത്രപരവുമായ വഴിയാണ് സ്വീകരിച്ചത്. മൃഗത്തെ ഭയപ്പെടുത്താനോ പണം ബലമായി പിടിച്ചെടുക്കാനോ ശ്രമിക്കാതെ, ബാഗിലുണ്ടായിരുന്ന ഒരു ഏത്തപ്പഴം കാണിച്ച് അവർ കുരങ്ങന്റെ ശ്രദ്ധ തിരിച്ചു.
പോലീസുകാരുടെ കൈയിലെ പഴം കണ്ടതോടെ കയ്യിലിരുന്ന പണസഞ്ചി താഴെയിട്ട് കുരങ്ങൻ പഴം കഴിക്കുന്ന തിരക്കിലായി. ഈ സമയം നോക്കി തികഞ്ഞ സാമർഥ്യത്തോടെ ഉദ്യോഗസ്ഥർ മുഴുവൻ പണവും തിരികെ കൈക്കലാക്കുകയായിരുന്നു.
തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥർ അഞ്ജു ദേവിക്ക് കൈമാറി. ഉദ്യോഗസ്ഥരുടെ ബുദ്ധിപൂർവ്വമായ ഈ ഇടപെടലിന് അഞ്ജു ദേവിയും പ്രദേശവാസികളും വലിയ തോതിലുള്ള നന്ദിയും അഭിനന്ദനവും അറിയിച്ചു.
സങ്കീർണമായ ഇത്തരം സാഹചര്യങ്ങളിൽ ബലപ്രയോഗത്തിന് പകരം മനസാന്നിധ്യത്തോടെയുള്ള തന്ത്രങ്ങളാണ് കൂടുതൽ ഫലപ്രദമെന്ന് തെളിയിക്കുകയാണ് ഈ സംഭവം.
Viral
നൂറുകണക്കിന് ചെരുപ്പുകൾ ചിതറിക്കിടക്കുന്ന ഒരു വലിയ കൂട്ടത്തിൽ നിന്ന് കാണാതായ സ്വന്തം ചെരുപ്പ് തപ്പിയെടുക്കുക എന്നത് ആർക്കും തലവേദനയുണ്ടാക്കുന്ന കാര്യമാണ്.
എന്നാൽ ആയിരത്തിലധികം ജോഡി ചെരുപ്പുകൾക്കിടയിൽ നിന്ന് തന്റെ കാണാതായ ഒരു ചെരുപ്പ് കണ്ടെത്താൻ കൈയ്യിലുള്ള സാങ്കേതികവിദ്യയെ വേറിട്ട രീതിയിൽ പ്രയോജനപ്പെടുത്തിയിരിക്കുകയാണ് ഒരു യുവാവ്.
മനുഷ്യർ നടത്തുന്ന തിരച്ചിലിന് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയായ ചാറ്റ്ജിപിടിയുടെ സഹായത്തോടെയാണ് അദ്ദേഹം മിനിറ്റുകൾക്കുള്ളിൽ തന്റെ പാദരക്ഷ തിരിച്ചറിഞ്ഞത്.
ശുഭാംഗ് ബോർക്കർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ കൗതുകകരമായ സംഭവം പുറത്തറിയുന്നത്. ചെരുപ്പുകൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തിന്റെ ഒരു ചിത്രം പകർത്തി ചാറ്റ്ജിപിടിയിലേക്ക് അപ്ലോഡ് ചെയ്യുകയാണ് അദ്ദേഹം ആദ്യം ചെയ്തത്.
തുടർന്ന് ചിത്രത്തിൽ തന്റെ കാണാതായ ചെരുപ്പ് ഏത് ഭാഗത്താണ് ഉള്ളതെന്ന് കണ്ടെത്താൻ എഐയോട് ആവശ്യപ്പെട്ടു. ചിത്രത്തിലെ ദൃശ്യങ്ങൾ കൃത്യമായി വിശകലനം ചെയ്ത ചാറ്റ്ജിപിടി, ചെരുപ്പ് ഇരിക്കുന്ന കൃത്യമായ സ്ഥലം അടയാളപ്പെടുത്തി നൽകുകയും, ഓരോന്നായി തപ്പി സമയം കളയാതെ തന്നെ അത് വീണ്ടെടുക്കാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.
ഇൻസ്റ്റാഗ്രാമിൽ വൻ പ്രചാരം നേടിയ ഈ വീഡിയോ ഇതിനോടകം 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. സങ്കീർണമായ കോഡിംഗിനും എഴുത്തുകൾക്കുമായി മാത്രം ഉപയോഗിച്ചിരുന്ന എഐ സാങ്കേതികവിദ്യയെ ദൈനംദിന ജീവിതത്തിലെ ലളിതമായ ഒരു പ്രശ്നപരിഹാരത്തിന് ഉപയോഗിച്ചതിനെക്കുറിച്ചുള്ള രസകരമായ ചർച്ചകൾക്കാണ് ഇത് വഴിവെച്ചത്.
ആധുനിക കാലത്തെ കൊച്ചു കൊച്ചു പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് ഇത്തരം ഡിജിറ്റൽ പരിഹാരങ്ങൾ ഏറെ സമയം ലാഭിക്കാൻ സഹായിക്കുമെന്ന് ഒരുവിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു. വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് മറ്റു ചിലരും രംഗത്തെത്തിയിട്ടുണ്ട്.
മുൻപൊരിക്കൽ വലിയൊരു പുസ്തകമേളയിലെ വലിയ ഷെൽഫുകൾക്കിടയിൽ നിന്ന് ആഗ്രഹിച്ച പുസ്തകം കണ്ടെത്താൻ ഇതേപോലെ ചിത്രം പകർത്തി എഐയുടെ സഹായം തേടിയ അനുഭവം ഒരു യുവതി പങ്കുവെക്കുകയുണ്ടായി.
സാധാരണ ഗവേഷണങ്ങൾക്കും ജോലി ആവശ്യങ്ങൾക്കും അപ്പുറത്തേക്ക്, മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങളിൽ എഐ സാങ്കേതികവിദ്യ സ്വാധീനം ചെലുത്തുന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.
Viral
വെറും 16 രൂപയ്ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ സ്വന്തമാക്കാം, അതും 16 മിനിറ്റ് നേരത്തേക്ക് മാത്രം. കാൺപൂരിലെ ആലം മാർക്കറ്റിലെ വസ്ത്രശാല ഉടമ റെയിസ് ആലമിന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഈ ഓഫറാണ് ശനിയാഴ്ച രാത്രി നഗരത്തെ ഭീതിയുടെ മുൾമുനയിലാക്കിയത്.
സോഷ്യൽ മീഡിയ റീലുകളിലൂടെയും വീഡിയോകളിലൂടെയും വിവരമറിഞ്ഞ് ആയിരക്കണക്കിന് ആളുകൾ ഒരേ സമയം വിപണിയിലേക്ക് ഇരച്ചെത്തിയതോടെ പ്രദേശം തികച്ചും അനിയന്ത്രിതമായ തിരക്കിലേക്ക് നീങ്ങി.
ജീൻസ്, ഷർട്ടുകൾ, ടി-ഷർട്ടുകൾ, തുടങ്ങിയ അത്യാകർഷകമായ മോഡലുകൾ തുച്ഛമായ വിലയ്ക്ക് ലഭിക്കുമെന്നറിഞ്ഞ് സ്ത്രീകളും യുവാക്കളുമടക്കം വലിയൊരു ജനസഞ്ചയമാണ് അല്പസമയത്തിനുള്ളിൽ കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്.
സമയം അവസാനിക്കുന്നതിന് മുൻപ് വസ്ത്രങ്ങൾ സ്വന്തമാക്കാൻ ആളുകൾ പരസ്പരം തള്ളിക്കയറിയത് പ്രദേശത്ത് തിക്കും തിരക്കിനും കാരണമായി. ഇതോടെ മാർക്കറ്റിലെ ഗതാഗതം പൂർണമായും സ്തംഭിക്കുകയും കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാവുകയും ചെയ്തു.
സ്ഥിതിഗതികൾ ഗുരുതരമായതോടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള വൻ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. മൈക്ക് വഴി മുന്നറിയിപ്പ് നൽകിയും ആളുകളെ നിർബന്ധപൂർവ്വം തിരിച്ചയച്ചുമാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
തുടർന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. നിയമനടപടികൾക്കായി പ്രദേശത്തെ ദൃശ്യങ്ങൾ പൊലീസ് ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
മുൻകൂട്ടി സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും ജീവന് ഭീഷണിയാകുന്ന വിധത്തിലും ആളുകളെ തടിച്ചുകൂടാൻ വഴിയൊരുക്കിയതിന് കടയുടമകൾക്കെതിരെ പൊലീസ് കേസെടുത്തു.
മുഹമ്മദ് ആലം, റെയിസ് ആലം, സൽമാൻ ആലം എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ അന്വേഷണ ഭാഗമായി കടയുടമയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
Viral
വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത ഒരു ചടങ്ങിൽ അരികിൽ നിന്ന യുവതിയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിചിത്രമായ ഊഹാപോഹങ്ങൾക്ക് ഒടുവിൽ വിരാമമായി.
മുൻ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥയും കൺസർവേറ്റീവ് മാധ്യമ സംരംഭകയുമായ ജെയ്മി ലീ ഫ്രാങ്ക്ലിനാണ് പ്രചാരണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയത്.
കുട്ടികളുടെ വാക്സിൻ നയങ്ങളുമായി ബന്ധപ്പെട്ട ഉത്തരവിൽ ട്രംപ് ഒപ്പുവെക്കുന്ന വേളയിൽ, ജെയ്മി ലീ തുടർച്ചയായി തലയാട്ടുന്നതും കൈ വയറ്റോട് ചേർത്തുപിടിക്കുന്നതും ഒവൽ ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ട്രംപിന്റെ ശ്രദ്ധ മാറുമ്പോൾ അദ്ദേഹത്തെ ഉണർത്താൻ ജെയ്മിയുടെ കയ്യിൽ രഹസ്യ റിമോട്ട് ഉണ്ടെന്നും, അത് അമർത്താനാണ് കൈ വയറ്റിൽ വെച്ചിരിക്കുന്നതെന്നുമായിരുന്നു എക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഉയർന്ന ട്രോളുകളും പ്രചാരണങ്ങളും.
എന്നാൽ താൻ ഗർഭിണിയാണെന്നും, ആ സമയത്തെ സ്വാഭാവികമായ പ്രതികരണം മാത്രമായിരുന്നു അതെന്നും വ്യക്തമാക്കി ജെയ്മി തന്നെ രംഗത്തെത്തിയതോടെ ഇന്റർനെറ്റിലെ വിചിത്ര വാദങ്ങൾ അവസാനിച്ചു.
2020-ലെ ട്രംപ് തിരഞ്ഞെടുപ്പ് ക്യാമ്പയിനിലും ആദ്യ ഭരണകൂടത്തിലും പ്രവർത്തിച്ചിട്ടുള്ള ജെയ്മി, നിലവിൽ 'ദി കൺസർവേറ്റീവ്' എന്ന മീഡിയ പ്ലാറ്റ്ഫോമിന്റെ സിഇഒയാണ്.
അതേസമയം, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ (CDC) വാക്സിൻ നയങ്ങൾ പുനഃപരിശോധിക്കാനുള്ള ട്രംപിന്റെ പുതിയ നിർദ്ദേശത്തിനെതിരെ മെഡിക്കൽ രംഗത്ത് നിന്ന് വലിയ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ഈ സംഭവം നടന്നത്.
Viral
സാധാരണക്കാർക്ക് ബസ് യാത്ര എന്നത് ദിനചര്യയുടെ ഭാഗവും നഗരങ്ങളിലെ സദാമുഴങ്ങുന്ന ശബ്ദങ്ങളിലൊന്നുമാണ്. എന്നാൽ രാജസ്ഥാനിലെ അജ്മീർ ജില്ലയിലുള്ള കുർത്താൽ എന്ന വിദൂര ഗ്രാമത്തിൽ ഒരു സർക്കാർ ബസിന്റെ വരവ് ഗ്രാമീണർക്ക് വലിയൊരു ആഘോഷമായി മാറി.
രാജസ്ഥാൻ റോഡ്വേസിന്റെ ബസ് ഗ്രാമത്തിലേക്ക് കടന്നുവരുമ്പോൾ വഴിനീളെ അണിനിരന്ന് നൃത്തം ചെയ്തും ചെണ്ടമേളങ്ങളോടെയും സന്തോഷം പങ്കുവെക്കുന്ന ഗ്രാമീണരുടെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്.
സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് തങ്ങളുടെ ഗ്രാമത്തിലേക്ക് ഒരു സർക്കാർ ബസ് നേരിട്ടെത്തുന്നതെന്നാണ് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. തൊട്ടടുത്തുള്ള കേരോട്ട് എന്ന ഗ്രാമവും വർഷങ്ങളായി സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ റൂട്ട് മാപ്പിൽ ഉൾപ്പെട്ടിരുന്നില്ല.
ഇത്രയും കാലം സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചോ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചോ മാത്രമാണ് ഇവിടെയുള്ളവർ മറ്റ് സ്ഥലങ്ങളിലേക്ക് എത്തിയിരുന്നത്. സർക്കാർ ബസിന്റെ വരവ് വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും സാധാരണ കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ്.
