Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeartwarmingNews

Special

ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ല​ക്ഷ​ങ്ങ​ൾ ന​ൽ​കി സൂ​റ​ത്തി​ലെ വ്യ​വ​സാ​യി

സൂ​റ​ത്തി​ലെ ഒ​രു ടെ​ക്സ്റ്റൈ​ൽ സ്ഥാ​പ​ന ഉ​ട​മ ത​ന്‍റെ ജീ​വ​ന​ക്കാ​ർ​ക്ക് ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ബോ​ണ​സാ​യി ന​ൽ​കി ശ്ര​ദ്ധേ​യ​നാ​കു​ന്നു. സാ​ധാ​ര​ണ​യാ​യി ന​ൽ​കു​ന്ന ദീ​പാ​വ​ലി സ​മ്മാ​ന​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ഇ​രു​പ​തോ​ളം ജീ​വ​ന​ക്കാ​ർ​ക്കാ​ണ് രാം​സ്വ​രൂ​പ് മു​ണ്ടെ പ​ണ​മാ​യി ഈ ​വ​ലി​യ തു​ക കൈ​മാ​റി​യ​ത്.

10 മു​ത​ൽ 500 വ​രെ​യു​ള്ള ക​റ​ൻ​സി നോ​ട്ടു​ക​ൾ മ​നോ​ഹ​ര​മാ​യി ഒ​രു വെ​ള്ളി​ത്ത​ട്ടി​ൽ നി​ര​ത്തി​വെ​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യ​ത്. മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ ല​ഭി​ച്ച ഈ ​വ​ലി​യ സ​മ്മാ​നം ജീ​വ​ന​ക്കാ​രി​ൽ വ​ലി​യ അ​ത്ഭു​ത​വും സ​ന്തോ​ഷ​വും ഉ​ണ്ടാ​ക്കു​ക​യും, ചി​ല​ർ സ​ന്തോ​ഷ​ത്താ​ൽ വി​കാ​രാ​ധീ​ന​രാ​കു​ക​യും ചെ​യ്തു.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ഈ ​സ​മ്മാ​ന വി​ത​ര​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​വേ​ഗം വൈ​റ​ലാ​യി. ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ അം​ഗീ​ക​രി​ക്കാ​നും അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​നും ത​യ്യാ​റാ​യ ഈ ​വ്യ​വ​സാ​യി​യു​ടെ മാ​തൃ​കാ​പ​ര​മാ​യ സ​മീ​പ​ന​ത്തെ നി​ര​വ​ധി പേ​രാ​ണ് പ്ര​ശം​സി​ച്ച​ത്.

കോ​ർ​പ്പ​റേ​റ്റ് മേ​ഖ​ല​യ്ക്ക് പു​റ​ത്തു​ള്ള ഇ​ത്ത​രം ചെ​റി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up