പശ്ചിമ ബംഗാളിലെ കുർഷിയാംഗ് വനമേഖലയിൽ ഒരു അമ്മയാനയും കുട്ടിയാനയും അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീഴാൻ ഇടയായി. വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി ഇരുവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
എന്നാൽ രക്ഷാപ്രവർത്തനത്തിന്റെ പരിഭ്രാന്തിക്കിടയിൽ കുട്ടി അമ്മയിൽ നിന്ന് വേർപെട്ട് ഒറ്റപ്പെട്ടുപോയി. തനിയെ ജീവിക്കാൻ പ്രായമാകാത്ത കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ വനപാലകർ ഒട്ടും വൈകാതെ തന്നെ അമ്മയാനയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
വനമേഖലയിൽ ഏഴു മണിക്കൂറോളം നീണ്ട കഠിനമായ തിരച്ചിലിനൊടുവിൽ അവർ അമ്മയാനയും കൂട്ടവും നിൽക്കുന്ന സ്ഥലം കണ്ടെത്തി. തുടർന്ന് കുട്ടിയാനയെ കാട്ടിലേക്ക് കടത്തിവിട്ടപ്പോൾ, വനാതിർത്തിയിൽ നിന്നും ആദ്യം ഒറ്റയ്ക്കുവന്ന അമ്മയാന പിന്നീട് കാട്ടുപോത്തുകളുടെയും മറ്റ് ആനകളുടെയും കൂട്ടവുമായാണ് തിരികെ എത്തിയത്.
കുഞ്ഞിനെ സുരക്ഷിതമായി ഒപ്പം ചേർത്ത് ആനക്കൂട്ടം ഉൾക്കാട്ടിലേക്ക് മടങ്ങിയതോടെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിന് മനോഹരമായ അവസാനമായി. ഈ വൈകാരിക നിമിഷങ്ങളുടെ ദൃശ്യങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വനംവകുപ്പ് ജീവനക്കാരുടെ ക്ഷമയെയും ആത്മാർത്തതയെയും അഭിനന്ദിച്ച അദ്ദേഹം, ഈ ദൗത്യത്തെ 'ദൈവത്തിന്റെ ജോലി' എന്നാണ് വിശേഷിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ മനോഹരമായ പുനഃസംഗമ വീഡിയോ കണ്ടത്.
What a beautiful video. A mother and calf fell into a water tank. Both were rescued but during rescue the calf got separated from mother. Kurseong division staff brilliantly tracked the mother. It took 7 hours but they reunited them. Reaction of mother in last !! Gods work. https://t.co/CfsG1Ltb0q
— Parveen Kaswan, IFS (@ParveenKaswan) October 25, 2026

Tags : WildlifeRescue ElephantRescue Kurseong HeartwarmingReunion WestBengalForests ParveenKaswan