സമയവും പണവും ലാഭിക്കുന്നതിനോടൊപ്പം ഉപജീവനത്തിനും വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട വൈദ്യസഹായത്തിനുമുള്ള പുതിയ വാതിലുകളാണ് ഇത് തുറന്നിടുന്നത്.
നഗരങ്ങളിൽ പൊതുഗതാഗതം സർവ്വസാധാരണമായി കാണുന്നവർക്ക് മുന്നിൽ, രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിൽ ഇന്നും നിലനിൽക്കുന്ന വികസന വിടവിന്റെയും കാത്തിരിപ്പിന്റെയും യാഥാർഥ്യം ചൂണ്ടിക്കാണിക്കുന്നതായി മാറുകയാണ് ഈ സംഭവം.
Viral
ജപ്പാൻ സന്ദർശനത്തിന്റെ അവസാന ദിനത്തിൽ ഷിസുവോക്കയിലെ പ്രശസ്തമായ സെവൻ-ഇലവൻ സ്റ്റോറിൽ വെച്ച് തനിക്ക് വംശീയധിക്ഷേപം നേരിടേണ്ടി വന്നതായി ഇന്ത്യൻ സഞ്ചാരിയും കണ്ടന്റ് ക്രിയേറ്ററുമായ ആനന്ത് എം വെളിപ്പെടുത്തി.
സ്റ്റോറിൽ നിന്ന് വാങ്ങി നൽകിയ ഭക്ഷണം ചൂടാക്കി തരാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ജീവനക്കാരൻ സമ്മതിച്ചെങ്കിലും, പിന്നീട് കടയുടമയായ സ്ത്രീ ഇടപെട്ട് തന്നോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയുമായിരുന്നു എന്ന് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ആനന്ത് വ്യക്തമാക്കുന്നു.
വാക്കുതർക്കത്തിനൊടുവിൽ ഉടമ തന്നെ പൊലീസിനെ വിളിച്ചുവരുത്തിയെങ്കിലും, കാര്യങ്ങൾ ആനന്തിന് അനുകൂലമായാണ് കലാശിച്ചത്. സ്ഥലത്തെത്തിയ ജപ്പാൻ പൊലീസ് ഉദ്യോഗസ്ഥർ ഇരുപക്ഷത്തിന്റെയും വിശദീകരണം കേട്ട ശേഷം കടയുടമയുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്തുകയും, ആനന്തിനോട് മാപ്പ് പറഞ്ഞ് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു.
രമ്യതയോടെയും നീതിപൂർവ്വമായും പ്രശ്നം പരിഹരിച്ച ജപ്പാൻ പൊലീസിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. സംഭവസമയത്ത് ഉടമയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ സത്യസന്ധമായി കാര്യങ്ങൾ പൊലീസിനോട് വിശദീകരിച്ച അവിടെ ജോലി ചെയ്യുന്ന നേപ്പാളി ജീവനക്കാരന്റെ നിലപാടിനെയും ആനന്ത് അഭിനന്ദിച്ചു.
എന്നാൽ സത്യം തുറന്നുപറഞ്ഞതിന്റെ പേരിൽ ആ ജീവനക്കാരന് ജോലി നഷ്ടപ്പെട്ടിരിക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ഈ സംഭവത്തിൽ, ജപ്പാൻ പൊലീസിന്റെ പ്രൊഫഷണൽ പെരുമാറ്റത്തെ അഭിനന്ദിക്കുമ്പോഴും കടയുടമയുടെ വംശീയ മനോഭാവത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
Viral
ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ അർദ്ധരാത്രിയിൽ വീടിന്റെ ബാത്ത്റൂമിൽ നിന്നും ഏഴടി നീളമുള്ള കൂറ്റൻ മുതലയെ കണ്ടെത്തിയത് പ്രദേശവാസികളെയാകെ ഭീതിയിലാഴ്ത്തി.
മൺസൂൺ മഴയെത്തുടർന്ന് ജലാശയങ്ങൾ കവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വർധിച്ചുവരുന്നതിനിടെയാണ് ബാലാഭായ് ചൗഹാൻ എന്നയാളുടെ വീട്ടിൽ ഈ അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറിയത്.
രാത്രിയിൽ വീടിന് പുറത്ത് നായ്ക്കൾ തുടർച്ചയായി ഭയന്നു കുരയ്ക്കുന്നത് കേട്ടാണ് ബാലാഭായ് ഉണർന്നത്. അർദ്ധരാത്രിയിൽ നായ്ക്കൾ എന്തിനാണ് കുരയ്ക്കുന്നതെന്നറിയാൻ പുറത്തിറങ്ങി പരിശോധിച്ച അദ്ദേഹം ബാത്ത്റൂമിന്റെ വാതിൽ തുറന്നപ്പോഴാണ് വലിയൊരു മുതല അകത്ത് നിലയുറപ്പിച്ചിരിക്കുന്നത് കണ്ടത്.
പെട്ടെന്നുണ്ടായ ഞെട്ടലിൽ കുടുംബം പരിഭ്രാന്തരായെങ്കിലും, സ്വയം മുതലയെ ഓടിക്കാൻ ശ്രമിക്കാതെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ വനംവകുപ്പ് ഗാർഡുമാരായ നിലേഷ് ഭർവാദ്, മനീഷ് പ്രജാപതി എന്നിവരും 'ദയ ഫൗണ്ടേഷൻ' ഭാരവാഹികളായ നിതേഷ് ചൗഹാൻ, തുഷാർ റാണ എന്നിവരടങ്ങുന്ന വിദഗ്ദ്ധ രക്ഷാപ്രവർത്തക സംഘവും സ്ഥലത്തെത്തി.
ഏകദേശം ഒരു മണിക്കൂർ നീണ്ട സാഹസികമായ പരിശ്രമത്തിനൊടുവിൽ, നാട്ടുകാർക്കോ മുതലയ്ക്കോ പരിക്കേൽക്കാത്തവിധം മുതലയെ സുരക്ഷിതമായി വലയിലാക്കി ബന്ധിച്ചു.
തുടർന്ന് സമീപത്തുള്ള ജലാശയത്തിലേക്ക് മുതലയെ തുറന്നുവിട്ടതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നിതേഷ് ചൗഹാൻ അറിയിച്ചു.
Viral
ഗുഡ്ഗാവ് സ്വദേശിയായ ഇൻഫ്ലുവൻസർ പ്രിയ തന്റെ ഭർത്താവിനായി പ്രത്യേക വിഭവങ്ങൾ പാകം ചെയ്യുമ്പോൾ 1000 രൂപ പ്രതിഫലം വാങ്ങുന്നതിനെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
വിപണിയിലെ റെസ്റ്റോറന്റ് നിലവാരത്തിലുള്ള വിഭവങ്ങൾ വീട്ടിൽ തയാറാക്കുമ്പോൾ ഭർത്താവ് തനിക്ക് പണം നൽകുന്ന സാമ്പത്തിക കരാർ നിലവിലുണ്ടെന്നാണ് ഇവർ വെളിപ്പെടുത്തിയത്.
എന്നാൽ ഇത് കുടുംബത്തിനുള്ളിലെ കച്ചവട മനോഭാവമല്ലെന്നും, സ്ത്രീകളുടെ വീട്ടുജോലിയെയും അധ്വാനത്തെയും അർഹമായ രീതിയിൽ അംഗീകരിക്കുന്നതിന്റെ ഭാഗമാണെന്നും അവർ വ്യക്തമാക്കുന്നു.
ഡാൻ ഡാൻ ന്യൂഡിൽസ് തയാറാക്കുന്ന വീഡിയോയിലൂടെയാണ് പ്രിയ ഈ വേറിട്ട ആശയത്തെക്കുറിച്ച് സംസാരിച്ചത്. തലമുറകളായി സ്ത്രീകൾ സൗജന്യമായി ചെയ്തുവരുന്ന വീട്ടുജോലികൾക്ക് റെസ്റ്റോറന്റുകളിൽ നൽകുന്നതുപോലെ മൂല്യം നൽകേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
വീട്ടിൽ കഫേ സ്റ്റൈൽ ഭക്ഷണമുണ്ടാക്കാൻ ആവശ്യമായ സർഗാത്മകതയ്ക്കും സമയത്തിനും നൽകുന്ന ഈ തുക വീടിനുള്ളിൽ തന്നെ തുടരുമെന്നതും, അധ്വാനത്തെ പരസ്പരം പ്രശംസിക്കാൻ സഹായിക്കുമെന്നതും ഇതിന്റെ പ്രയോജനമായി പ്രിയ ഉയർത്തിക്കാട്ടുന്നു.
ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വീട്ടുജോലികൾക്ക് അർഹമായ പ്രതിഫലം വാങ്ങിത്തുടങ്ങിയതിനെ ചിലർ സ്വാഗതം ചെയ്യുകയും സ്വന്തം ജീവിതത്തിലും ഇത് പകർത്തുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ, പാചകത്തിനാവശ്യമായ ചേരുവകളുടെയും ഇന്ധനത്തിന്റെയും ചെലവ് സ്വന്തമായി വഹിച്ചാൽ മാത്രമേ ഈ രീതിക്ക് അർഥമുണ്ടാകൂ എന്ന് വിമർശിക്കുന്നവരുമുണ്ട്.
എങ്കിലും ദമ്പതികൾക്കിടയിലെ പരസ്പര ധാരണയെയും പങ്കാളിത്തത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകൾ പ്രിയയെ പിന്തുണയ്ക്കുന്നുണ്ട്.
Viral
അസമിൽ വയറുവേദനയെത്തുടർന്ന് റോഡരികിൽ വിശ്രമിച്ച ഐസ്ക്രീം കച്ചവടക്കാരന്റെ മുഴുവൻ സ്റ്റോക്കും കൈയിലുണ്ടായിരുന്ന പണവും മോഷണം പോയി.
കടുത്ത വെയിലിൽ അധ്വാനിച്ച് ഉണ്ടാക്കിയ തുകയും സാധനങ്ങളും നഷ്ടപ്പെട്ടതിനേക്കാൾ, അന്ന് രാത്രി കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ കഴിയില്ലല്ലോ എന്നോർത്താണ് ആ പാവം മനുഷ്യൻ വിങ്ങിപ്പൊട്ടിയത്.
വഴിയോരത്ത് സങ്കടപ്പെട്ടിരുന്ന അദ്ദേഹത്തെ കണ്ട് കാര്യമന്വേഷിച്ച പങ്കജ് ഗൊഗോയ് എന്ന യുവാവാണ് ഈ ദാരുണ സംഭവം പുറലോകത്തെ അറിയിച്ചത്.
കച്ചവടക്കാരന്റെ അവസ്ഥ മനസിലാക്കി ഉടനടി അദ്ദേഹത്തിന് ഭക്ഷണവും വീട്ടിലേക്ക് ആവശ്യമായ അരിയും പാലും ബിസ്കറ്റും വാങ്ങി നൽകി പങ്കജ് ആ കുടുംബത്തിന് തണലായി.
ഒരു നേരത്തെ ആഹാരത്തിനായി അധ്വാനിക്കുന്നവരെ ഉപദ്രവിക്കുന്ന മോഷ്ടാക്കളുടെ പ്രവൃത്തിയെ ശക്തമായി വിമർശിച്ചുകൊണ്ട് പങ്കജ് പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയും നിരവധി പേർ അദ്ദേഹത്തിന്റെ കാരുണ്യത്തെ പ്രശംസിക്കുകയും ചെയ്തു.
Viral
മരണപ്പെട്ട വളർത്തുനായയുടെ മൃതദേഹം വിങ്ങിപ്പൊട്ടിക്കൊണ്ട് ഒരാൾ നദിയിലേക്ക് ഒഴുക്കിവിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വേർപാടിലെ ആഴത്തിലുള്ള സങ്കടത്താൽ അയാൾ കരയുന്ന കാഴ്ച പലരുടെയും ഉള്ളുലച്ചെങ്കിലും, മൃതദേഹം പൊതു ജലാശയത്തിൽ തള്ളിയ രീതിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
മൃതദേഹങ്ങൾ നദികളിൽ ഉപേക്ഷിക്കുന്നത് കുടിവെള്ള സ്രോതസുകൾ മലിനമാക്കുമെന്നും പരിസ്ഥിതിക്ക് ഭീഷണിയാണെന്നും മൃഗസ്നേഹികൾ ചൂണ്ടിക്കാട്ടുന്നു.
ഏതൊരു വളർത്തുമൃഗവും അർഹിക്കുന്നത് മാന്യമായ അടക്കം ചെയ്യലാണെന്നും, വേർപാടിന്റെ വേദനയിൽ പോലും പരിസ്ഥിതി ബോധവും മൃഗങ്ങളോടുള്ള യഥാർഥ ബഹുമാനവും പുലർത്തേണ്ടതുണ്ടെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
Viral
ബിഹാറിലെ തിരക്കേറിയ റോഡിലൂടെ ഇരുചക്ര വാഹനത്തിൽ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ നാല് പൊലീസുകാർ യാത്ര ചെയ്ത വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി.
