x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ങ്കേ​തി​ക​വി​ദ്യ ച​തി​ച്ച​പ്പോ​ൾ അ​മ്മ​യു​ടെ കൈ​ത്ത​ണ്ട​യി​ൽ തെ​ളി​ഞ്ഞ ശ​ബ്ദം; മ​ക​ന് സം​സാ​രി​ക്കാ​ൻ സ്വ​ന്തം ശ​രീ​രം ത​ന്നെ മാ​ധ്യ​മ​മാ​ക്കി അ​മ്മ


Published: August 30, 2026 03:23 PM IST | Updated: August 30, 2026 03:23 PM IST

സാ​ങ്കേ​തി​ക​വി​ദ്യ കൈ​വി​ട്ട നി​മി​ഷ​ത്തി​ൽ ത​ന്‍റെ മ​ക​ൻ നി​ശ​ബ്ദ​നാ​കാ​തി​രി​ക്കാ​ൻ ഒ​രു അ​മ്മ ക​ണ്ടെ​ത്തി​യ വേ​റി​ട്ട വ​ഴി​യാ​ണ് ഇ​പ്പോ​ൾ ലോ​ക ശ്ര​ദ്ധ നേ​ടു​ന്ന​ത്.

കാ​ന​ഡ​ക്കാ​രി​യാ​യ ജെ​സി​ക്ക ഫ്ലെ​ച്ച​റും ത​ന്‍റെ സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത പ​തി​നൊ​ന്നു​കാ​ര​ൻ മ​ക​ൻ ഹ​ണ്ട​റും ഒ​രു റെ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ഹ​ണ്ട​ർ ആ​ശ്ര​യി​ച്ചി​രു​ന്ന ടാ​ബ്‌​ലെ​റ്റി​ന്‍റെ ബാ​റ്റ​റി പെ​ട്ടെ​ന്ന് തീ​ർ​ന്ന​തോ​ടെ അ​വ​ൻ ഒ​രു നാ​പ്കി​നി​ൽ കീ​ബോ​ർ​ഡ് വ​ര​ച്ച് അ​ക്ഷ​ര​ങ്ങ​ളി​ൽ വി​ര​ൽ ചൂ​ണ്ടി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തു.

മ​ക​ന്‍റെ ഈ ​ബു​ദ്ധി​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട ജെ​സി​ക്ക, ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​പ്പോ​ഴും അ​വ​ന് സം​സാ​രി​ക്കാ​ൻ വ​ഴി​യൊ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

തു​ട​ർ​ന്ന് ഒ​രു ടാ​റ്റൂ ആ​ർ​ട്ടി​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജെ​സി​ക്ക സ്വ​ന്തം കൈ​ത്ത​ണ്ട​യി​ൽ ഒ​രു കീ​ബോ​ർ​ഡും ചി​ല വി​കാ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന ചി​ഹ്ന​ങ്ങ​ളും സ്ഥി​ര​മാ​യി പ​തി​പ്പി​ച്ചു. ടാ​റ്റൂ ക​ണ്ട​യു​ട​ൻ അ​മ്മ​യു​ടെ കൈ​യി​ൽ വി​ര​ല​മ​ർ​ത്തി ഹ​ണ്ട​ർ എ​ഴു​തി​യ ആ​ദ്യ വാ​ക്ക് 'അ​മ്മ' എ​ന്നാ​യി​രു​ന്നു.

ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​റ​ക്കെ ശ​ബ്ദ​മു​ണ്ടാ​ക്കു​മ്പോ​ൾ, കൈ​ത്ത​ണ്ട​യി​ലെ അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ മ​റ്റു​ള്ള​വ​രു​ടെ ശ്ര​ദ്ധ​തി​രി​ക്കാ​തെ സ്വ​കാ​ര്യ​മാ​യി സം​സാ​രി​ക്കാ​നും ഇ​ത് അ​വ​രെ സ​ഹാ​യി​ച്ചു.

പി​ന്നീ​ട് ഈ ​ആ​ശ​യം ഹ​ണ്ട​റി​ന്‍റെ കൂ​ട്ടു​കാ​രി​ലേ​ക്കും പ​ട​രു​ക​യും വ​സ്ത്ര​ങ്ങ​ളു​ടെ കൈ​ക​ളി​ൽ കീ​ബോ​ർ​ഡ് പ്രി​ന്‍റ് ചെ​യ്ത ഷ​ർ​ട്ടു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​ലേ​ക്ക് വ​രെ എ​ത്തി​നി​ൽ​ക്കു​ക​യും ചെ​യ്തു.

സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ത​ക​രാ​റി​ലാ​യാ​ലും സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ ശ​ബ്ദം നി​ല​ച്ചു​പോ​ക​രു​തെ​ന്നും ത​ന്‍റെ മ​ക​നാ​യി എ​ത്ര ത്യാ​ഗം സ​ഹി​ക്കാ​നും ത​യ്യാ​റാ​ണെ​ന്നു​മാ​ണ് ഈ ​അ​മ്മ തെ​ളി​യി​ക്കു​ന്ന​ത്.

Tags : InspirationalStories HeartwarmingNews HumanInterest MotherLove ViralNews

Recent News

Corehub Up