x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​പ്പാ​നി​ൽ ഇ​ന്ത്യ​ൻ യാ​ത്രി​ക​ന് നേ​രെ വം​ശീ​യ അ​ധി​ക്ഷേ​പം; ഒ​ടു​വി​ൽ മാ​പ്പ് പ​റ​ഞ്ഞ് ജ​പ്പാ​ൻ പൊ​ലീ​സ്!


Published: August 6, 2026 07:48 PM IST | Updated: August 6, 2026 07:48 PM IST

ജ​പ്പാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​വ​സാ​ന ദി​ന​ത്തി​ൽ ഷി​സു​വോ​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ സെ​വ​ൻ-​ഇ​ല​വ​ൻ സ്റ്റോ​റി​ൽ വെ​ച്ച് ത​നി​ക്ക് വം​ശീ​യ​ധി​ക്ഷേ​പം നേ​രി​ടേ​ണ്ടി വ​ന്ന​താ​യി ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​യും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ ആ​ന​ന്ത് എം ​വെ​ളി​പ്പെ​ടു​ത്തി.

സ്റ്റോ​റി​ൽ നി​ന്ന് വാ​ങ്ങി ന​ൽ​കി​യ ഭ​ക്ഷ​ണം ചൂ​ടാ​ക്കി ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ആ​ദ്യം ജീ​വ​ന​ക്കാ​ര​ൻ സ​മ്മ​തി​ച്ചെ​ങ്കി​ലും, പി​ന്നീ​ട് ക​ട​യു​ട​മ​യാ​യ സ്ത്രീ ​ഇ​ട​പെ​ട്ട് ത​ന്നോ​ട് ത​ട്ടി​ക്ക​യ​റു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യു​മാ​യി​രു​ന്നു എ​ന്ന് ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ ആ​ന​ന്ത് വ്യ​ക്ത​മാ​ക്കു​ന്നു.

വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഉ​ട​മ ത​ന്നെ പൊ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി​യെ​ങ്കി​ലും, കാ​ര്യ​ങ്ങ​ൾ ആ​ന​ന്തി​ന് അ​നു​കൂ​ല​മാ​യാ​ണ് ക​ലാ​ശി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ ജ​പ്പാ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​രു​പ​ക്ഷ​ത്തി​ന്‍റെ​യും വി​ശ​ദീ​ക​ര​ണം കേ​ട്ട ശേ​ഷം ക​ട​യു​ട​മ​യു​ടെ ഭാ​ഗ​ത്താ​ണ് തെ​റ്റെ​ന്ന് ക​ണ്ടെ​ത്തു​ക​യും, ആ​ന​ന്തി​നോ​ട് മാ​പ്പ് പ​റ​ഞ്ഞ് അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ക്കു​ക​യും ചെ​യ്തു.

ര​മ്യ​ത​യോ​ടെ​യും നീ​തി​പൂ​ർ​വ്വ​മാ​യും പ്ര​ശ്നം പ​രി​ഹ​രി​ച്ച ജ​പ്പാ​ൻ പൊ​ലീ​സി​ന് അ​ദ്ദേ​ഹം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​സ​മ​യ​ത്ത് ഉ​ട​മ​യു​ടെ സ​മ്മ​ർ​ദ്ദ​ത്തി​ന് വ​ഴ​ങ്ങാ​തെ സ​ത്യ​സ​ന്ധ​മാ​യി കാ​ര്യ​ങ്ങ​ൾ പൊ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ച അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന നേ​പ്പാ​ളി ജീ​വ​ന​ക്കാ​ര​ന്‍റെ നി​ല​പാ​ടി​നെ​യും ആ​ന​ന്ത് അ​ഭി​ന​ന്ദി​ച്ചു.

എ​ന്നാ​ൽ സ​ത്യം തു​റ​ന്നു​പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ആ ​ജീ​വ​ന​ക്കാ​ര​ന് ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന ആ​ശ​ങ്ക​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യ ഈ ​സം​ഭ​വ​ത്തി​ൽ, ജ​പ്പാ​ൻ പൊ​ലീ​സി​ന്‍റെ പ്രൊ​ഫ​ഷ​ണ​ൽ പെ​രു​മാ​റ്റ​ത്തെ അ​ഭി​ന​ന്ദി​ക്കു​മ്പോ​ഴും ക​ട​യു​ട​മ​യു​ടെ വം​ശീ​യ മ​നോ​ഭാ​വ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

Tags : JapanTravel Shizuoka 7Eleven IndianTraveler ViralNews

Recent News

Corehub Up