വാഹനം ഓടിച്ചയാൾ മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നത്, പിന്നിലിരുന്ന മറ്റ് മൂന്ന് പൊലീസുകാർ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. ഇവരുടെ തൊട്ടുപിന്നിൽ മറ്റൊരു വാഹനത്തിൽ യാത്ര ചെയ്തിരുന്ന യാത്രികൻ പകർത്തിയ ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോം വഴിയാണ് പുറത്തുവന്നത്.
നിയമം ലംഘിച്ച ഈ പൊലീസുകാർക്കെതിരെയും സാധാരണക്കാർക്ക് നൽകുന്നത് പോലെ പിഴ ഈടാക്കുമോ എന്ന ചോദ്യവുമായി നിരവധി പേരാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.
നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായവർ തന്നെ അത് പരസ്യമായി ലംഘിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനും പൊലീസിന്റെ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
Viral
സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഈ കാലത്ത്, കോടികൾ മുടക്കി നിർമ്മിക്കുന്ന ഹൈടെക് സംവിധാനങ്ങൾ പോലും സാധാരണക്കാരന്റെ നാടൻ ബുദ്ധിക്ക് മുന്നിൽ പതറിപ്പോകുന്ന കാഴ്ചകൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ വിചിത്രവും ചിരിയുണർത്തുന്നതുമായ ഒരു സംഭവം തെലങ്കാനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഹാജർ ഡിജിറ്റലായി രേഖപ്പെടുത്താൻ സർക്കാർ ഏർപ്പെടുത്തിയ ഫേഷ്യൽ റെക്കഗ്നിഷൻ മൊബൈൽ ആപ്പാണ് ഒരു മൊട്ടത്തലയുടെ പേരിൽ ഹാജർ നിഷേധിച്ചത്.
ശ്രീനിവാസ് എന്ന തൊഴിലാളി ക്ഷേത്ര ദർശനത്തിന്റെ ഭാഗമായി തലമുടി പൂർണമായി വടിച്ചിരുന്നു. മൊട്ടയടിച്ച രൂപത്തിൽ ജോലി സ്ഥലത്തെത്തിയ ഇയാളെ തിരിച്ചറിയാൻ ഹാജർ രേഖപ്പെടുത്തുന്ന സോഫ്റ്റ്വെയറിന് കഴിഞ്ഞില്ല.
പഴയ ഫോട്ടോയുമായി പുതിയ രൂപം പൊരുത്തപ്പെടാത്തതിനാൽ ആപ്പ് നിരന്തരം ഹാജർ നിരസിച്ചതോടെ, പണിയെടുത്താലും കൂലി കിട്ടില്ലെന്ന ആശങ്ക പരന്നു.
സാങ്കേതികവിദ്യ കൈവിട്ട ഈ സന്ദർഭത്തിൽ കൂടെയുണ്ടായിരുന്ന ഒരു വനിതാ തൊഴിലാളി തന്റെ നീളമുള്ള തലമുടി ശ്രീനിവാസിന്റെ മൊട്ടത്തലയ്ക്ക് മുകളിൽ പരത്തിവെച്ച് അത് മറച്ചുപിടിച്ചു. ഈ വിചിത്ര രൂപത്തിൽ വീണ്ടും ഫോട്ടോ എടുത്തപ്പോൾ സോഫ്റ്റ്വെയർ അത് സ്വീകരിക്കുകയും ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
ഈ സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കൃത്യമായ പ്രായോഗിക പഠനങ്ങൾ നടത്താതെ ഇത്തരം ആപ്പുകൾ നടപ്പിലാക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.
മൊട്ടയടിക്കുകയോ താടി വളർത്തുകയോ പോലുള്ള താൽക്കാലിക ശാരീരിക മാറ്റങ്ങൾ പോലും തിരിച്ചറിയാൻ ശേഷിയില്ലാത്ത ഇത്തരം സംവിധാനങ്ങൾ പാവപ്പെട്ട തൊഴിലാളികളുടെ വരുമാനം ഇല്ലാതാക്കുമെന്നും, സാങ്കേതികവിദ്യയ്ക്കൊപ്പം മാനുഷികമായ ബദൽ മാർഗങ്ങൾ കൂടി ഉറപ്പാക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
Viral
ചൈനയിൽ കനത്ത പ്രളയ ദുരിതങ്ങൾക്കിടയിൽ ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തിക്കൊണ്ട് പാമ്പുകളുടെ പടയോട്ടം. ഹെങ്ഷൗ മേഖലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ഒരു പാമ്പ് വളർത്തൽ കേന്ദ്രം തകർന്നതിനെ തുടർന്ന് തൊള്ളായിരത്തോളം പാമ്പുകളാണ് ഗ്രാമത്തിലേക്ക് ഒലിച്ചിറങ്ങിയത്.
ഇതിൽ ഭൂരിഭാഗവും വിഷമില്ലാത്തവയാണെങ്കിലും കൂട്ടത്തിൽ മാരകവിഷമുള്ള മൂർഖൻ പാമ്പുകളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രളയജലത്തിലൂടെയും വീടുകളുടെ മതിലുകളിലൂടെയും പാമ്പുകൾ കൂട്ടത്തോടെ അരിച്ചുകയറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടകരമായ ഈ സാഹചര്യത്തിൽ പാമ്പുകളെ പിടികൂടാൻ പത്തംഗങ്ങളുള്ള പ്രത്യേക ദൗത്യസംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. ജനങ്ങൾ ആരും തന്നെ സ്വന്തം നിലയ്ക്ക് പാമ്പുകളെ പിടിക്കാൻ ശ്രമിക്കരുതെന്ന് പ്രാദേശിക അധികൃതർ കർശന നിർദേശം നൽകി.
മെയ്സാക്ക് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലാണ് ചൈനയിൽ വ്യാപകമായ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായത്. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കാൻ ചൈനീസ് പ്രസിഡന്റും നിർദേശം നൽകിയിട്ടുണ്ട്.
Viral
അനന്തപൂരിലെ ഹമാലി കോളനിയിൽ വീടിന് മുന്നിലിരുന്ന് ശല്യമുണ്ടാക്കിയ മദ്യപസംഘത്തെ ചോദ്യം ചെയ്ത കുടുംബത്തിന് നേരെ അർദ്ധരാത്രിയിൽ ആക്രമണം ഉണ്ടായി.
തബ്രേസ് എന്നയാളുടെ നേതൃത്വത്തിൽ ഇരുപതോളം പേരടങ്ങുന്ന സംഘം വീട് വളഞ്ഞ് പെട്രോളൊഴിക്കുകയും വാതിൽ തകർത്ത് അകത്തുകയറാൻ ശ്രമിക്കുകയുമായിരുന്നു.
പിഞ്ചുകുട്ടികളടക്കമുള്ള കുടുംബാംഗങ്ങൾ പ്രാണഭയത്തോടെ വീടിന്റെ വാതിൽ ഉള്ളിൽനിന്ന് ബലമായി അടച്ചുപിടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കടുത്ത ജനരോഷം ഉയർത്തിയിട്ടുണ്ട്.
അക്രമത്തിനിടെ ഉമാമഹേശ്വരി എന്ന വീട്ടമ്മയ്ക്ക് നേരെ കൈയേറ്റവുമുണ്ടായി. ജീവന് ഭീഷണിയുള്ള ഈ കുടുംബം ഇപ്പോൾ പോലീസ് സംരക്ഷണം തേടുകയാണ്.
എന്നാൽ ഇത്രയും വലിയൊരു അക്രമിസംഘം ഉണ്ടായിട്ടും നിലവിൽ രണ്ടുപേർക്കെതിരെ മാത്രമാണ് പോലീസ് കേസെടുത്തിട്ടുള്ളത് എന്ന ആക്ഷേപവും ശക്തമാണ്.
Viral
ഇൻഡോർ വിമാനത്താവളത്തിൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഒരു കൊച്ചുകുട്ടി പരസ്യമായി മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വിമാനത്താവളം പോലെ സുപ്രധാനമായ ഒരു പൊതുസ്ഥലത്തുണ്ടായ ഈ സംഭവത്തിൽ കുട്ടിയെ കുറ്റപ്പെടുത്തുന്നതിനെതിരെ പ്രമുഖ സംരംഭകൻ അനുഭവ് ദുബെ രംഗത്തെത്തി.
കുട്ടികൾ തികച്ചും നിരപരാധികളാണെന്നും മുതിർന്നവരുടെ പെരുമാറ്റങ്ങൾ കണ്ടാണ് അവർ ശീലങ്ങൾ പഠിക്കുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇത് കുട്ടിയുടെ തെറ്റല്ല മറിച്ച് കൃത്യമായ പാരന്റിംഗിന്റെ കുറവാണെന്ന് ചൂണ്ടിക്കാണിച്ചു.
നമ്മുടെ നാട്ടിൽ പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നത് സാധാരണമായ ഒരു കാഴ്ചയായതിനാൽ ജനങ്ങൾ ഇതിനെ ഒരു തെറ്റായി കാണുന്നില്ലെന്നും അതാണ് മാറേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്തിന്റെ അന്തസിനെപ്പോലും ബാധിക്കുന്ന ഇത്തരം മോശം ശീലങ്ങൾ ഇല്ലാതാക്കാൻ സർക്കാർ സംവിധാനങ്ങൾ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം തന്നെ ജനങ്ങളുടെ മനോഭാവത്തിലും കുട്ടികളെ വളർത്തുന്ന രീതിയിലും വലിയ മാറ്റങ്ങൾ വരണമെന്നും, സാമ്പത്തിക വളർച്ചയേക്കാൾ ജനങ്ങളുടെ പൊതുബോധമാണ് ഒരു രാജ്യത്തിന്റെ യഥാർഥ പുരോഗതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Viral
പ്രളയത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയ തന്റെ കാറിനെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു ഉടമസ്ഥന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണ് നിറയ്ക്കുകയാണ്.
കനത്ത പ്രളയമുണ്ടായ പൂനെയിലെ പിംപിൾ ഗുരവിലാണ് ഹൃദയഭേദകമായ ഈ സംഭവം നടന്നത്. നെഞ്ചൊപ്പം പൊങ്ങിയ ശക്തമായ ഒഴുക്കിൽ വണ്ടി പൂർണമായും മുങ്ങി ഒഴുകിപ്പോകാൻ തുടങ്ങിയ അവസ്ഥയിലും, ഭയപ്പെടാതെ കാറിന്റെ പിൻഭാഗത്ത് മുറുകെപ്പിടിച്ച് നിൽക്കുകയായിരുന്നു ഈ മനുഷ്യൻ.
വണ്ടി ഒഴുക്കിൽപ്പെട്ട് തകർന്നുപോകാതിരിക്കാൻ അതിൽ തൂങ്ങിക്കിടന്ന അദ്ദേഹത്തിന്റെ രക്ഷയ്ക്കായി ഒടുവിൽ ഒരു ജെസിബി എത്തുകയായിരുന്നു.
ജെസിബി ഉപയോഗിച്ച് വണ്ടി പതുക്കെ ഉയർത്തി മാറ്റുമ്പോൾ, അത് സുരക്ഷിതമായി കരയ്ക്കടുപ്പിക്കുന്നത് വരെ ആ ശക്തമായ ഒഴുക്കിലും വെള്ളത്തിൽ തന്നെ നിലയുറപ്പിച്ച് വണ്ടിയെ നിയന്ത്രിക്കാൻ അദ്ദേഹം ഒപ്പം നിന്നു.
പലർക്കും സ്വന്തം വാഹനം എന്നത് വെറുമൊരു യാത്രാമാർഗമല്ലെന്നും, വിയർപ്പൊഴുക്കി നേടിയ സ്വപ്നങ്ങളുടെയും ഒരുപാട് ഓർമ്മകളുടെയും പ്രതീകമാണെന്നും ഈ ദൃശ്യങ്ങൾ തെളിയിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
വർഷങ്ങളുടെ കാത്തിരിപ്പിനും സമ്പാദ്യത്തിനുമൊടുവിൽ സ്വന്തമാക്കിയ ഒരു സാധനം കൺമുന്നിൽ നശിച്ചുപോകുന്നത് കാണുമ്പോഴുണ്ടാകുന്ന വേദനയാണ് ആ മനുഷ്യൻ പ്രകടിപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം സമാനതകളില്ലാത്തതാണെന്നും നിരവധി ആളുകൾ കുറിച്ചു.
മനുഷ്യർക്ക് തങ്ങളുടെ വാഹനങ്ങളോടുള്ള ആഴത്തിലുള്ള വൈകാരിക ബന്ധത്തിന്റെ നേർക്കാഴ്ചയായി ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ഇപ്പോഴും തരംഗമായി തുടരുകയാണ്.
Viral
മെട്രോ ട്രെയിൻ യാത്രയ്ക്കിടയിൽ 'ഹൗ ടു കിൽ മെൻ' എന്ന പുസ്തകം വായിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയെ വെറുമൊരു തമാശയായി പലരും തള്ളിക്കളയുമ്പോൾ, മറ്റ് ചിലർ ഇതിനെ യഥാർഥ കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ട്.
