x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ബൊ​യെ​ലോ' കൊ​ടു​ങ്കാ​റ്റി​ന്‍റെ പി​ടി​യി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് യാ​ത്രാ​വി​മാ​നം


Published: October 26, 2026 02:20 PM IST | Updated: October 26, 2026 02:21 PM IST

ശ​ക്ത​മാ​യ 'ബൊ​യെ​ലോ' കൊ​ടു​ങ്കാ​റ്റി​ൽ​പ്പെ​ട്ട് ലാ​ൻ​ഡിം​ഗി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി റ​ൺ​വേ​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് തെ​ന്നി​മാ​റി​യ ബ്രി​ട്ടീ​ഷ് വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഇ​റ്റ​ലി​യി​ലെ വെ​നീ​സി​ൽ നി​ന്ന് യു​കെ​യി​ലെ ബി​ർ​മിം​ഗ്ഹാ​മി​ലേ​ക്ക് പ​റ​ന്ന ജെ​റ്റ്2 എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​മാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ബി​ർ​മിം​ഗ്ഹാം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് അ​പ​ക​ട​സാ​ഹ​ച​ര്യ​ത്തെ അ​ഭി​മു​ഖീ​ക​രി​ച്ച​ത്.

ലാ​ൻ​ഡിം​ഗ് സ​മ​യ​ത്ത് വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ വി​മാ​നം വേ​ഗ​ത കു​റ​യ്ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം ത​ള​ർ​ന്ന് തൊ​ട്ട​ടു​ത്തു​ള്ള പു​ല്ലി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പൈ​ല​റ്റി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം തി​രി​കെ പി​ടി​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്ക​കം വീ​ണ്ടും റ​ൺ​വേ​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ചെ​ത്തി​ക്കാ​നാ​യി.

റ​ൺ​വേ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ വി​മാ​നം പി​ന്നീ​ട് സാ​ധാ​ര​ണ നി​ല​യി​ൽ പാ​ർ​ക്കിം​ഗ് സ്റ്റാ​ൻ​ഡി​ലേ​ക്ക് നീ​ങ്ങു​ക​യും യാ​ത്ര​ക്കാ​രെ​ല്ലാ​വ​രും ത​ന്നെ യാ​തൊ​രു പ​രി​ക്കും കൂ​ടാ​തെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്തു.

അ​തി​രൂ​ക്ഷ​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. കൊ​ടു​ങ്കാ​റ്റി​ൽ വി​മാ​നം പു​ല്ലി​ലേ​ക്ക് വ​ഴു​തി​മാ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​നോ​ട​കം വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ഞ്ഞ​ടി​ച്ച ബൊ​യെ​ലോ കൊ​ടു​ങ്കാ​റ്റ് വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്, സ്കോ​ട്ട്‌​ല​ൻ​ഡ്, വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ട് തു​ട​ങ്ങി ബി​ർ​മിം​ഗ്ഹാം ഉ​ൾ​പ്പെ​ടു​ന്ന വെ​സ്റ്റ് മി​ഡ്‌​ലാ​ന്‍റ്സ് വ​രെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ വ്യോ​മ​ഗ​താ​ഗ​ത​മു​ൾ​പ്പെ​ടെ വ​ൻ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്.

 

Tags : UKWeather StormBoelo Jet2 BirminghamAirport AviationNews FlightSafety

Recent News

Corehub Up