മെട്രോ ട്രെയിൻ യാത്രയ്ക്കിടയിൽ 'ഹൗ ടു കിൽ മെൻ' എന്ന പുസ്തകം വായിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയെ വെറുമൊരു തമാശയായി പലരും തള്ളിക്കളയുമ്പോൾ, മറ്റ് ചിലർ ഇതിനെ യഥാർഥ കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ട്.
എന്നാൽ, വീഡിയോയുടെ പശ്ചാത്തലമോ അത് ചിത്രീകരിച്ച നഗരമോ ഏതാണെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിൽ ഇത്തരം നിഗമനങ്ങളിൽ എത്തുന്നത് തികച്ചും തെറ്റാണ്. വായനക്കാരെ ആകർഷിക്കാനായി പ്രസാധകർ നൽകുന്ന ആകാംഷഭരിതമായ പേരുകൾ നോക്കി ഒരാളുടെ സ്വഭാവം വിലയിരുത്താനാകില്ല.
യഥാർഥത്തിൽ ഇത് കെറ്റി ബ്രെന്റ് എന്ന എഴുത്തുകാരിയുടെ 'How to Kill Men and Get Away With It' എന്ന ജനപ്രിയ ഫിക്ഷൻ നോവലാണ്. സൈക്കോളജിക്കൽ ത്രില്ലർ, ഡാർക്ക് കോമഡി വിഭാഗത്തിൽപ്പെടുന്ന ഈ ഭാവനാസൃഷ്ടിയെ വെറുമൊരു പുസ്തകപ്പേരിലെ പ്രകോപനം കണ്ട് യഥാർഥ സംഭവങ്ങളുമായി കോർത്തിണക്കുന്നത് അടിസ്ഥാനരഹിതമാണ്.
The plan to kill the man is hatched right there.?ek aur Jaan khatre me hai bhai ... pic.twitter.com/dAj33hOG3O
— Pradeep Chaudhary (@pradeepgr63) July 1, 2026
Tags : TrendingNow ViralVideo InternetSensation ViralNews MetroViralVideo