എന്നാൽ, വീഡിയോയുടെ പശ്ചാത്തലമോ അത് ചിത്രീകരിച്ച നഗരമോ ഏതാണെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിൽ ഇത്തരം നിഗമനങ്ങളിൽ എത്തുന്നത് തികച്ചും തെറ്റാണ്. വായനക്കാരെ ആകർഷിക്കാനായി പ്രസാധകർ നൽകുന്ന ആകാംഷഭരിതമായ പേരുകൾ നോക്കി ഒരാളുടെ സ്വഭാവം വിലയിരുത്താനാകില്ല.
യഥാർഥത്തിൽ ഇത് കെറ്റി ബ്രെന്റ് എന്ന എഴുത്തുകാരിയുടെ 'How to Kill Men and Get Away With It' എന്ന ജനപ്രിയ ഫിക്ഷൻ നോവലാണ്. സൈക്കോളജിക്കൽ ത്രില്ലർ, ഡാർക്ക് കോമഡി വിഭാഗത്തിൽപ്പെടുന്ന ഈ ഭാവനാസൃഷ്ടിയെ വെറുമൊരു പുസ്തകപ്പേരിലെ പ്രകോപനം കണ്ട് യഥാർഥ സംഭവങ്ങളുമായി കോർത്തിണക്കുന്നത് അടിസ്ഥാനരഹിതമാണ്.
Viral
ചലിക്കുന്ന തീവണ്ടിക്കുള്ളിൽ വെച്ച് പെൺകുട്ടിയുടെ നെറുകയിൽ യുവാവ് സിന്ദൂരം ചാർത്തുന്ന വൈകാരിക ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. "എന്റെ അച്ഛൻ ഇതിന് സമ്മതിക്കില്ല" എന്ന് പെൺകുട്ടി പറയുന്നതാണ് ഈ വീഡിയോയെ കൂടുതൽ ചർച്ചകളിലേക്ക് നയിച്ചത്.
പ്രണയം, മാതാപിതാക്കളുടെ അംഗീകാരം, ഇത്തരം നിമിഷങ്ങൾ പൊതുവിടങ്ങളിൽ പ്രദർശിപ്പിക്കുന്നത് ശരിയാണോ എന്നതിനെച്ചൊല്ലിയെല്ലാം ഓൺലൈൻ ലോകത്ത് വലിയ വാദപ്രതിവാദങ്ങളാണ് ഉയരുന്നത്. വീഡിയോയുടെ സത്യാവസ്ഥയോ പശ്ചാത്തലമോ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇതിനോടകം തന്നെ നിരവധി ആളുകളാണ് ദൃശ്യങ്ങളോട് പ്രതികരിച്ചത്.
വീട്ടുകാരുടെ എതിർപ്പുകൾ വകവെയ്ക്കാതെ പ്രണയത്തിന് ഒപ്പം നിന്ന ജോഡികളെ ഒരുവിഭാഗം അഭിനന്ദിക്കുമ്പോൾ, ജീവിതത്തിലെ വലിയൊരു തീരുമാനം പൊതുസ്ഥലത്തു വെച്ച് എടുത്തതിനെ മറുവിഭാഗം വിമർശിക്കുന്നു.
വിവാഹം എന്നത് വ്യക്തികളുടെ പരസ്പര സമ്മതത്തോടെ നടക്കേണ്ടതാണെന്നും അതിൽ മാതാപിതാക്കളുടെ പിന്തുണയ്ക്ക് അപ്പുറം മറ്റ് പങ്കില്ലെന്നും ചിലർ വാദിക്കുമ്പോൾ, മാതാപിതാക്കളെ വിഷമിപ്പിച്ചു കൊണ്ടുള്ള ബന്ധങ്ങൾ ദാമ്പത്യവിജയത്തിലേക്ക് എത്തില്ലെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
പങ്കാളിയെ സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ടെങ്കിലും, നമ്മുടെ സംസ്കാരത്തിൽ വിവാഹമെന്നത് കുടുംബങ്ങളുടെ ഒത്തുചേരൽ കൂടിയാണെന്ന പഴയൊരു സംവാദത്തിനാണ് ഈ ദൃശ്യങ്ങൾ വീണ്ടും വഴിതുറന്നിരിക്കുന്നത്.
Viral
ഇൻഡോനേഷ്യയിലെ ലോംബോക്ക് ദ്വീപിൽ നിന്നുള്ള ഒരു വൈറൽ വീഡിയോ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വന്യജീവി സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്.
കടൽത്തീരത്തെ പാറക്കെട്ടിലിരുന്ന് രണ്ട് കുരങ്ങുകൾ ബിയർ കുപ്പികൾ കൈകാര്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ക്ലെയർ ഹാൻസെൻ എന്ന സഞ്ചാരി പകർത്തിയ ഈ ദൃശ്യങ്ങൾ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് ആഗോള ശ്രദ്ധ നേടിയത്.
അതിലൊരു കുരങ്ങൻ കുപ്പി വായോട് അടുപ്പിച്ച് കുടിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും, അതിൽ മദ്യം അവശേഷിച്ചിരുന്നോ എന്നത് വ്യക്തമല്ല.
തമാശ എന്നതിലുപരി വിനോദസഞ്ചാരികൾ തള്ളുന്ന മാലിന്യങ്ങൾ വന്യജീവികൾക്ക് എത്രത്തോളം അപകടമാണെന്നാണ് ഈ സംഭവം കാണിച്ചുതരുന്നത്. മനുഷ്യർ ഉപേക്ഷിക്കുന്ന വസ്തുക്കൾ കഴിച്ച് ശീലമാകുന്ന മൃഗങ്ങൾക്ക് ദോഷകരമായവ തിരിച്ചറിയാൻ കഴിയില്ലെന്നും ഇത് അവയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഈ ദൃശ്യങ്ങൾക്കെതിരെ ഉയരുന്നത്. മൃഗങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ സഞ്ചാരികൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു.
Viral
കർണാടകയിലെ ഗദഗിൽ ബി.എഡ് സൈക്കോളജി പ്രായോഗിക പരീക്ഷയ്ക്കിടെ വിദ്യാർഥികളുടെ ഏകാഗ്രത പരിശോധിക്കാൻ കോളേജ് അധികൃതർ നടത്തിയ വേറിട്ട പരീക്ഷണം സമൂഹമാധ്യമങ്ങളിൽ വൻ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
പരീക്ഷാ ഹാളിലെ നിശബ്ദ അന്തരീക്ഷത്തിന് പകരം കടുത്ത ബഹളങ്ങളും തടസങ്ങളും മനഃപൂർവം സൃഷ്ടിച്ചായിരുന്നു ഈ പരീക്ഷ. കടുത്ത മാനസിക സമ്മർദ്ദമുള്ള സാഹചര്യങ്ങളെ വിദ്യാർഥികൾ എങ്ങനെ നേരിടുന്നു എന്ന് അളക്കുകയായിരുന്നു ലക്ഷ്യമെങ്കിലും, പരീക്ഷാ ഹാൾ യുദ്ധക്കളമാക്കിയ ഈ നടപടിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
വിദ്യാർഥികൾ പരീക്ഷ എഴുതുമ്പോൾ ചുറ്റും കൂടിയ ഒരു സംഘം ആളുകൾ അലറിവിളിക്കുകയും, ഡെസ്കുകളിൽ വടികൊണ്ട് അടിക്കുകയും, സ്റ്റീൽ പ്ലേറ്റുകൾ തട്ടി വലിയ ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കരിയറിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ഒരു സൈനിക മാതൃകയിലുള്ള പരിശീലനമായി ഇതിനെ ചിലർ കൗതുകത്തോടെ നോക്കിക്കാണുന്നുണ്ടെങ്കിലും, ഭൂരിഭാഗം പേരും ഇതിനെതിരെ ശക്തമായാണ് പ്രതികരിക്കുന്നത്.
പരീക്ഷകൾ കുട്ടികളുടെ അറിവാണ് പരിശോധിക്കേണ്ടതെന്നും അല്ലാതെ ഇത്തരം കോലാഹലങ്ങൾ സഹിക്കാനുള്ള ശേഷിയല്ലെന്നും ചൂണ്ടിക്കാണിക്കുന്ന വിമർശകർ, ഇത് വിദ്യാഭ്യാസ രീതിയെത്തന്നെ തമാശയാക്കി മാറ്റുകയാണെന്ന് ആരോപിക്കുന്നു.
Viral
സോഷ്യൽ മീഡിയയിൽ വിനോദത്തിന്റെയും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന്റെയും പേരിൽ പ്രചരിക്കുന്ന 'നതാഷ' എന്ന പാവയെ കേന്ദ്രീകരിച്ചുള്ള വീഡിയോകൾ ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.
ഇരുണ്ട ചർമ്മമുള്ള ഒരു കുട്ടിയുടെ രൂപത്തിലുള്ള ഈ പാവയെ ആളുകൾ ക്രൂരമായി മർദ്ദിക്കുന്നതും, നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതും, തിളച്ച വെള്ളത്തിലിടുന്നതുമായ ദൃശ്യങ്ങളാണ് ചൈനീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പ്രചരിക്കുന്നത്.
കുട്ടികളിൽ അക്രമവാസന വളർത്താൻ ഇത്തരം ദൃശ്യങ്ങൾ കാരണമാകുമെന്ന് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങൾ ആശങ്കപ്പെടുമ്പോൾ, ക്രൂരതയ്ക്കായി കറുത്ത പാവയെ മാത്രം തിരഞ്ഞെടുത്തതിന് പിന്നിൽ കടുത്ത വംശീയ വിദ്വേഷമുണ്ടെന്നാണ് ആഗോളതലത്തിലെ വിമർശനം.
ഒരു പാവയോട് ഇത്രയും ക്രൂരത കാട്ടുന്നവർ നാളെ മനുഷ്യരോടും ഇത് ആവർത്തിച്ചേക്കാമെന്ന ആശങ്ക പങ്കുവെക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കൾ, വംശീയതയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വിനാശകരമായ ട്രെൻഡുകൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെടുന്നു.
Viral
ബിഹാറിൽ നിന്നുള്ള കൗതുകമുണർത്തുന്ന ഒരു കൊച്ചു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വിലകൂടിയ വാഹനങ്ങളോ ആഡംബരങ്ങളോ ഒന്നുമില്ലാതെ, തന്റെ പ്രിയപ്പെട്ട നാല് നായ്ക്കൾക്കൊപ്പം അതീവ ഗൗരവത്തോടെ സവാരി നടത്തുന്ന ഒരു കൊച്ചുമിടുക്കനാണ് ഈ ദൃശ്യങ്ങളിലെ താരം.
കുട്ടിയുടെ ഈ വേറിട്ട യാത്രാശൈലി കണ്ട് സോഷ്യൽ മീഡിയ ലോകം ഇവനെ 'കുട്ടി നവാബ്' എന്നാണ് വിശേഷിപ്പിക്കുന്നത്. കുട്ടിക്കാലത്തിന്റെ നിഷ്കളങ്കതയും വളർത്തുനായ്ക്കളോട് അവനുള്ള ആത്മബന്ധവും തനിമയോടെ ഒപ്പിയെടുക്കാൻ ഈ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്.
കെജിഎഫിലെ റോക്കിഭായിയുടെ തകർപ്പൻ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ, പ്രതികൂലമായ കാലാവസ്ഥയിലെ ശക്തമായ കാറ്റിനെപ്പോലും വകവെക്കാതെ അതീവ ആത്മവിശ്വാസത്തോടെയാണ് ഈ കൊച്ചു സുൽത്താന്റെ വരവ്.
നായ്ക്കളെ മുന്നിൽ പൂട്ടി കാളവണ്ടിക്ക് സമാനമായ ഒരു നാടൻ വാഹനത്തിലാണ് കുട്ടി യാത്ര ചെയ്യുന്നത്. യാതൊരുവിധ ആർഭാടങ്ങളുമില്ലാതെ തന്റെ ചങ്ങാതിമാർക്കൊപ്പം അവൻ നടത്തുന്ന ഈ കുസൃതിയാത്ര ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.
ഭാവിയിൽ ഇവനൊരു സുൽത്താനായി മാറും എന്ന അടിക്കുറുപ്പോടെയാണ് ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. പണത്തിന് വാങ്ങാൻ കഴിയാത്ത യഥാർഥ സന്തോഷം ഇതാണെന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും കുറിക്കുന്നത്.
നാട്ടിൻപുറത്തെ പഴയകാല കളിക്കൂട്ടുകാരെയും നൊസ്റ്റാൾജിയയെയും ഓർമ്മിപ്പിക്കുന്ന ഈ സുന്ദര നിമിഷം കാണുന്ന ആരുടെയും മുഖത്ത് ഒരു ചെറുചിരി സമ്മാനിക്കും. നിലവിൽ സോഷ്യൽ മീഡിയയിൽ ഈ നാടൻ സവാരിയെക്കുറിച്ചുള്ള ചർച്ചകൾ തരംഗമായി തുടരുകയാണ്.
Viral
നോയിഡയിലെ ആഡംബര ഫ്ലാറ്റ് സമുച്ചയമായ സൂപ്പർനോവ സ്പൈറ ടവേഴ്സിൽ വിദേശ വനിതകൾ പരസ്യമായി ലഹരിപദാർഥം ഉപയോഗിച്ചെന്ന ആരോപണം വലിയ വിവാദമായിരിക്കുകയാണ്.
കുട്ടികളും കുടുംബങ്ങളും ഒത്തുകൂടുന്ന നീന്തൽക്കുളത്തിന് സമീപമിരുന്ന് മൂന്ന് വിദേശ യുവതികൾ പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്.
