ബീഹാറിലെ സർക്കാർ ആശുപത്രിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിന് പകരം കാർഡ്ബോർഡ് കഷണങ്ങൾ വച്ചുകെട്ടിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ബേഗൂസരായി ജില്ലയിലെ മഞ്ജൗൾ സബ് ഡിവിഷണൽ ആശുപത്രിയിലാണ് സംഭവം നടന്നത്. വിദഗ്ധ ചികിത്സയ്ക്കായി ഉയർന്ന മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് ഡോക്ടർമാർ രോഗിയുടെ കാലിൽ കാർഡ്ബോർഡും ബാൻഡേജും ഉപയോഗിച്ച് ഈ താൽക്കാലിക ക്രമീകരണം നടത്തിയത്.
വീഡിയോ പ്രചരിച്ചതോടെ സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ പോരായ്മകളെച്ചൊല്ലി വലിയ വിമർശനമാണ് ഉയരുന്നത്. പ്രാഥമിക മെഡിക്കൽ സാമഗ്രികളുടെ അഭാവവും രോഗികളുടെ ജീവനോടുള്ള അനാസ്ഥയുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേർ പ്രതിഷേധം രേഖപ്പെടുത്തി.
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അവസ്ഥയ്ക്ക് സർക്കാരാണ് മറുപടി പറയേണ്ടതെന്നും ഡോക്ടർമാരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, ഇതിനെ കേവലം അശ്രദ്ധയായി കാണാൻ കഴിയില്ലെന്ന വാദവും ശക്തമാണ്.
അടിയന്തര സാഹചര്യങ്ങളിൽ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഒടിഞ്ഞ അസ്ഥി കൂടുതൽ ചലിക്കാതിരിക്കാനും പരിക്ക് ഗുരുതരമാകാതിരിക്കാനും നടത്തുന്ന സ്വാഭാവികമായ പ്രഥമശുശ്രൂഷാരീതിയാണിതെന്നാണ് മെഡിക്കൽ വിദഗ്ധരെ അനുകൂലിക്കുന്നവരുടെ പക്ഷം.
സ്ഥിരമായ പ്ലാസ്റ്ററിന് മുൻപ് നൽകുന്ന താൽക്കാലിക സംരക്ഷണം മാത്രമാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും സർക്കാരാശുപത്രികളിലെ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യത്തിന് ഈ സംഭവം വീണ്ടും വേഗം കൂട്ടിയിട്ടുണ്ട്.
बेगूसराय के मंझौल अस्पताल से बेहद शर्मनाक तस्वीर सामने आई है। सड़क दुर्घटना में घायल एक युवक के पैर में प्लास्टर करने के बजाय डॉक्टरों ने कार्टून बांधकर उसे रेफर कर दिया।
— Mukesh singh (@Mukesh_Journo) August 5, 2026
यह सिर्फ लापरवाही नहीं, बल्कि मरीज की जान और स्वास्थ्य के साथ गंभीर खिलवाड़ है।@Nishantjdu @Nishantjdu81 pic.twitter.com/dsTrAJN8Tc
Tags : BiharNews ViralVideo Begusarai BiharHealthcare HealthcareCrisis