Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GermanPort

Special

ജ​ർ​മ്മ​ൻ തീ​ര​ത്ത് ഭീ​തി പ​ര​ത്തി ക​പ്പ​ൽ ദു​ര​ന്തം; കൊ​ടു​ങ്കാ​റ്റി​ൽ​പ്പെ​ട്ട് ആ​ഡം​ബ​ര ക്രൂ​യി​സ് ക​പ്പ​ൽ ക​ണ്ടെ​യ്ന​ർ ക​പ്പ​ലി​ൽ ഇ​ടി​ച്ചു ത​ക​ർ​ന്നു

ജ​ർ​മ്മ​ൻ തു​റ​മു​ഖ​മാ​യ ബ്രെ​മ​ർ​ഹാ​വ​നി​ൽ നി​ന്നും സ്പെ​യി​നി​ലെ കാ​ന​റി ദ്വീ​പു​ക​ളി​ലേ​ക്ക് 20 ദി​വ​സ​ത്തെ വി​നോ​ദ​യാ​ത്ര​യ്ക്കാ​യി പു​റ​പ്പെ​ട്ട ആ​ഡം​ബ​ര ക്രൂ​യി​സ് ക​പ്പ​ൽ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റി​ൽ​പ്പെ​ട്ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്കു​ക​പ്പ​ലി​ൽ ഇ​ടി​ച്ചു.

മാ​ഞ്ച കൊ​ടു​ങ്കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ ക​ന​ത്ത കാ​റ്റും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കാ​ര​ണം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് 29 മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള്ള മൈ​ൻ ഷി​ഫ് 3 എ​ന്ന കൂ​റ്റ​ൻ ക​പ്പ​ൽ എം​എ​സി വി​ക്ടോ​റി​ൻ എ​ന്ന ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

യാ​ത്ര തു​ട​ങ്ങി മി​നി​റ്റു​ക​ൾ​ക്ക​കം സം​ഭ​വി​ച്ച ഈ ​അ​പ​ക​ട​ത്തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​ർ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ക​പ്പ​ലി​ലേ​ക്ക് ക്രൂ​യി​സ് ക​പ്പ​ൽ ഇ​ടി​ച്ചു​ക​യ​റു​ന്ന സ​മ​യ​ത്ത് വ​ലി​യ ശ​ബ്ദ​മാ​ണ് കേ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ ക്രൂ​യി​സ് ക​പ്പ​ലി​ന്‍റെ ചി​ല ജീ​വ​ൻ​ര​ക്ഷാ ബോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​രു​ക​യും, ച​ര​ക്കു​ക​പ്പ​ലി​ന്‍റെ പു​റം​ഭാ​ഗം വ​ൻ​തോ​തി​ൽ കീ​റി​പ്പൊ​ളി​യു​ക​യും ചെ​യ്തു.

ക​പ്പ​ലി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രും മു​ന്നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ മൂ​വാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല എ​ന്ന​ത് വ​ലി​യ ആ​ശ്വാ​സ​മാ​യി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് യാ​ത്ര താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ ക​പ്പ​ൽ ഉ​ട​ൻ​ത​ന്നെ തു​റ​മു​ഖ​ത്തേ​ക്ക് തി​രി​കെ എ​ത്തി​ച്ചു. ക​പ്പ​ലി​ന് സം​ഭ​വി​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ക​പ്പ​ൽ പു​റ​പ്പെ​ടാ​ൻ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ ജ​ർ​മ്മ​ൻ വാ​ട്ട​ർ പൊ​ലി​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up