പൊതുസ്ഥലത്ത് വെച്ച് പുകവലിക്കരുതെന്ന് അവിടുത്തെ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും യുവതികൾ ഇത് പൂർണമായി അവഗണിക്കുകയായിരുന്നു എന്നാണ് വിവരം.
ഇവർ ഉപയോഗിച്ചത് കഞ്ചാവാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സംഭവം വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിട്ടുണ്ട്.
സാധാരണക്കാർക്ക് നിയമങ്ങൾ കർശനമാക്കുമ്പോൾ വിദേശികൾക്ക് ഇത്തരം കാര്യങ്ങളിൽ ഇളവ് ലഭിക്കുന്നുണ്ടോ എന്ന് സോഷ്യൽ മീഡിയയിൽ പലരും ചോദ്യം ചെയ്യുന്നു. പദവിയോ ദേശമോ നോക്കാതെ നിയമം എല്ലാവർക്കും ഒരുപോലെ നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്.
Viral
ഹൈദരാബാദിലെ തിരക്കേറിയ ഐടി ഇടനാഴിയിൽ ബൈക്കിന്റെ പെട്രോൾ ടാങ്കിന് മുകളിൽ ലാപ്ടോപ്പ് തുറന്നുവെച്ച് യാത്ര ചെയ്ത യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
മാധാപൂരിലെ ഹൈടെക് കമാൻ പരിസരത്തുനിന്നാണ് തൊട്ടടുത്ത വാഹനത്തിലെ യാത്രക്കാരൻ ഈ ദൃശ്യങ്ങൾ പകർത്തിയത്. ഹെൽമെറ്റ് ധരിക്കാതെ, ഓണായിരുന്ന ലാപ്ടോപ്പ് സ്ക്രീനിലേക്ക് നോക്കി ട്രാഫിക്കിലൂടെ വണ്ടിയോടിക്കുന്ന ഇയാളുടെ പ്രവർത്തി കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
'വർക്ക് ഫ്രം ബൈക്ക്' എന്ന് പരിഹസിച്ചാണ് പലരും ഈ വീഡിയോ പങ്കുവെക്കുന്നതെങ്കിലും, കോർപ്പറേറ്റ് മേഖലയിലെ കടുത്ത ജോലിഭാരത്തിന്റെയും ജീവനക്കാരുടെ ലോഗിൻ സമയം നിരീക്ഷിക്കുന്ന കമ്പനികളുടെ അമിത സമ്മർദ്ദത്തിന്റെയും ഫലമാണിതെന്ന വിമർശനവും ഉയരുന്നുണ്ട്.
എന്നാൽ, യാതൊരു കാരണവശാലും ന്യായീകരിക്കാൻ കഴിയാത്ത ഇത്തരം അഭ്യാസപ്രകടനങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുകയും വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് റോഡ് സുരക്ഷാ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
മുൻപും സമാനമായ രീതിയിൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്ത് ജോലി ചെയ്യുന്നവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുള്ള സാഹചര്യത്തിൽ, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Viral
ചെന്നൈ നഗരത്തിൽ ഷെയർ ഓട്ടോയിൽ യാത്ര ചെയ്ത ധരണി എന്ന യുവതിക്ക് ലഭിച്ച വേറിട്ടൊരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സാധാരണ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി പത്രങ്ങൾ, മാസികകൾ, സിവിൽ സർവീസ് പഠന സാമഗ്രികൾ, വൈഫൈ, ഐപാഡ്, മിനി കൂളർ, കാപ്പി, ചോക്ലേറ്റുകൾ എന്നിവയെല്ലാം ഒരുക്കിയാണ് അണ്ണാദുരൈ എന്ന ഡ്രൈവർ തന്റെ ഓട്ടോറിക്ഷ വ്യത്യസ്തമാക്കിയത്.
ഏഴ് ഭാഷകൾ സംസാരിക്കുന്ന അദ്ദേഹം ഡോക്ടർമാർ, അധ്യാപകർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് തികച്ചും സൗജന്യമായാണ് യാത്രയൊരുക്കുന്നത്.
യാത്രാമധ്യേയാണ്, ബിസിനസ് മികവിനെക്കുറിച്ച് സംസാരിക്കാൻ ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളും കലാലയങ്ങളും ക്ഷണിച്ച, ഏഴുതവണ ടെഡ്എക്സ് വേദികളിൽ സംസാരിച്ച വ്യക്തിയാണ് അണ്ണാദുരൈ എന്ന് ധരണി തിരിച്ചറിയുന്നത്.
അധ്യാപികയും ഡോക്ടറുമായ ധരണിയിൽ നിന്ന് യാത്രക്കൂലി വാങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ല. നാം ചെയ്യുന്ന തൊഴിലിന്റെ വലിപ്പത്തിലല്ല, അതിനോട് കാണിക്കുന്ന ആത്മാർഥതയിലാണ് ജീവിതവിജയമെന്ന് ഈ ചെന്നൈക്കാരന്റെ ജീവിതം തെളിയിക്കുന്നു.
Viral
റോഡരികിൽ നിന്ന് വാങ്ങിയ ഒരു ലഘുഭക്ഷണപ്പൊതിയിലൂടെ ഒരാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുഴുവൻ പരസ്യമായ ഒരു വിചിത്ര സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
സുധാൻഷു അംഭോറെ എന്നയാൾ 20 രൂപയ്ക്ക് വാങ്ങിയ ഭേൽപുരിയുടെ കടലാസ് പൊതി ശ്രദ്ധിച്ചപ്പോഴാണ്, അത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ഉപഭോക്താവിന്റെ രണ്ട് പേജുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് ആണെന്ന് തിരിച്ചറിഞ്ഞത്.
അക്കൗണ്ട് ഉടമയുടെ പേര്, അക്കൗണ്ട് നമ്പർ, പണമിടപാടുകളുടെ വിവരങ്ങൾ എന്നിവയെല്ലാം അതിൽ വ്യക്തമായി കാണാമായിരുന്നു. ഈ ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചുകൊണ്ട് ഇന്ത്യയിൽ വ്യക്തിവിവരങ്ങളുടെ സുരക്ഷ വെറുമൊരു തമാശയായി മാറിയെന്ന് അദ്ദേഹം കുറിച്ചു.
പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ബാങ്ക് വിവരങ്ങൾ ഇങ്ങനെ പൊതുമധ്യത്തിൽ എത്തുന്നത് സാമ്പത്തിക തട്ടിപ്പുകൾക്ക് കാരണമാകുമെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു.
എന്നാൽ ബാങ്കുകളിൽ നിന്നല്ല, മറിച്ച് അക്കൗണ്ട് ഉടമ തന്നെ ഓൺലൈനായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത ശേഷം അശ്രദ്ധമായി ഉപേക്ഷിച്ച രേഖകളാകാം ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
സ്വകാര്യതയ്ക്ക് പുറമെ തെരുവ് ഭക്ഷണങ്ങളുടെ ശുചിത്വമില്ലായ്മയെക്കുറിച്ചും ആളുകൾ ആശങ്കപ്പെടുന്നുണ്ട്. ആക്രിക്കടകളിൽ നിന്നും മറ്റും വാങ്ങുന്ന ഇത്തരം പേപ്പറുകൾ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് സൂക്ഷിക്കാറുള്ളത് എന്നതിനാൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
അതേസമയം, ചിത്രത്തിലെ ഭക്ഷണം യഥാർഥ ഭേൽപുരിയല്ലെന്നും വെറും പൊരിയും ബിസ്ക്കറ്റും നൽകി കച്ചവടക്കാരൻ ഉപഭോക്താവിനെ പറ്റിക്കുകയാണ് ചെയ്തതെന്ന തരത്തിലുള്ള രസകരമായ കമന്റുകളും ഇതിന് താഴെ വരുന്നുണ്ട്.
ഉപയോഗിച്ച ശേഷം കളയുന്ന വ്യക്തിഗത രേഖകൾ കൃത്യമായി നശിപ്പിച്ചില്ലെങ്കിൽ വരാവുന്ന അപകടത്തെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സംഭവം.
Viral
വളർത്തുനായുടെ പാത്രത്തിൽ നിന്ന് സ്ഥിരമായി ഭക്ഷണം മോഷ്ടിച്ചിരുന്ന എലികളെ തുരത്താൻ ചൈനീസ് സ്വദേശിയായ യുവാവ് കണ്ടെത്തിയ വേറിട്ട ബുദ്ധി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
ഭയമില്ലാതെ വന്ന് നായയുടെ ഭക്ഷണം കവർന്നിരുന്ന എലികളെ കുടുക്കാൻ ഇയാൾ നായയ്ക്ക് പകരം അതേ സ്ഥലത്ത് അതീവ തന്ത്രശാലിയായ ഒരു പൂച്ചയെ കാവൽ നിർത്തുകയായിരുന്നു.
പതിവുപോലെ നായയുടെ ഭക്ഷണം ലക്ഷ്യമിട്ടെത്തിയ എലിക്ക് മുന്നിൽ കാത്തിരുന്നത് മിന്നൽ വേഗതയുള്ള പൂച്ചയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് മുന്നിൽ പെട്ട പൂച്ച നിമിഷനേരം കൊണ്ട് എലിയെ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൻതോതിൽ പ്രചരിക്കുന്നത്.
പൂച്ചകളുടെ സ്വാഭാവികമായ വേഗതയെയും ബുദ്ധിയെയും സാക്ഷ്യപ്പെടുത്തുന്നതാണ് ഈ വീഡിയോ. യഥാർഥ ജീവിതത്തിലെ 'ടോം ആൻഡ് ജെറി' എന്നാണ് ദൃശ്യങ്ങൾ കണ്ട സോഷ്യൽ മീഡിയ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്.
പൂച്ചയുടെ അവിശ്വസനീയമായ റിയാക്ഷൻ സ്പീഡിനെ പ്രശംസിക്കുന്നതോടൊപ്പം, എലിയുടെ വലിപ്പം കണ്ട് അത്ഭുതപ്പെടുന്നവരും കുറവല്ല. സാധാരണ എലികളേക്കാൾ വലിപ്പമുള്ള ഒന്നായിരുന്നിട്ടും പൂച്ചയുടെ അക്രമണത്തിന് മുന്നിൽ അതിന് രക്ഷപ്പെടാനായില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
എലിശല്യത്തിന് പരിഹാരം കാണാൻ വീട്ടുടമസ്ഥൻ പ്രയോഗിച്ച ഈ വേറിട്ട തന്ത്രം വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Viral
അമേരിക്കയിലെ ടെക്സസിൽ സ്വന്തം ടെസ്ല സൈബർ ട്രക്കിന്റെ കരുത്ത് പരീക്ഷിക്കാനിറങ്ങിയ യുവാവ് ഒടുവിൽ ജയിലിലായി. ഗ്രേപ്വൈൻ തടാകത്തിലേക്ക് തന്റെ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ഓടിച്ചിറക്കിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ പോലീസ് നടപടിയെടുത്തത്.
വാഹനത്തിലെ പ്രത്യേക ഫീച്ചറായ 'വേഡ് മോഡ്' എത്രത്തോളം ഫലപ്രദമാണെന്ന് നേരിട്ടറിയാനായിരുന്നു ഉടമയുടെ ശ്രമം. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കേറ്റിസ് വുഡ്സ് ബോട്ട് റാമ്പിന് സമീപമാണ് സംഭവം നടന്നത്.
വെള്ളത്തിലൂടെ സുഗമമായി ഓടിക്കാൻ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന സാങ്കേതികവിദ്യ പരീക്ഷിക്കാനായി തടാകത്തിലേക്ക് ഇറക്കിയ വാഹനം നിമിഷങ്ങൾക്കകം നിയന്ത്രണം വിട്ട് വെള്ളത്തിൽ താഴുകയായിരുന്നു.
വാഹനം മുങ്ങുന്നത് കണ്ട് തടിച്ചുകൂടിയ നാട്ടുകാർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഉടൻ തന്നെ പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും ട്രക്കിനുള്ളിൽ വെള്ളം കയറി വാഹനം പൂർണമായും പ്രവർത്തനരഹിതമായിക്കഴിഞ്ഞിരുന്നു.
അപകടം തിരിച്ചറിഞ്ഞ ഡ്രൈവറും കൂടെയുണ്ടായിരുന്ന യാത്രക്കാരും ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഗ്രേപ്വൈൻ ഫയർ ഡിപ്പാർട്ട്മെന്റിലെ വാട്ടർ റെസ്ക്യൂ ടീം ഏറെ പരിശ്രമിച്ചാണ് തടാകത്തിൽ മുങ്ങിയ ട്രക്ക് കരയ്ക്കെത്തിച്ചത്.
ആഴമില്ലാത്ത വെള്ളക്കെട്ടുകൾ മുറിച്ചുകടക്കാൻ സഹായിക്കുന്നതിനായി വാഹനത്തിന്റെ ഉയരം കൂട്ടുന്ന സംവിധാനമാണ് ടെസ്ലയുടെ 'വേഡ് മോഡ്'. എന്നാൽ ഇത് ഡ്രൈവർ നേരിട്ട് പ്രവർത്തിപ്പിക്കേണ്ടതാണെന്നും ആഴമുള്ള ജലാശയങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളതല്ലെന്നും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.
ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തത്. അമിതമായ ആത്മവിശ്വാസവും വാഹനത്തിന്റെ ഫീച്ചറുകളെക്കുറിച്ചുള്ള തെറ്റായ ധാരണയുമാണ് ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനം തകരാറിലാകാനും ഉടമ ജയിലിലാകാനും കാരണമായത്.
Viral
പെട്രോൾ വിലവർധനവും ഇന്ധന സംരക്ഷണവും രാജ്യം ചർച്ച ചെയ്യുമ്പോൾ, പെട്രോൾ പമ്പിൽ വരി നിൽക്കുന്നവരെ നോക്കി ഒരു യുവാവ് നടത്തിയ 'മാസ്' പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.
വെറുമൊരു തമാശയ്ക്കപ്പുറം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രസക്തിയും മേന്മയും പമ്പിൽ നിന്നവർക്ക് മുന്നിൽ നേരിട്ട് തെളിയിച്ചു കൊടുക്കുകയായിരുന്നു ഈ യുവാവ്. പ്രധാനമന്ത്രിയുടെ ഇന്ധന സംരക്ഷണ ആഹ്വാനത്തിന് പിന്നാലെയാണ് പെട്രോൾ പമ്പിലേക്ക് ഒരു ഇലക്ട്രിക് സ്കൂട്ടറിൽ ഈ യുവാവ് എത്തിയത്.
വണ്ടിയിലെ സ്പീക്കറിലൂടെ "മോദി, മോദി, മോദി" എന്ന് ഉറക്കെ കേൾപ്പിച്ചുകൊണ്ട്, പമ്പിൽ എണ്ണയടിക്കാൻ വരി നിൽക്കുന്ന പെട്രോൾ വാഹനങ്ങൾക്കിടയിലൂടെ അദ്ദേഹം തന്റെ ഇലക്ട്രിക് സ്കൂട്ടർ കൂളായി വട്ടമിട്ടു ഓടിച്ചു.
ഇന്ധനവിലയെക്കുറിച്ചോ പെട്രോൾ തീരുന്നതിനെക്കുറിച്ചോ യാതൊരു ആശങ്കയുമില്ലാതെ, പെട്രോൾ കാത്തുനിൽക്കുന്നവരെ കളിയാക്കുന്ന രീതിയിലായിരുന്നു യുവാവിന്റെ ഈ കറക്കം. ഈ പ്രകടനത്തിലൂടെ തമാശയ്ക്കൊപ്പം വലിയൊരു സന്ദേശവും യുവാവ് പങ്കുവെക്കുന്നുണ്ട്.
പരമ്പരാഗത ഇന്ധന വാഹനങ്ങൾക്കായി പമ്പുകളിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുമ്പോൾ, ഇലക്ട്രിക് വാഹനങ്ങൾ എത്രത്തോളം ലാഭകരവും പ്രായോഗികവുമാണെന്ന് ഈ ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു.
ഇന്ധന ഉപഭോഗം കുറയ്ക്കാനും പണം ലാഭിക്കാനും പരിസ്ഥിതി മലിനീകരണം തടയാനും ഇലക്ട്രിക് സ്കൂട്ടറുകൾ തന്നെയാണ് ഭാവി എന്ന് പമ്പിൽ നിന്നവർക്ക് മുന്നിൽ ലൈവായി കാണിച്ചുകൊടുക്കാൻ ഈ യുവാവിന് സാധിച്ചു.
പമ്പിലുണ്ടായിരുന്നവർ ചിരിയോടെയാണ് ഈ വേറിട്ട പ്രകടനത്തെ വരവേറ്റത്. ഇലക്ട്രിക് വണ്ടിയുടെ ഉടമകൾക്ക് പെട്രോൾ പമ്പിൽ കയറി ഇതുപോലെ മാസ് കാണിക്കാൻ മാത്രമേ സാധിക്കൂ എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
ഗൗരവമേറിയ ഇന്ധന പ്രതിസന്ധി ചർച്ചകൾക്കിടയിലും ഇലക്ട്രിക് വാഹനങ്ങളുടെ പ്രസക്തി ഇത്രയും രസകരമായി അവതരിപ്പിച്ച യുവാവിന്റെ ക്രിയേറ്റിവിറ്റിയെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
Viral
കാമുകന്റെ ചതി മനസിലാക്കിയ യുവതി ജന്മദിനാഘോഷം റദ്ദാക്കിയതിനെ തുടർന്ന്, ഓർഡർ ചെയ്ത ആഡംബര കേക്ക് കത്തിച്ചു കളയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമേരിക്കയിലെ ലൂസിയാനയിലാണ് ഈ വിചിത്ര സംഭവം നടന്നത്.
ഏകദേശം 75 പേർക്ക് കഴിക്കാവുന്ന, ഇന്ത്യൻ രൂപ 57,000-ത്തോളം വിലവരുന്ന മനോഹരമായ കേക്കാണ് പാർട്ടിക്ക് തൊട്ടുമുൻപ് യുവതി വേണ്ടെന്ന് വെച്ചത്. വഞ്ചനയുടെ പശ്ചാത്തലത്തിൽ ഈ കേക്ക് ഇനി ആഘോഷിക്കാൻ തനിക്ക് താല്പര്യമില്ലെന്നും, അതിനാൽ അത് തീയിട്ട് നശിപ്പിക്കാനും യുവതി ബേക്കറി ഉടമയോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ബേക്കറി ഉടമ കേക്കിന് തീ കൊളുത്തുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം ലോകശ്രദ്ധ നേടിയത്. നിമിഷങ്ങൾക്കകം കേക്കിന്റെ ക്രീമും ഐസിംഗും ഉരുകി അത് പൂർണമായും കരിഞ്ഞുപോയി. അപൂർവ്വമായ ഈ ദൃശ്യങ്ങൾ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ കൗതുകത്തോടെയും ഞെട്ടലോടെയുമാണ് ഇതിനോട് പ്രതികരിച്ചത്.
വഞ്ചിച്ച കാമുകനോടുള്ള യുവതിയുടെ ഈ പ്രതികാരം തികച്ചും ധീരവും മാനസികമായ വിഷമം മറികടക്കാൻ സഹായിക്കുന്നതുമാണെന്ന് പലരും കമന്റ് ചെയ്തു. ജന്മദിന മേശയിൽ എത്തേണ്ടിയിരുന്ന കേക്ക്, ഒടുവിൽ ഇന്റർനെറ്റിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറുകയായിരുന്നു.
Viral
ഗുജറാത്തിലെ ജുനാഗഢ് ജില്ലയിൽ നടന്ന ഒരു ആത്മീയ സംഗമത്തിനിടെ ഭക്തർ വേദിയിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ കറൻസി നോട്ടുകൾ വാരിയെറിഞ്ഞ സംഭവം ഇപ്പോൾ ദേശീയതലത്തിൽ ശ്രദ്ധ നേടുകയാണ്.
മാളിയ ഹാറ്റിനയിൽ സംഘടിപ്പിച്ച ഭഗവദ് ജ്ഞാൻ യജ്ഞത്തിന്റെ ഭാഗമായി നടന്ന പരമ്പരാഗത 'ഡായ്രോ' നാടോടി സംഗീത പരിപാടിക്കിടെയാണ് നാടകീയമായ ഈ രംഗങ്ങൾ അരങ്ങേറിയത്.
പ്രശസ്ത ഭജൻ ഗായകൻ കവിരാജ് ജിഗ്നേഷിന്റെ ഭക്തിഗാനങ്ങൾ മുറുകിയതോടെ ആവേശത്തിലായ ജനക്കൂട്ടം സ്റ്റേജിലേക്ക് പണം എറിയാൻ തുടങ്ങുകയായിരുന്നു.
ആദ്യഘട്ടത്തിൽ പ്രാർഥനാപൂർവ്വം ചെറിയ രീതിയിൽ നോട്ടുകൾ സമർപ്പിച്ചു തുടങ്ങിയ ഭക്തർ, പിന്നീട് വലിയ ചാക്കുകളിലും ബാഗുകളിലുമായി കൊണ്ടുവന്ന പണമാണ് വേദിയിലേക്ക് എറിഞ്ഞത്.
കലാകാരന്മാർക്ക് ചുറ്റും നോട്ടുകൂമ്പാരങ്ങൾ ഉയർന്നപ്പോഴും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സംഗീതവിരുന്ന് തടസമില്ലാതെ തുടർന്നു.
കഥപറച്ചിലും ഹാസ്യവും ആത്മീയ സംഗീതവും സമന്വയിക്കുന്ന ഗുജറാത്തിന്റെ പരമ്പരാഗത കലാരൂപമായ ഡായ്രോകളിൽ, കലാകാരന്മാരോടുള്ള ആദരസൂചകമായി കാണികൾ പണം സമർപ്പിക്കുന്നത് അവിടുത്തെ സാംസ്കാരിക രീതികളുടെ ഭാഗമാണ്.
പ്രശസ്ത ഫോക്ക് കലാകാരൻ മായാഭായ് അഹിറിന്റെ മകൻ ജയരാജ് അഹിർ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് പണം സമർപ്പിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വലിയ ചർച്ചകൾക്ക് വഴിതുറന്ന പശ്ചാത്തലത്തിൽ, ഈ പണം വ്യക്തിപരമായ ലാഭത്തിനല്ല മറിച്ച് ഭാവിയിലെ ആത്മീയ പരിപാടികൾക്കും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായാണ് വിനിയോഗിക്കുകയെന്ന് സംഘാടകർ വ്യക്തമാക്കുകയും ചെയ്തു.
ഒരു വിഭാഗം ആളുകൾ ഇതിനെ ഭക്തിയുടെയും ദാനശീലത്തിന്റെയും ഉദാത്തമായ പ്രകടനമായി കാണുമ്പോൾ, ഇത്രയും വലിയ രീതിയിലുള്ള പണപ്രദർശനം ഒഴിവാക്കാമായിരുന്നു എന്നാണ് മറുവിഭാഗത്തിന്റെ വാദം.
എന്തുതന്നെയായാലും, സംഗീതവും വിശ്വാസവും ഒത്തുചേരുന്ന ഗുജറാത്തിന്റെ സവിശേഷമായ ആത്മീയ സംസ്കാരത്തിലേക്ക് വിരൽചൂണ്ടുന്ന ഒന്നായി ഈ സംഭവം മാറി.
Viral
രാജ്യത്തെ സേവിക്കാൻ ഓരോരുത്തരും ഓരോ വഴികളാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ബംഗളൂരു സ്വദേശിനിയായ സുപ്രിയ എന്ന യുവതി തന്റെ കമ്പനിക്ക് അയച്ച ഇമെയിൽ സന്ദേശം ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഇന്ധനവില വർധനയും ആഗോള പ്രശ്നങ്ങളും കണക്കിലെടുത്ത് ഇന്ധനം ലാഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം താൻ ഏറ്റെടുക്കുന്നു എന്നാണ് സുപ്രിയ അവകാശപ്പെടുന്നത്.
ഇതിന്റെ ഭാഗമായി 2027 മെയ് മാസം വരെ താൻ വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നും (വർക്ക് ഫ്രം ഹോം) ഇത് രാജ്യത്തോടുള്ള തന്റെ കടമയാണെന്നും അവർ കമ്പനിയുടെ എച്ച്.ആർ വിഭാഗത്തെ അറിയിച്ചു.
ഈ ഇമെയിലിന്റെ സ്ക്രീൻഷോട്ട് സുപ്രിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. "എന്റെ ഭാഗം ഞാൻ നിർവഹിച്ചു, ഇനി നിങ്ങളുടെ ഊഴമാണ്" എന്ന കുറിപ്പോടെയാണ് ഈ ചിത്രം വൈറലായത്.
എന്നാൽ ഈ നീക്കത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ തികച്ചും രസകരമായിരുന്നു. സുപ്രിയയുടെ ഈ വിചിത്രമായ രാജ്യസ്നേഹത്തിന് എച്ച്.ആർ വിഭാഗം നൽകാൻ സാധ്യതയുള്ള മറുപടികൾ പലരും തമാശരൂപേണ പങ്കുവെച്ചു.
രാജ്യം രക്ഷിക്കാൻ ശമ്പളം വേണ്ടെന്ന് വെക്കാൻ തയ്യാറാണോ എന്നും, ശമ്പളത്തിനായി പ്രധാനമന്ത്രിയെ തന്നെ സമീപിക്കൂ എന്നും തുടങ്ങി പരിഹാസം നിറഞ്ഞ കമന്റുകൾ പോസ്റ്റിന് താഴെ നിറഞ്ഞു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ 'വർക്ക് ഫ്രം ഹോം' എന്നത് വെറും 'ഹോം' ആയി മാറുമെന്ന മുന്നറിയിപ്പും ചിലർ നൽകി.
ഇതൊരു തമാശയായി പലരും കാണുന്നുണ്ടെങ്കിലും, നഗരങ്ങളിലെ ഗതാഗതക്കുരുക്കും യാത്രായും ജീവനക്കാരെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നതിന്റെ സൂചനയായും ഈ പോസ്റ്റ് വിലയിരുത്തപ്പെടുന്നു.
