x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ് ത​ള്ളി ത​പ്പേ​ണ്ട; ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ വീ​ണ ഇ​യ​ർ​ബ​ഡ് അ​ഞ്ച് മി​നി​റ്റി​ൽ ക​ണ്ടെ​ത്തി ചാ​റ്റ് ജി​പി​ടി!


Published: October 27, 2026 03:04 PM IST | Updated: October 27, 2026 03:04 PM IST

വെ​ളു​ത്ത ക​ല്ലു​ക​ൾ നി​റ​ഞ്ഞ മു​റ്റ​ത്ത് ന​ഷ്ട​പ്പെ​ട്ട വ​യ​ർ​ലെ​സ് ഇ​യ​ർ​ബ​ഡ് ചാ​റ്റ് ജി​പി​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്താ​നാ​യ യു​വാ​വി​ന്‍റെ അ​നു​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൗ​തു​ക​ക​ര​മാ​യ ച​ർ​ച്ച​യാ​യി മാ​റു​ന്നു.

ത​ന്‍റെ ഹൂ​ഡി​യി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വീ​ണ ബോ​സ് ഇ​യ​ർ​ബ​ഡ് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു യു​വാ​വ് എ​ഐ​യു​ടെ സ​ഹാ​യം തേ​ടി​യ​ത്. കാ​തി​ൽ വെ​ച്ചാ​ൽ മാ​ത്രം ക​ണ​ക്റ്റ് ആ​കു​ന്ന ഈ ​ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത കാ​ര​ണം ഫോ​ൺ വ​ഴി ശ​ബ്ദം കേ​ൾ​പ്പി​ക്കു​ക സാ​ധ്യ​മ​ല്ലാ​താ​യി.

തു​ട​ർ​ന്ന് ആ ​പ്ര​ദേ​ശ​ത്തി​ന്‍റെ ഫോ​ട്ടോ ചാ​റ്റ് ജി​പി​ടി​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ക​യും, ഫോ​ട്ടോ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് എ​ഐ ഇ​യ​ർ​ബ​ഡ് കി​ട​ക്കു​ന്ന കൃ​ത്യ​മാ​യ സ്ഥാ​നം പെ​ട്ടെ​ന്ന് ത​ന്നെ ചൂ​ണ്ടി​ക്കാ​ണി​ച്ചു കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ചി​ത്രം അ​യ​ച്ച​തു മു​ത​ൽ ഉ​പ​ക​ര​ണം തി​രി​കെ കി​ട്ടു​ന്ന​ത് വ​രെ അ​ഞ്ച് മി​നി​റ്റി​ൽ താ​ഴെ സ​മ​യം മാ​ത്ര​മാ​ണ് എ​ടു​ത്ത​ത്. എ​ഴു​ത്തി​നും കോ​ഡിം​ഗി​നും പു​റ​മെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ ചെ​റി​യ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​നും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ത്ര​ത്തോ​ളം പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യാ​ണ് ഈ ​സം​ഭ​വം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ചി​ത്ര​ങ്ങ​ൾ സൂം ​ചെ​യ്ത് വി​ശ​ദ​മാ​യി അ​പ​ഗ്ര​ഥി​ക്കാ​നു​ള്ള എ​ഐ​യു​ടെ പു​തി​യ ശേ​ഷി​യാ​ണ് ഇ​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. സാ​ങ്കേ​തി​ക​വി​ദ്യ​യെ ചി​ല​ർ നി​സാ​ര​വ​ൽ​ക്ക​രി​ക്കു​മ്പോ​ൾ, ഇ​ത്ത​ര​ത്തി​ലു​ള്ള പ്രാ​യോ​ഗി​ക ഉ​പ​യോ​ഗ​ങ്ങ​ൾ അ​തി​ന്‍റെ യ​ഥാ​ർ​ഥ സാ​ധ്യ​ത​ക​ളാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് നി​ര​വ​ധി പേ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Tags : TechLifeHacks AIRescue ChatGPTVision BoseEarbuds EverydayAI SmartSolutions

Recent News

Corehub Up