ജർമ്മൻ തുറമുഖമായ ബ്രെമർഹാവനിൽ നിന്നും സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് 20 ദിവസത്തെ വിനോദയാത്രയ്ക്കായി പുറപ്പെട്ട ആഡംബര ക്രൂയിസ് കപ്പൽ ശക്തമായ കൊടുങ്കാറ്റിൽപ്പെട്ട് നിർത്തിയിട്ടിരുന്ന ചരക്കുകപ്പലിൽ ഇടിച്ചു.
മാഞ്ച കൊടുങ്കാറ്റിന്റെ ഭാഗമായുണ്ടായ കനത്ത കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം നിയന്ത്രണം നഷ്ടപ്പെട്ടാണ് 29 മീറ്ററിലധികം നീളമുള്ള മൈൻ ഷിഫ് 3 എന്ന കൂറ്റൻ കപ്പൽ എംഎസി വിക്ടോറിൻ എന്ന കണ്ടെയ്നർ കപ്പലുമായി കൂട്ടിയിടിച്ചത്.
യാത്ര തുടങ്ങി മിനിറ്റുകൾക്കകം സംഭവിച്ച ഈ അപകടത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ കപ്പലിലുണ്ടായിരുന്ന യാത്രികർ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയ്നർ കപ്പലിലേക്ക് ക്രൂയിസ് കപ്പൽ ഇടിച്ചുകയറുന്ന സമയത്ത് വലിയ ശബ്ദമാണ് കേട്ടത്.
അപകടത്തിൽ ക്രൂയിസ് കപ്പലിന്റെ ചില ജീവൻരക്ഷാ ബോട്ടുകൾ പൂർണമായും തകരുകയും, ചരക്കുകപ്പലിന്റെ പുറംഭാഗം വൻതോതിൽ കീറിപ്പൊളിയുകയും ചെയ്തു.
കപ്പലിൽ രണ്ടായിരത്തിലധികം യാത്രക്കാരും മുന്നൂറിലധികം ജീവനക്കാരും ഉൾപ്പെടെ മൂവായിരത്തിലധികം ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമായി.
സംഭവത്തെ തുടർന്ന് യാത്ര താത്കാലികമായി റദ്ദാക്കിയ കപ്പൽ ഉടൻതന്നെ തുറമുഖത്തേക്ക് തിരികെ എത്തിച്ചു. കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങൾ വിദഗ്ധ സംഘം പരിശോധിച്ച് വരികയാണ്.
പ്രതികൂല കാലാവസ്ഥയിലും കപ്പൽ പുറപ്പെടാൻ എടുത്ത തീരുമാനത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നറിയാൻ ജർമ്മൻ വാട്ടർ പൊലിസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Cruise liner CRASHES INTO container ship in Germany — media The collision happened in Bremerhaven as Mein Schiff 3 was just leaving the port. The container ship suffered hull damage with a roughly 33 feet (10m) breach https://t.co/3gywcOoTfT
— RT (@RT_com) October 26, 2026
Tags : GermanPort CruiseShipCollision StormManja BreakingNews ShipCrash