ചൈനയിലെ ഗുവാങ്ഡോംഗ് പ്രവിശ്യയിലുള്ള ജിയായാംഗ് നഗരത്തിൽ തെരുവ് നായയെയും കുഞ്ഞുങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
'വാങ് വാങ്' എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന തെരുവ് നായയെയും അവളുടെ രണ്ടാഴ്ച മാത്രം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളെയുമാണ് ഒരു കൂട്ടം കൗമാരക്കാർ ചേർന്ന് ദാരുണമായി കൊലപ്പെടുത്തിയത്.
ആണി തറച്ച വടികൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ അടിച്ചുകൊന്ന ശേഷം, തള്ളനായയുടെ കഴുത്തിൽ ലോഹക്കമ്പി മുറുക്കി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ശരീരമാസകലം പൊള്ളലേറ്റിട്ടും വാങ് വാങ് തന്റെ മരിച്ചുപോയ കുഞ്ഞുങ്ങളുടെ അടുത്തേക്ക് ഇഴഞ്ഞെത്തി അവരോടൊപ്പം ജീവൻ വെടിയുകയായിരുന്നുവെന്ന് പ്രദേശവാസികൾ ഓർക്കുന്നു.
ഈ ക്രൂരത ചിത്രീകരിച്ച് കുട്ടികൾ ആർത്തുചിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
ഈ സംഭവം ചൈനയിലെ ബാലകുറ്റകൃത്യ നിയമങ്ങളെക്കുറിച്ചും മൃഗസംരക്ഷണ നിയമങ്ങളുടെ അഭാവത്തെക്കുറിച്ചും വലിയ പ്രതിസന്ധികൾക്ക് വഴിതുറന്നു.
കുറ്റാരോപിതരായ നാല് കുട്ടികൾക്കും 14 വയസിൽ താഴെ മാത്രമാണ് പ്രായമെന്നതിനാൽ നിലവിലെ നിയമപ്രകാരം ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇവരെ തടങ്കലിലാക്കുന്നതിന് പകരം തിരുത്തൽ കേന്ദ്രത്തിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്.
ഇത് ജനങ്ങൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായി. വന്യജീവികൾക്കും കന്നുകാലികൾക്കും ചില സംരക്ഷണ വ്യവസ്ഥകളുണ്ടെങ്കിലും, തെരുവ് മൃഗങ്ങളെയോ വളർത്തുമൃഗങ്ങളെയോ ഉപദ്രവിക്കുന്നതിനും കൊല്ലുന്നതിനുമെതിരെ ചൈനയിൽ ശക്തമായ ദേശീയ നിയമങ്ങളില്ല.
അതിനാൽ രാജ്യത്തുടനീളം ബാധകമാകുന്ന സമഗ്രമായ ഒരു മൃഗസംരക്ഷണ നിയമം ഉടൻ നടപ്പിലാക്കണമെന്ന് ആക്ടിവിസ്റ്റുകൾ ശക്തമായി ആവശ്യപ്പെടുന്നു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ, വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും സൈബർ ആക്രമണങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.
എന്നാൽ ഇത് ജനരോഷം ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. ചൈനക്ക് പുറമെ അന്താരാഷ്ട്ര തലത്തിലും പ്രതിഷേധം വ്യാപിച്ചു. ന്യൂയോർക്കിലെ പരസ്യബോർഡുകൾ വാങ്ങി മൃഗസ്നേഹികൾ ഈ വിഷയത്തിൽ ലോകശ്രദ്ധ ക്ഷണിച്ചു.
അതിനിടെ, കൊല്ലപ്പെട്ട നായക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധിക്കാൻ ഗ്രാമത്തിലേക്ക് തിരിഞ്ഞ മൃഗസംരക്ഷകരെ പോലീസുകാർ വഴിയിൽ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ആരോപണമുണ്ട്.
ജനങ്ങളുടെ പ്രതികരണ സ്വാതന്ത്ര്യത്തെയും സമാധാനപരമായ പ്രതിഷേധങ്ങളെയും ഭരണകൂടം അടിച്ചമർത്തുകയാണെന്ന വിമർശനവും ഇതോടെ ശക്തമായി. ഈ സംഭവം ചൈനയിലെ മൃഗാവകാശ പോരാട്ട ചരിത്രത്തിലെ നിർണായകമായ ഒരു വഴിത്തിരിവായി മാറിയിരിക്കുകയാണ്.
We should never stop fighting for Justice for Wang Wang, her babies and all animals in China who have suffered abuse, torture and worse!! These 6 are not human but are MONTERS who are trying to hide!#wangwang#justiceforwangwang#chinatourism#jieyangtourism#animalabusechina pic.twitter.com/1FoFmAG7Pz
— Deb Emenau (@DebGillisEmenau) August 4, 2026
Sydney stood for Wangwang.
— VoiceforWangwang (@Voice4Wangwang) August 3, 2026
On Saturday, we gathered at Sydney Town Hall for a peaceful protest before making our way to the Sydney Opera House.
Every city that remembers Wangwang brings us one step closer to the justice she deserves.#JusticeForWangwang… pic.twitter.com/5fYx0vy0za
Tags : JusticeForWangWang ProtectAnimals StopAnimalCruelty GuangdongIncident AnimalWelfareChina