തീക്ഷ്ണമായ വേനൽച്ചൂടിൽ വെന്തുരുകുന്ന തെരുവ് നായ്ക്കൾക്ക് അഭയമൊരുക്കി ഒരു കടയുടമ കാട്ടിയ സ്നേഹം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
പുറത്തെ കൊടുംചൂടിൽ വലയുന്ന മിണ്ടാപ്രാണികളെ തന്‍റെ കടയ്ക്കുള്ളിൽ അവർക്ക് ആശ്വാസം നൽകിയ ഇദ്ദേഹത്തിന്‍റെ പ്രവർത്തി, മനുഷ്യത്വത്തിന്‍റെ മനോഹരമായ ഒരു കാഴ്ചയായി മാറിക്കഴിഞ്ഞു.
ഏകദേശം പത്തോളം തെരുവ് നായ്ക്കളാണ് കടയ്ക്കുള്ളിലെ തണുപ്പിൽ സമാധാനത്തോടെ വിശ്രമിക്കുന്നത്. കടയിലെ തറയിലും മേശപ്പുറത്തുമായി ചിതറിക്കിടക്കുന്ന നായ്ക്കൾ ബഹളമുണ്ടാക്കുകയോ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ല.
കടയിലെത്തുന്ന ഉപഭോക്താക്കൾക്കും ഈ കാഴ്ച ഒട്ടും അലോസരമുണ്ടാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവിടെയെത്തുന്നവർ നായ്ക്കളെ ഒരു ശല്യമായി കാണാതെ വളരെ സ്വാഭാവികമായാണ് സമീപിക്കുന്നത്.
നായ്ക്കളെ തന്‍റെ വീട്ടിലെ അംഗങ്ങളെപ്പോലെ സ്നേഹത്തോടെ സ്വീകരിച്ച കടയുടമയുടെ മനസ്, കാണുന്നവരിൽ വലിയ മതിപ്പാണ് ഉണ്ടാക്കുന്നത്.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് കടയുടമയെ തേടിയെത്തുന്നത്. കഠിനമായ ചൂടിൽ മിണ്ടാപ്രാണികൾക്ക് തണലൊരുക്കിയ ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി.
മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ലെന്നും, ഇത്തരം പ്രവർത്തികൾ മാതൃകാപരമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
നെഗറ്റീവ് ചിന്തകൾ മാറ്റിവെച്ച്, പ്രതിസന്ധിഘട്ടത്തിൽ ഇത്തരം ജീവികളോട് കരുണ കാണിക്കാൻ തയ്യാറായ കടയുടമയുടെ പ്രവർത്തി ഏവർക്കും വലിയൊരു പ്രചോദനമാണ്.
This shopkeeper in India opened his doors and let all the street dogs come inside to escape the scorching summer heat. They’re just chilling and resting comfortably in his shop like it’s their own home. pic.twitter.com/MvPhLpwyAp
— Therapeutic Videos (@therapeuticvids) April 25, 2026
Tags : HumanityRestored KindnessMatters AnimalWelfare StreetDogs HeartwarmingNews