x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണു​വെ​ട്ടി​ച്ചു​ള്ള ക്രൂ​ര​ത! രാ​ത്രി​യു​ടെ മ​റ​വി​ൽ പു​തി​യ കാ​ർ പോ​റി​പ്പൊ​ളി​ച്ച സം​ഭ​വ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത അ​മ​ർ​ഷം


Published: October 26, 2026 05:27 PM IST | Updated: October 26, 2026 05:27 PM IST

പു​തി​യ​താ​യ വാ​ങ്ങി​യ വാ​ഹ​നം വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്ത ഉ​ട​മ​യ്ക്ക് പി​റ്റേ​ന്ന് പു​ല​ർ​ച്ചെ കാ​ണേ​ണ്ടി​വ​ന്ന​ത് വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളോ​ടെ കി​ട​ക്കു​ന്ന ത​ന്‍റെ കാ​റാ​ണ്. രാ​ത്രി​യു​ടെ മ​റ​വി​ൽ എ​ത്തി​യ ആ​രോ മൂ​ർ​ച്ച​യേ​റി​യ വ​സ്തു ഉ​പ​യോ​ഗി​ച്ച് കാ​റി​ലു​ട​നീ​ളം വ​ലി​പ്പ​ത്തി​ലു​ള്ള പോ​റ​ലു​ക​ൾ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഈ ​സ​ങ്ക​ട​ക​ര​മാ​യ അ​നു​ഭ​വം നി​മി​ഷ​ങ്ങ​ൾ​ക്ക​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ച​ർ​ച്ച​യാ​യി മാ​റി. സ്വ​ന്തം അ​ധ്വാ​നം കൊ​ണ്ട് ആ​ഗ്ര​ഹി​ച്ചു വാ​ങ്ങി​യ വാ​ഹ​നം ഒ​രൊ​റ്റ രാ​ത്രി​കൊ​ണ്ട് ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത് കാ​ണു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന വേ​ദ​ന വി​വ​രി​ക്കാ​നാ​കി​ല്ലെ​ന്നും, മ​റ്റു​ള്ള​വ​രു​ടെ വ​ള​ർ​ച്ച​യി​ൽ ചി​ല​ർ​ക്ക് തോ​ന്നു​ന്ന അ​സൂ​യ​യാ​ണ് ഇ​ത്ത​രം നീ​ച​മാ​യ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് പി​ന്നി​ലെ​ന്നും പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ത​ങ്ങ​ൾ​ക്കും സ​മാ​ന​മാ​യ ദു​ര​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളി​ൽ നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ പോ​ലും ക​ളി​ക്കാ​നി​റ​ങ്ങു​ന്ന കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഇ​ത്ത​ര​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ വ​രു​ത്താ​റു​ണ്ടെ​ന്നും, മ​റ്റു​ള്ള​വ​രു​ടെ സാ​ധ​ന​ങ്ങ​ളോ​ട് കു​റ​ഞ്ഞ​പ​ക്ഷം ബ​ഹു​മാ​നം കാ​ണി​ക്കാ​നു​ള്ള മ​നോ​ഭാ​വം പ​ല​ർ​ക്കും ഇ​ല്ലെ​ന്നും ആ​ളു​ക​ൾ ക​മ​ന്‍റു​ക​ളി​ലൂ​ടെ കു​റ്റ​പ്പെ​ടു​ത്തി.

പൊ​തു​മു​ത​ലും വ്യ​ക്തി​ഗ​ത സ്വ​ത്തു​ക്ക​ളും ന​ശി​പ്പി​ക്കു​ന്ന ഇ​ത്ത​രം സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ​ക്കെ​തി​രെ ഭ​ര​ണ​കൂ​ട​വും പൊ​ലി​സും ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ത​ട​വു​ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന് പി​ന്നി​ൽ അ​സൂ​യ മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്നി​ല്ലെ​ന്ന വേ​റി​ട്ട നി​രീ​ക്ഷ​ണ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ളു​ടെ കു​സൃ​തി​യോ അ​ല്ലെ​ങ്കി​ൽ വാ​ഹ​ന ഉ​ട​മ​യോ​ട് വ്യ​ക്തി​പ​ര​മാ​യ എ​ന്തെ​ങ്കി​ലും വി​രോ​ധ​മു​ള്ള അ​ടു​ത്ത ബ​ന്ധു​ക്ക​ളോ അ​യ​ൽ​ക്കാ​രോ ആ​കാം ഇ​തി​ന് പി​ന്നി​ലെ​ന്നും ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

വാ​ഹ​നം നി​റു​ത്തി​യി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​ക​ളു​മാ​യി എ​ന്തെ​ങ്കി​ലും ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു. കാ​ര​ണം എ​ന്തു​ത​ന്നെ​യാ​യാ​ലും മ​റ്റൊ​രാ​ളു​ടെ സ്വ​ത്തു​ക്ക​ൾ​ക്ക് ബോ​ധ​പൂ​ർ​വം നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന പ്ര​വ​ണ​ത അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന ശ​ക്ത​മാ​യ വി​യോ​ജി​പ്പി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ലോ​കം.

Tags : SocialMediaOutrage CarVandalism ViralNews Jealousy PropertyDamage CarLovers

Recent News

Corehub Up