Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kurseong

Viral

'ഇ​ത് ദൈ​വ​ത്തി​ന്‍റെ ജോ​ലി'; ഏ​ഴ് മ​ണി​ക്കൂ​ർ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ കു​ട്ടി​യാ​ന​യ്ക്ക് അ​മ്മ​യു​ടെ സ്നേ​ഹ​ത്ത​ണ​ൽ

പ​ശ്ചി​മ ബം​ഗാ​ളി​ലെ കു​ർ​ഷി​യാം​ഗ് വ​ന​മേ​ഖ​ല​യി​ൽ ഒ​രു അ​മ്മ​യാ​ന​യും കു​ട്ടി​യാ​ന​യും അ​ബ​ദ്ധ​ത്തി​ൽ വാ​ട്ട​ർ ടാ​ങ്കി​ൽ വീ​ഴാ​ൻ ഇ​ട​യാ​യി. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു.

എ​ന്നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​രി​ഭ്രാ​ന്തി​ക്കി​ട​യി​ൽ കു​ട്ടി അ​മ്മ​യി​ൽ നി​ന്ന് വേ​ർ​പെ​ട്ട് ഒ​റ്റ​പ്പെ​ട്ടു​പോ​യി. ത​നി​യെ ജീ​വി​ക്കാ​ൻ പ്രാ​യ​മാ​കാ​ത്ത കു​ഞ്ഞി​നെ അ​മ്മ​യു​ടെ അ​ടു​ത്തെ​ത്തി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ വ​ന​പാ​ല​ക​ർ ഒ​ട്ടും വൈ​കാ​തെ ത​ന്നെ അ​മ്മ​യാ​ന​യ്ക്കാ​യു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

വ​ന​മേ​ഖ​ല​യി​ൽ ഏ​ഴു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ക​ഠി​ന​മാ​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ അ​വ​ർ അ​മ്മ​യാ​ന​യും കൂ​ട്ട​വും നി​ൽ​ക്കു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കു​ട്ടി​യാ​ന​യെ കാ​ട്ടി​ലേ​ക്ക് ക​ട​ത്തി​വി​ട്ട​പ്പോ​ൾ, വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും ആ​ദ്യം ഒ​റ്റ​യ്ക്കു​വ​ന്ന അ​മ്മ​യാ​ന പി​ന്നീ​ട് കാ​ട്ടു​പോ​ത്തു​ക​ളു​ടെ​യും മ​റ്റ് ആ​ന​ക​ളു​ടെ​യും കൂ​ട്ട​വു​മാ​യാ​ണ് തി​രി​കെ എ​ത്തി​യ​ത്.

കു​ഞ്ഞി​നെ സു​ര​ക്ഷി​ത​മാ​യി ഒ​പ്പം ചേ​ർ​ത്ത് ആ​ന​ക്കൂ​ട്ടം ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ദൗ​ത്യ​ത്തി​ന് മ​നോ​ഹ​ര​മാ​യ അ​വ​സാ​ന​മാ​യി. ഈ ​വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് ഓ​ഫീ​സ​റാ​യ പ​ർ​വീ​ൺ ക​സ്വാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ ക്ഷ​മ​യെ​യും ആ​ത്മാ​ർ​ത്ത​ത​യെ​യും അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹം, ഈ ​ദൗ​ത്യ​ത്തെ 'ദൈ​വ​ത്തി​ന്‍റെ ജോ​ലി' എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ഈ ​മ​നോ​ഹ​ര​മാ​യ പു​നഃ​സം​ഗ​മ വീ​ഡി​യോ ക​ണ്ട​ത്.

Latest News

Corehub Up