x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക്ക​ളെ ഓ​ർ​ത്ത് ക​ല്ലും മു​ള്ളും മ​റ​ന്നൊ​രു കു​തി​പ്പ്; സാ​രി​യു​ടു​ത്ത് ന​ഗ്ന​പാ​ദ​യാ​യി ഓ​ടി ഒ​ന്നാം സ​മ്മാ​നം നേ​ടി അ​മ്മ


Published: September 1, 2026 05:37 PM IST | Updated: September 1, 2026 05:37 PM IST

മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡ് സ്വ​ദേ​ശി​യാ​യ ര​മാ​ബാ​യി ര​ൺ​വീ​ർ എ​ന്ന 47-കാ​രി​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യം ഇ​ന്ന് ഒ​രു നാ​ടി​നാ​കെ ആ​വേ​ശ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അം​ബ​ജോ​ഗാ​യി​യി​ൽ ന​ട​ന്ന 'അ​മൃ​ത് ദൗ​ഡ്' മാ​ര​ത്ത​ണി​ലാ​ണ് സാ​രി​യു​ടു​ത്ത് ചെ​രി​പ്പ് ഇ​ടാ​തെ ഓ​ടി ഇ​വ​ർ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

പ്രൊ​ഫ​ഷ​ണ​ൽ കാ​യി​ക​താ​ര​ങ്ങ​ളെ​പ്പോ​ലും പി​ന്നി​ലാ​ക്കി നേ​ടീ​യ 3,000 രൂ​പ​യു​ടെ സ​മ്മാ​ന​ത്തു​ക മ​ക്ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ത്തി​നു​ള്ള പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​ൻ ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് ഈ ​അ​മ്മ പ​റ​യു​ന്ന​ത്.

മും​ബൈ​യി​ൽ വെ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട​തോ​ടെ​യാ​ണ് ര​മാ​ബാ​യി​യു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. തു​ട​ർ​ന്ന് കു​ടും​ബം പു​ല​ർ​ത്താ​നും ര​ണ്ട് പെ​ൺ​മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങാ​തെ കൊ​ണ്ടു​പോ​കാ​നു​മാ​യി അ​വ​ർ അം​ബ​ജോ​ഗാ​യി​ലെ ഒ​രു സ്വ​കാ​ര്യ അ​ക്കാ​ദ​മി​യി​ൽ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​യി ജോ​ലി​ക്ക് ചേ​ർ​ന്നു.

മൂ​ത്ത മ​ക​ൾ പൂ​ജ പൊ​ലീ​സ് റി​ക്രൂ​ട്ട്‌​മെ​ന്‍റി​നും ഇ​ള​യ മ​ക​ൾ ബാ​ങ്കി​ങ് പ​രീ​ക്ഷ​ക​ൾ​ക്കു​മാ​ണ് ത​യ്യാ​റെ​ടു​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ പൂ​ജ​യു​ടെ അ​ക്കാ​ദ​മി ഫീ​സ് ഡ​യ​റ​ക്ട​ർ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ന​ൽ​കി​യി​രു​ന്നു.

നാ​ട്ടി​ൽ മാ​ര​ത്ത​ൺ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മ​ക്ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള തു​ക ക​ണ്ടെ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ര​മാ​ബാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. സാ​ധാ​ര​ണ വ​സ്ത്ര​വും ചെ​രി​പ്പു​മ​ണി​ഞ്ഞ് ഓ​ട്ടം തു​ട​ങ്ങി​യെ​ങ്കി​ലും വ​ഴി​യി​ൽ വെ​ച്ച് ചെ​രി​പ്പു​ക​ൾ ഊ​രി​പ്പോ​കാ​ൻ തു​ട​ങ്ങി.

എ​ന്നാ​ൽ പി​ന്തി​രി​യാ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന അ​വ​ർ ചെ​രി​പ്പു​ക​ൾ ക​യ്യി​ലെ​ടു​ത്ത്, ക​ല്ലും മ​ണ​ലും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ ന​ഗ്ന​പാ​ദ​യാ​യി കു​തി​ക്കു​ക​യാ​യി​രു​ന്നു.

കാ​ണി​ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ കൈ​യ​ടി​ക​ൾ​ക്കി​ട​യി​ൽ ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ലൈ​ൻ മു​റി​ച്ച് ക​ട​ന്ന ര​മാ​ബാ​യി​ക്ക് പു​റ​കി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ​ത് മ​ക​ൾ പൂ​ജ​യാ​യി​രു​ന്നു എ​ന്ന​ത് ഈ ​വി​ജ​യ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ഓ​ടു​മ്പോ​ൾ മ​ക്ക​ളു​ടെ ഭാ​വി​യും അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളും മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് വി​ജ​യി​ച്ച ശേ​ഷം ര​മാ​ബാ​യി പ്ര​തി​ക​രി​ച്ചു. ഒ​രു അ​മ്മ​യു​ടെ ത്യാ​ഗ​ത്തി​ന്‍റെ​യും ദൃ​ഢ​നി​ശ്ച​യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ് ര​മാ​ബാ​യി​യെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ർ പ്ര​ശം​സി​ച്ചു.

ക​ഷ്ട​പ്പാ​ടു​ക​ളോ​ട് പൊ​രു​തി മ​ക്ക​ളു​ടെ തി​ള​ക്ക​മാ​ർ​ന്ന ഭാ​വി​ക്ക് വേ​ണ്ടി ഓ​ടി​നേ​ടി​യ ഈ ​വി​ജ​യം നി​ര​വ​ധി​യാ​ളു​ക​ൾ​ക്കാ​ണ് പ്ര​ചോ​ദ​ന​മാ​കു​ന്ന​ത്.

 

Tags : RamabaiRanveer Motherhood WomenEmpowerment InspirationalStories BarefootMarathon

Recent News

Corehub Up