കോവിഡ് കാലത്തിന് ശേഷം കമ്പനികൾ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ വിളിക്കുമ്പോൾ, അതിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപെടാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി സുപ്രിയ മാറി.
വാർത്താ പ്രാധാന്യമുള്ള ഈ പോസ്റ്റ് യഥാർഥത്തിൽ അയച്ചതാണോ അതോ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി നിർമ്മിച്ചതാണോ എന്ന കാര്യത്തിൽ ഇപ്പോഴും സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
Viral
തന്റെ പ്രിയതാരം തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിൽ കാണാൻ മലപ്പുറത്ത് നിന്നും ചെന്നൈയിലേക്ക് കാൽനടയായി യാത്ര തിരിച്ച് ഒരു ദമ്പതികൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.
മലപ്പുറം താനൂർ സ്വദേശികളായ മുഹമ്മദ് റാഫിയും ഭാര്യ ഉമ്മു ഷഹാന മോളുമാണ് തങ്ങളുടെ ഇഷ്ടതാരം വിജയ്യോടുള്ള ആരാധന മൂലം 650 കിലോമീറ്റർ ദൂരം നടന്നു നീങ്ങാൻ തീരുമാനിച്ചത്. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിജയ് തമിഴ്നാടിന്റെ ഒൻപതാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റു.
കഴിഞ്ഞ വ്യാഴാഴ്ച താനൂരിൽ നിന്നും യാത്ര തുടങ്ങിയ ഇവർ, കഠിനമായ വെയിലിനെയും മഴയെയും വകവെക്കാതെയാണ് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത്. കയ്യിൽ അത്യാവശ്യം വേണ്ട വസ്ത്രങ്ങളും ടെന്റും കരുതുന്ന ഇവർ, പാലക്കാട് പിന്നിട്ട് ഇപ്പോൾ തമിഴ്നാട്ടിലെ പറളി ഭാഗത്ത് എത്തിക്കഴിഞ്ഞു.
സിനിമയിലെ വിജയ്യുടെ കഥാപാത്രങ്ങളോടുള്ള ഇഷ്ടം പിന്നീട് രാഷ്ട്രീയത്തിലേക്കും അദ്ദേഹത്തോടുള്ള വലിയ ആരാധനയായി വളരുകയായിരുന്നുവെന്ന് റാഫിയും ഷഹാനയും പറയുന്നു.
ചെന്നൈയിൽ എത്തിയ ശേഷം തങ്ങളുടെ പ്രിയ നേതാവിനെ നേരിൽ കാണാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവർ ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്.
തങ്ങളുടെ യാത്രാ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ഇവർ നിരന്തരം പങ്കുവെക്കുന്നുണ്ട്. നടത്തം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും വഴിനീളെ ലഭിക്കുന്ന അപരിചിതരുടെ സ്നേഹവും സഹായവും തങ്ങൾക്ക് വലിയ കരുത്താണ് നൽകുന്നതെന്ന് ഇവർ വ്ലോഗിലൂടെ വ്യക്തമാക്കുന്നു.
ചുരുങ്ങിയ സമയം കൊണ്ട് വൈറലായ ഇവരുടെ യാത്രയ്ക്ക് തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. നിരവധി വിജയ് ആരാധകർ ഇവർക്ക് താമസവും ഭക്ഷണവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
ഈ ആധുനിക കാലത്ത് ആരാധനയുടെയും നിശ്ചയദാർഢ്യത്തിന്റെയും വേറിട്ട മുഖമായി മാറിയിരിക്കുകയാണ് ഈ മലപ്പുറം ദമ്പതികൾ.
Viral
ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് നൽകുന്ന ഉന്മേഷം ചെറുതല്ല. അല്പം നാരങ്ങാനീരും ഇഞ്ചിയും പുതിനയിലയും ചേർത്ത കരിമ്പിൻ ജ്യൂസ് മലയാളികൾക്ക് പ്രിയപ്പെട്ട ഒന്നാണ്.
എന്നാൽ സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രചരിച്ച ചില വിചിത്രമായ പരീക്ഷണങ്ങൾ ഈ പാനീയത്തെ സ്നേഹിക്കുന്നവരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
തെരുവോരങ്ങളിലെ കരിമ്പിൻ ജ്യൂസ് മെഷീനിലേക്ക് മത്തർ പനീർ കറി നേരിട്ട് ഒഴിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചാവിഷയം.
കരിമ്പിൻ തണ്ടുകൾക്കൊപ്പം പനീർ കഷണങ്ങളും ഗ്രേവിയും ചേർത്ത് അരച്ചെടുത്ത ഈ വിചിത്ര പാനീയം കണ്ട കാഴ്ചക്കാർക്ക് ഇതിന്റെ രുചി സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല.
ഈ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധവും പരിഹാസവുമാണ് ഉയരുന്നത്. സാധാരണ ഗതിയിൽ ചപ്പാത്തിക്കൊപ്പമോ പൊറോട്ടയ്ക്കൊപ്പമോ കഴിക്കേണ്ട വിഭവം ജ്യൂസുമായി ചേർത്തത് കണ്ട പലരും ചോദിക്കുന്നത് ഈ ജ്യൂസിനൊപ്പം ഇനി ഞങ്ങൾ റോട്ടി കൂടി കഴിക്കണോ എന്നാണ്.
ഇത്തരം പാചക പരീക്ഷണങ്ങൾ പ്രകൃതിവിരുദ്ധമാണെന്നും ഇതിനെതിരെ നിയമപരമായ നടപടികൾ വേണമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. വ്യൂസിനും പ്രശസ്തിക്കും വേണ്ടി ഭക്ഷണസാധനങ്ങളെ ഇത്തരത്തിൽ വികൃതമാക്കുന്നത് ശരിയല്ലെന്നും പലരും ഓർമ്മിപ്പിക്കുന്നു.
ഇതിലും ഭേദം ഹാർപ്പിക്കും ഫിനൈലും കൂടി കരിമ്പിൻ ജ്യൂസിൽ ഒഴിക്കുന്നതാണെന്നും ആളുകൾ രോഷത്തോടെ പ്രതികരിക്കുന്നുണ്ട്. പാരമ്പര്യമായ രുചികളെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ വലിയ രീതിയിലുള്ള ഡിജിറ്റൽ പ്രതിഷേധമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.
Viral
ഉത്തരാഖണ്ഡിലെ അൽമോറയിൽ നദീതീരത്തുള്ള ശ്മശാനഭൂമി വിവാഹവേദിയാക്കിയ നടപടി വലിയ ജനരോഷത്തിനും നിയമനടപടികൾക്കും കാരണമായിരിക്കുകയാണ്. ജിം കോർബെറ്റ് നാഷണൽ പാർക്കിന് സമീപമുള്ള മാർച്ചലയിൽ രാംഗംഗ, ബദംഗാഡ് നദികൾ സംഗമിക്കുന്ന പുണ്യസ്ഥലത്താണ് ഏപ്രിൽ 25-ന് വിവാഹാഘോഷങ്ങൾ അരങ്ങേറിയത്.
പൊതുവെ അന്ത്യകർമ്മങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന ഈ പ്രദേശം ഗാസിയാബാദ് സ്വദേശികളായ വധൂവരന്മാർ അലങ്കാരങ്ങൾ തൂക്കി വിവാഹ മണ്ഡപമാക്കി മാറ്റുകയായിരുന്നു. വനമേഖലയോട് ചേർന്നുള്ള ഈ പരിസ്ഥിതിലോല പ്രദേശത്ത് അൻപതോളം അതിഥികളെ പങ്കെടുപ്പിച്ച് ഉച്ചത്തിൽ സംഗീതം വച്ചായിരുന്നു ആഘോഷങ്ങൾ നടന്നത്.
സോഷ്യൽ മീഡിയയിൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രാദേശിക വിശ്വാസങ്ങളെയും സംസ്കാരത്തെയും അനാദരിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ സാമൂഹിക പ്രവർത്തകരും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ആത്മീയ പ്രാധാന്യമുള്ള ഇടങ്ങളെ വിനോദകേന്ദ്രങ്ങളായി കാണുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം. സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും ബന്ധപ്പെട്ട റിസോർട്ട് അധികൃതർക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
ചീങ്കണ്ണികളുടെ സാന്നിധ്യമുള്ള അപകടസാധ്യതയുള്ള മേഖലയായിട്ടും യാതൊരു മുൻകൂർ അനുമതിയും കൂടാതെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ശ്മശാനമാണെന്ന് സംഘാടകരെ അറിയിച്ചിരുന്നതായി റിസോർട്ട് മാനേജ്മെന്റ് അവകാശപ്പെടുമ്പോഴും, നിയമപരമായ ചട്ടക്കൂടുകളുടെ അഭാവം ഉത്തരാഖണ്ഡ് പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
'വൈറൽ' ആകാൻ വേണ്ടി ഏത് അതിരുകളും ലംഘിക്കുന്ന പ്രവണതയെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് ഓൺലൈൻ ഇടങ്ങളിൽ പ്രതികരിക്കുന്നത്. ടൂറിസം മേഖലയുടെ വളർച്ചയ്ക്കൊപ്പം തന്നെ പ്രാദേശികമായ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ വിവാദം വിരൽ ചൂണ്ടുന്നത്.
Viral
ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ജനങ്ങൾക്കിടയിൽ പടരുന്നതിനിടെ, തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡം ജില്ലയിൽ നിന്നുള്ള ഒരു കൗതുകകരമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ദമ്മപേട്ടയിൽ പുതുതായി പ്രവർത്തനം തുടങ്ങിയ ഒരു മൊബൈൽ സേവന കേന്ദ്രം ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി തങ്ങളുടെ മൊബൈൽ റീചാർജ് പ്ലാനിനൊപ്പം ഒരു ലിറ്റർ പെട്രോൾ കൂടി സൗജന്യമായി നൽകാനാണ് തീരുമാനിച്ചത്.
350 രൂപയുടെ റീചാർജ് നടത്തുമ്പോൾ ലഭിക്കുന്ന ഈ ഇന്ധന സമ്മാനം പെട്ടെന്നുതന്നെ ജനശ്രദ്ധയാകർഷിക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
പുതിയ ഷോപ്പിനെക്കുറിച്ച് നാട്ടുകാരിൽ അറിവുണ്ടാക്കാനും കൂടുതൽ പേരെ ഉപഭോക്താക്കളാക്കി മാറ്റാനുമാണ് ഇത്തരമൊരു തന്ത്രം സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
കടയ്ക്ക് മുന്നിൽ പെട്രോളിനായി ആളുകൾ വരിനിൽക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഇതിന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ഉയർന്നു വരുന്നുണ്ട്.
മികച്ചൊരു പരസ്യ തന്ത്രമായി ചിലർ ഇതിനെ കാണുമ്പോൾ, ഇത്തരം ഓഫറുകൾ ചെറുകിട വ്യാപാരികൾക്ക് എത്രത്തോളം പ്രായോഗികമാണെന്ന സംശയം മറ്റുള്ളവർ പ്രകടിപ്പിക്കുന്നു.
അതിനിടെ, ആഗോള വിപണിയിലെ പ്രതിസന്ധികൾ കാരണം ഇന്ധനക്ഷാമം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ പലരെയും അനാവശ്യമായ പെട്രോൾ സംഭരണത്തിലേക്ക് നയിച്ചിട്ടുണ്ട്.
ഡിമാൻഡ് വർധിച്ചതോടെ ചില പെട്രോൾ പമ്പുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഇന്ധനം വാങ്ങി കൂട്ടരുതെന്ന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, തെലങ്കാനയിൽ ഇന്ധനത്തിന് ഒരുതരത്തിലുള്ള ക്ഷാമവും ഇല്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സിവിൽ സപ്ലൈസ് വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.
സംസ്ഥാനത്ത് ദിവസേന 18,500 കിലോ ലിറ്ററിലധികം ഇന്ധനം വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും, നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ച് ഏകദേശം ഒന്നര മാസത്തോളം സാധാരണ നിലയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നും അധികൃതർ ഉറപ്പുനൽകുന്നു.
ഇന്ധന വിതരണ ശൃംഖല തടസമില്ലാതെ തുടരുന്ന സാഹചര്യത്തിൽ, അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിച്ച് അനാവശ്യമായി പെട്രോൾ ശേഖരിക്കാൻ ശ്രമിക്കരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Viral
അന്റാർട്ടിക്കയിലെ മഞ്ഞുമലകൾക്കിടയിൽ കണ്ടെത്തിയ നിഗൂഢമായ ഒരു വാതിലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
ഉപഗ്രഹ ചിത്രങ്ങളിൽ പതിഞ്ഞ ഈ വിചിത്രമായ ആകൃതി ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടമാണോ എന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.
ചതുരാകൃതിയിൽ കാണപ്പെടുന്ന ഈ ഭാഗം ഒരുപക്ഷേ മനുഷ്യനിർമ്മിതമാകാം എന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നാൽ ഇതിനു പിന്നിൽ അസ്വാഭാവികമായ ഒന്നുമില്ലെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.
