x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സി​നെ നെ​ട്ടോ​ട്ട​മോ​ടി​ച്ച് 'മാ​ഗി'; അ​മേ​രി​ക്ക​യെ അ​മ്പ​ര​പ്പി​ച്ച ഒ​രു പ​ശു​വി​ന്‍റെ ഗ്രാ​ൻ​ഡ് എ​സ്കേ​പ്പ്!


Published: October 27, 2026 04:22 PM IST | Updated: October 27, 2026 04:22 PM IST

അ​മേ​രി​ക്ക​യി​ലെ ഒ​രു ചെ​റു​പ​ട്ട​ണ​ത്തെ ദി​വ​സ​ങ്ങ​ളോ​ളം നെ​ട്ടോ​ട്ട​മോ​ടി​ച്ച നാ​ലു വ​യ​സു​കാ​രി പ​ശു​വി​ന്‍റെ സാ​ഹ​സി​ക യാ​ത്ര​യും ഒ​ടു​വി​ൽ തി​രി​ച്ചു​വ​ര​വു​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗം.

ന്യൂ​യോ​ർ​ക്കി​ലെ ക​ർ​മ​ൽ എ​ന്ന ശാ​ന്ത​മാ​യ ഗ്രാ​മ​ത്തി​ലേ​ക്ക് മ​സാ​ച്ചു​സെ​റ്റ്സി​ൽ നി​ന്ന് പു​തു​താ​യി എ​ത്തി​ച്ച മാ​ഗി എ​ന്ന പ​ശു, ചു​റ്റു​പാ​ടു​ക​ൾ ക​ണ്ട് ഭ​യ​ന്ന് 'ലി​റ്റി​ൽ കാ​ബി​ൻ​സ്' ഫാ​മി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​ഴി​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു​പോ​യ ആ​ളു​ക​ളു​ടെ മു​ന്നി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി മാ​ഗി പാ​ഞ്ഞെ​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​ർ അ​മ്പ​ര​ന്നു. "ഇ​താ ഒ​രു പ​ശു ഓ​ടി​വ​രു​ന്നു", "ഇ​ത് നേ​രെ എ​ന്‍റെ കാ​റി​ലേ​ക്കാ​ണ​ല്ലോ പാ​ഞ്ഞു വ​രു​ന്ന​ത്" എ​ന്നി​ങ്ങ​നെ ആ​ളു​ക​ൾ ഭ​യ​ത്തോ​ടും കൗ​തു​ക​ത്തോ​ടും കൂ​ടെ നി​ല​വി​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ചു.

നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യെ​ങ്കി​ലും പൊ​ലി​സി​നും ഷെ​രീ​ഫ് ഡെ​പ്യൂ​ട്ടി​മാ​ർ​ക്കും സ്റ്റേ​റ്റ് ട്രൂ​പ്പ​ർ​മാ​ർ​ക്കും ഇ​തൊ​രു വ​ലി​യ ദൗ​ത്യ​മാ​യി മാ​റി. ഒ​രു ഹോ​ളി​വു​ഡ് വെ​സ്റ്റേ​ൺ സി​നി​മ​യെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന രീ​തി​യി​ൽ, പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന പൊ​ലി​സു​കാ​ര​ൻ കാ​റി​ന്‍റെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക​മ​ർ​ന്ന് ക​യ​റെ​റി​ഞ്ഞു പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​ശു അ​ത് വെ​ട്ടി​ച്ച് മു​ന്നോ​ട്ടോ​ടു​ക​യാ​യി​രു​ന്നു.

പു​തി​യ സ്ഥ​ല​മാ​യ​തി​നാ​ലും തീ​റ്റ ന​ൽ​കി​യോ ക​യ​റി​ൽ പി​ടി​ച്ചോ നി​യ​ന്ത്രി​ക്കാ​നു​ള്ള പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​തി​നാ​ലും സാ​ധാ​ര​ണ രീ​തി​യി​ൽ അ​തി​നെ പി​ടി​കൂ​ടു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് നാ​ല് ദി​വ​സ​ത്തോ​ളം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ, സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ഫാം ​ഉ​ട​മ​യാ​യ മ​രി​യാ​ന ബ്രോ​ഫി​യും സം​ഘ​വും മാ​ഗി​യെ ക​ണ്ടെ​ത്തി​യ​ത്.

കാ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ഒ​ളി​ച്ച പ​ശു​വി​നെ ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് തി​രി​കെ എ​ത്തി​ച്ച​ത്. ഒ​ടു​വി​ൽ ത​ന്‍റെ പ്രി​യ​പ്പെ​ട്ട കി​ടാ​വി​നൊ​പ്പം സു​ര​ക്ഷി​ത​മാ​യി ഫാ​മി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ദി​വ​സ​ങ്ങ​ൾ നീ​ണ്ട ഈ ​ആ​വേ​ശ​ക​ര​മാ​യ ഓ​പ്പ​റേ​ഷ​ന് ശു​ഭ​പ​ര്യ​വ​സാ​ന​മാ​യ​ത്.

Tags : ViralNews CowEscape MaggieTheCow FunnyAnimals NewYorkPost WildChase

Recent News

Corehub Up