മധ്യപ്രദേശിലെ പ്രശസ്തമായ ബദൈയാകുണ്ഡ് വിനോദസഞ്ചാര കേന്ദ്രത്തിൽ ഭാര്യയെ കാമുകനൊപ്പം കണ്ട പ്രകോപനത്തിൽ ഭർത്താവും ബന്ധുവും ചേർന്ന് ഇരുവരെയും പരസ്യമായി ക്രൂരമായി മർദ്ദിച്ചു.
കാമുകന്റെ കാലുകൾ കയറുകൊണ്ട് കൂട്ടിക്കെട്ടി ഇരുവരെയും ഭർത്താവ് ബെൽറ്റുകൊണ്ട് തുടർച്ചയായി അടിക്കുകയായിരുന്നു. ഒക്ടോബർ 20-ന് നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാർ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
തുടർന്ന് ആക്രമണത്തിനിരയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് സ്ഥലത്തെത്തി ഭർത്താവിനെയും കൂടെയുണ്ടായിരുന്ന ബന്ധുവിനെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ തുടരന്വേഷണവും മറ്റു നിയമനടപടികളും പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
You are getting bore , the ln cheers up with this news : Husband Beats Wife and Her Boyfriend with Belt in MP's Shivpuri On October 20, a husband-wife dispute turned violent at the Bhadaiyakund tourist spot in Shivpuri, Madhya Pradesh. It is alleged that the husband, upon seeing his wife with her boyfriend, in a fit of rage joined by his cousin, tied the young man's legs and beat both of them with a belt. #Shivpuri #MadhyaPradesh #ViralVideo #CrimeNews #DomesticViolence #ATDigital https://t.co/8cA6uAQvQY
— MenToo (@MenTooSave) October 24, 2026
Tags : CrimeNews ShivpuriNews MadhyaPradesh Bhadaiyakund ViralVideo PublicDrama