പ്രകൃതിദത്തമായ പ്രതിഭാസങ്ങളുടെ ഭാഗമായി മഞ്ഞുപാളികളിൽ ഉണ്ടാകുന്ന വിള്ളലുകൾ കാഴ്ചയിൽ കൃത്യമായ രൂപങ്ങളായി തോന്നുന്നത് സ്വാഭാവികമാണ്.
കടുത്ത ശൈത്യവും കാറ്റും ഹിമാനികളുടെ നിരന്തരമായ ചലനവും മൂലം ഐസിലുണ്ടാകുന്ന വിള്ളലുകൾ നിഴലുകളുമായി ചേർന്നുനിൽക്കുമ്പോൾ അവ വാതിലിന്റെ രൂപത്തിൽ കാണപ്പെടുന്നു.
ഇത്തരം കാര്യങ്ങളെ പരിചിതമായ രൂപങ്ങളായി വ്യാഖ്യാനിക്കാൻ മനുഷ്യന്റെ മനസ് പ്രത്യേക താല്പര്യം കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇല്ലാത്ത ഒരു കാര്യം നമുക്ക് സത്യമായി തോന്നുക മാത്രമാണ് ചെയ്യുന്നത്.
അന്റാർട്ടിക്കയുടെ വശ്യതയും അജ്ഞാതമായ പ്രത്യേകതകളും കാരണം ഇത്തരം വാർത്തകൾക്ക് വലിയ പ്രചാരം ലഭിക്കാറുണ്ട്. എന്നാൽ ഈ വാതിൽ എങ്ങോട്ടും തുറക്കുന്ന ഒന്നല്ലെന്നും മറിച്ച് മഞ്ഞുമലയിലെ വിള്ളലുകൾ സൃഷ്ടിച്ച ഒരു കൗതുകകരമായ കാഴ്ചയാണെന്നും വ്യക്തമാണ്.
എങ്കിലും, ഭൂമിയിലെ ഏറ്റവും നിഗൂഢമായ പ്രദേശങ്ങളിൽ ഒന്നായ അന്റാർട്ടിക്കയെക്കുറിച്ചുള്ള ഇത്തരം ചർച്ചകൾ മനുഷ്യന്റെ ജിജ്ഞാസയെ ഉണർത്തുന്നുണ്ട്.
Viral
ബംഗളൂരുവിലെ പടരായനപുര മെയിൻ റോഡിൽ നിന്ന് പുറത്തുവന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വലിയ തോതിലുള്ള ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
തിരക്കേറിയ റോഡിലൂടെ പത്തോ പന്ത്രണ്ടോ വയസ് മാത്രം പ്രായമുള്ള ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നതാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളിൽ കാണുന്നത്.
കുട്ടികൾ ഹെൽമെറ്റ് ധരിക്കാത്തതും മുതിർന്നവരുടെ മേൽനോട്ടം ഇല്ലാത്തതും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. വാഹനം ഓടിക്കുന്ന ആൺകുട്ടിയുടെ പിന്നിൽ അഞ്ച് കുട്ടികൾ കൂടി തിങ്ങിനിറഞ്ഞിരിക്കുന്നത് ഏതൊരാളിലും ആശങ്കയുണ്ടാക്കുന്ന കാഴ്ചയാണ്.
യാത്രയ്ക്കിടയിൽ ദൃശ്യങ്ങൾ പകർത്തിയ ശ്രേയസ് എന്ന വ്യക്തി, സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ സഹിതം ഈ ചിത്രം സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ബംഗളൂരു ട്രാഫിക് പോലീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റിന് താഴെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെയും ഈ സാഹചര്യത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
രക്ഷിതാക്കളുടെ അനാസ്ഥയെക്കുറിച്ചും കുട്ടികളുടെ സുരക്ഷയെക്കുറിച്ചും രൂക്ഷമായ ഭാഷയിലാണ് ആളുകൾ പ്രതികരിക്കുന്നത്.
ഇത്തരം സംഭവങ്ങളിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണമെന്നും, വേനലവധി സമയങ്ങളിൽ കുട്ടികൾ എവിടെ പോകുന്നുവെന്ന് നോക്കാൻ പോലും രക്ഷിതാക്കൾക്ക് സമയമില്ലേ എന്നും പലരും ചോദിക്കുന്നു.
കുട്ടികൾ മുതിർന്നവരെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ട്രാഫിക് നിയമങ്ങളോടുള്ള സമൂഹത്തിന്റെ പൊതുവായ അനാദരവാണ് ഇത്തരമൊരു സംഭവത്തിൽ പ്രതിഫലിക്കുന്നതെന്നും വിമർശനങ്ങളുണ്ട്.
ആറുപേർ ഒരു ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത് ഗുരുതരമായ ട്രാഫിക് നിയമലംഘനമാണെന്നും വാഹനത്തിന്റെ ബാലൻസ് നഷ്ടപ്പെട്ട് വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് കർശന നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ബംഗളൂരു നിവാസികൾ.
Viral
ഫ്ലോറിഡയിലെ ഒരു പാർക്കിംഗ് ഏരിയയിൽ നടന്ന ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.
ഒരു പിക്കപ്പ് ട്രക്ക്, തനിക്ക് മുന്നിലുണ്ടായിരുന്ന ആഡംബര സ്പോർട്സ് കാറായ ലംബോർഗിനിയുടെ മുകളിലേക്ക് അശ്രദ്ധമായി ഇടിച്ചുകയറുകയായിരുന്നു.
റീൽസിനായി ചിത്രീകരിച്ച വീഡിയോയാണോ ഇതെന്ന സംശയം പലരിലും ഉണ്ടായെങ്കിലും, ഇതൊരു യഥാർഥ അപകടമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.
സാവധാനം പാർക്കിംഗ് സ്ഥലത്തിലൂടെ നീങ്ങുകയായിരുന്ന ലംബോർഗിനിയെ ശ്രദ്ധിക്കാതെ അതിവേഗതയിൽ പാഞ്ഞെത്തിയ പിക്കപ്പ് ട്രക്ക് ഇടിക്കുകയായിരുന്നു.
ബ്രേക്ക് ചവിട്ടാനോ വാഹനം വെട്ടിക്കാനോ ശ്രമിക്കാതെ, ട്രക്കിന്റെ മുൻവശത്തെ ടയറുകൾ ലംബോർഗിനിയുടെ ബോണറ്റിലേക്ക് കയറിയത് കണ്ട് കാഴ്ചക്കാർ ശരിക്കും അമ്പരന്നു.
സ്പോർട്സ് കാറിന്റെ വളരെ താഴ്ന്ന ഘടനയും പിക്കപ്പ് ട്രക്കിന്റെ അതിശയിപ്പിക്കുന്ന ഉയരവും തമ്മിലുള്ള പൊരുത്തക്കേടാണ് ഈ അപകടത്തിന് വഴിയൊരുക്കിയതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ട്രക്കിന്റെ അമിതമായ ഉയരം കാരണം, തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ലംബോർഗിനി ഡ്രൈവറുടെ കാഴ്ചയിൽ പെടാതെ പോയതാണ് ഇത്തരമൊരു വിചിത്രമായ അപകടത്തിന് കാരണമായത്.
ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമാണ്. എങ്കിലും, ലക്ഷങ്ങൾ വിലമതിക്കുന്ന ലംബോർഗിനിയുടെ ബോഡിക്ക് വലിയ കേടുപാടുകൾ സംഭവിച്ചു.
സോഷ്യൽ മീഡിയയിൽ ഈ വാർത്ത വളരെ വേഗത്തിലാണ് പരന്നത്. വലിയ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ബ്ലൈൻഡ് സ്പോട്ടുകളെക്കുറിച്ചും, ഇത്തരം ചെറിയ അശ്രദ്ധകൾ വലിയ നഷ്ടങ്ങളിലേക്ക് നയിച്ചേക്കാമെന്നുമുള്ള ഓർമപ്പെടുത്തലായി ഈ വീഡിയോ മാറുകയാണ്.
Viral
സ്കൂൾ ക്യാമ്പസിനുള്ളിലെ ശുചിമുറിയിൽ വെച്ച് രണ്ട് വിദ്യാർഥിനികൾ തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്കും ആശങ്കയ്ക്കും വഴിയൊരുക്കുകയാണ്.
മൂന്നാമതൊരാൾ പകർത്തിയ ഈ ദൃശ്യങ്ങളിൽ, തികച്ചും നിസാരമായ ഒരു തർക്കം നിമിഷങ്ങൾക്കുള്ളിൽ എങ്ങനെയാണ് ശാരീരികമായ കയ്യേറ്റത്തിലേക്ക് നീങ്ങുന്നതെന്ന് വ്യക്തമായി കാണാം.
നീല നിറത്തിലുള്ള ടി-ഷർട്ട് ധരിച്ച വിദ്യാർഥിനി മറ്റൊരാളെ തടഞ്ഞുനിർത്തി പേര് ചോദിച്ചുകൊണ്ടാണ് തർക്കത്തിന് തുടക്കമിടുന്നത്. ഇതിന് പ്രകോപനപരമായ മറുപടി ലഭിച്ചതോടെ അന്തരീക്ഷം വഷളാവുകയും, കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലേക്ക് സംഭാഷണങ്ങൾ മാറുകയും ചെയ്തു.
തന്റെ പിതാവിനെ അപമാനിച്ചുവെന്ന് ആരോപിച്ച് ആദ്യത്തെ പെൺകുട്ടി രണ്ടാമത്തെയാളെ തല്ലുന്നതോടെയാണ് സംഘർഷം ശാരീരിക തലത്തിലേക്ക് കടക്കുന്നത്.
തർക്കത്തിനിടയിൽ വീടിരിക്കുന്ന സ്ഥലത്തെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും വളരെ മോശമായ രീതിയിലുള്ള ഭീഷണികൾ ഇരുഭാഗത്തുനിന്നും ഉയരുന്നുണ്ട്.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വലിയൊരു വിഭാഗം ആളുകളും ഇതിനെ ഗൗരവത്തോടെ കാണുന്നതിന് പകരം വിനോദമായാണ് കാണുന്നത്.
ഇന്റർനെറ്റ് ഉപയോക്താക്കൾ സംഭവത്തെ പരിഹസിച്ചും തമാശ രൂപത്തിലുള്ള മീമുകൾ പങ്കുവെച്ചും ആഘോഷമാക്കുകയാണ് ചെയ്തത്.
ഇത്തരം അക്രമ സംഭവങ്ങളെ ഗൗരവമുള്ളൊരു വിഷയമായി പരിഗണിക്കാതെ ഒരു വിനോദ കാഴ്ചയായി മാത്രം കാണുന്ന സമൂഹത്തിന്റെ മനോഭാവം വലിയ വിമർശനങ്ങൾക്കും കാരണമാകുന്നുണ്ട്.
Viral
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ജർമൻ മോഡലിന്റെ ചിത്രം ലൈക്ക് ചെയ്ത ശേഷം പിൻവലിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ജർമൻ ഇൻഫ്ളുവൻസറായ ലിസ്ലാസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനു കോഹ്ലിയുടെ ലൈക്ക് കണ്ടതോടെയാണു സംഭവം ആരാധകർക്കിടയിൽ പ്രചരിച്ചത്.
നിമിഷങ്ങൾക്കകം ഇതിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായെങ്കിലും പിന്നാലെ ലൈക്ക് അപ്രത്യക്ഷമാവുകയായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി മോഡൽ ലിസ്ലാസ് രംഗത്തെത്തി. സംഭവം, ഇത്ര വലിയ വാർത്തയാക്കി മാറ്റിയതിൽ കോഹ്ലിയോടു തനിക്കു സഹതാപം തോന്നുന്നുവെന്നാണ് ലിസ്ലാസിന്റെ പ്രതികരണം.
കോഹ്ലി ചിത്രം ലൈക്ക് ചെയ്തതിൽ സന്തോഷമുണ്ടെന്നും എന്നാൽ അതു പിൻവലിക്കേണ്ടി വന്ന സാഹചര്യം തന്നെ വിഷമിപ്പിച്ചുവെന്നും ലിസ്ലാസ് പറഞ്ഞു. ഇത്ര പെട്ടെന്ന് ആളുകൾ ഇതു ശ്രദ്ധിക്കുമെന്നോ വാർത്തയാക്കുമെന്നോ താൻ കരുതിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വാർത്തകളിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് ലിസ്ലാസ് പറയുന്നു. കഴിഞ്ഞ ഐപിഎൽ സീസൺ മുതൽ താൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ആരാധികയാണെന്നും ടീമിലെ ഏറ്റവും മികച്ച താരമായ കോഹ്ലി തന്റെ ചിത്രം ലൈക്ക് ചെയ്തതിനെ പോസിറ്റീവായാണു കാണുന്നതെന്നും ലിസ്ലാസ് വ്യക്തമാക്കി.
സമാനമായ രീതിയിൽ മുന്പും കോഹ്ലിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ ചർച്ചയായിട്ടുണ്ട്. അവ്നീത് കൗറിന്റെ ചിത്രം ലൈക്ക് ചെയ്തപ്പോഴും ആരാധകർക്കിടയിൽ വലിയ സംസാരമുണ്ടായിരുന്നു. അന്ന് അബദ്ധത്തിൽ സംഭവിച്ചതാണെന്ന വിശദീകരണവുമായി താരം തന്നെ നേരിട്ടു രംഗത്തെത്തിയിരുന്നു.