x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​യ്ക്ക് ജീ​വി​ക്കാ​ൻ മാ​സം 43,096 രൂ​പ ചെലവ്! ന​ഗ​ര​ജീ​വി​ത​ത്തി​ലെ ചെ​ല​വു​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ് യു​വ​തി


Published: August 6, 2026 10:59 PM IST | Updated: August 6, 2026 10:59 PM IST

ശ​മ്പ​ള​ത്തെ​ക്കു​റി​ച്ചു​ള്ള പ​ര​മ്പ​രാ​ഗ​ത ച​ർ​ച്ച​ക​ളി​ൽ നി​ന്ന് മാ​റി, ന​ഗ​ര​ങ്ങ​ളി​ലെ സ്വ​ത​ന്ത്ര ജീ​വി​ത​ച്ചെ​ല​വു​ക​ളെ​ക്കു​റി​ച്ചു​ള്ള തു​റ​ന്നു​പ​റ​ച്ചി​ലു​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്.

ഇ​തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു ഗു​ഡ്ഗാ​വ​നി​ൽ നി​ന്നു​ള്ള ചാ​ഹ​ത് യാ​ദ​വ് എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച ഒ​രു ദൈ​നം​ദി​ന ബ​ജ​റ്റ് വീ​ഡി​യോ. ജൂ​ലൈ മാ​സ​ത്തി​ൽ ത​നി​ക്കു​ണ്ടാ​യ വ്യ​ക്തി​ഗ​ത ചെ​ല​വു​ക​ൾ പൂ​ർ​ണ​മാ​യും വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​പോ​സ്റ്റ് പെ​ട്ടെ​ന്ന് ശ്ര​ദ്ധ​നേ​ടാ​ൻ കാ​ര​ണം.

ത​ന്‍റെ നി​ക്ഷേ​പ​ങ്ങ​ൾ മാ​റ്റി​വെ​ച്ച ശേ​ഷം, ഒ​രു മാ​സ​ത്തെ ജീ​വ​നോ​പാ​ധി​ക​ൾ​ക്കാ​യി മാ​ത്രം 43000 ല​ധി​കം രൂ​പ ചെ​ല​വാ​യെ​ന്നാ​ണ് ചാ​ഹ​ത് വ്യ​ക്ത​മാ​ക്കി​യ​ത്. പൂ​ർ​ണ​മാ​യും ഫ​ർ​ണി​ഷ് ചെ​യ്ത താ​മ​സ​സ്ഥ​ല​ത്തി​ന്‍റെ വാ​ട​ക ഇ​ന​ത്തി​ൽ ത​ന്നെ വ​ലി​യൊ​രു തു​ക മാ​സം​തോ​റും ന​ൽ​കേ​ണ്ടി വ​രു​ന്നു​ണ്ട്.

കൂ​ടാ​തെ ക​റ​ന്‍റ് ബി​ല്ല്, വാ​ഹ​നാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പെ​ട്രോ​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും, ജിം ​അം​ഗ​ത്വം, ദൈ​നം​ദി​ന പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഭ​ക്ഷ​ണം, വ​സ്ത്ര​ധാ​ര​ണ​ത്തി​നാ​യു​ള്ള ഷോ​പ്പിം​ഗ്, സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ച തു​ക എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്താ​ണ് ഈ ​തു​ക​യി​ലു​മെ​ത്തി​യ​ത്.

മ​ഹാ​ന​ഗ​ര​ങ്ങ​ളി​ൽ ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ഈ ​സാ​മ്പ​ത്തി​ക ബാ​ധ്യ​ത സാ​ധാ​ര​ണ​മാ​ണോ എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ടാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രു​ന്ന​ത്. പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്.

ഉ​ത്ത​രേ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലെ വാ​ട​ക​യും ജീ​വി​ത​ച്ചെ​ല​വും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഇ​ത് തീ​ർ​ത്തും സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം വ്യ​ക്ത​മാ​ക്കു​മ്പോ​ൾ, ത​ങ്ങ​ൾ ഇ​തി​ന്‍റെ ഇ​ര​ട്ടി തു​ക​യാ​ണ് മാ​സം​തോ​റും ചെ​ല​വാ​ക്കു​ന്ന​തെ​ന്നും ഇ​നി ബം​ഗ​ളൂ​രു​വി​നേ​ക്കാ​ൾ ചെ​ല​വേ​റി​യ ന​ഗ​ര​മാ​യി ഗു​ഡ്ഗാ​വ് മാ​റി​യോ എ​ന്നു​മാ​യി​രു​ന്നു മ​റ്റു​ചി​ല​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ.

ന​ഗ​ര​ങ്ങ​ളി​ൽ സ്വ​ന്തം കാ​ലി​ൽ ജീ​വി​ക്കു​ന്ന യു​വാ​ക്ക​ൾ നേ​രി​ടു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന​താ​യി​രു​ന്നു ഈ ​സാ​മ്പ​ത്തി​ക അ​വ​ലോ​ക​നം.

Tags : MonthlyBudget ExpenseBreakdown MoneyManagement PersonalFinance FinancialLiteracy

Recent News

Corehub Up