തിരക്കേറിയ ജീവിതത്തിനിടയിൽ പ്രിയപ്പെട്ടവരെ മുൻകൂട്ടി അറിയിക്കാതെ അപ്രതീക്ഷിതമായി ചെന്ന് കണ്ട് ഞെട്ടിക്കുന്നത് സന്തോഷത്തിന് അളവുകളില്ല.
അത്തരത്തിൽ ഇൻസ്റ്റഗ്രാം ഉപയോക്താവായ റിപാക്ഷി തന്റെ കുടുംബാംഗങ്ങൾക്ക് നൽകിയ ഒരു സർപ്രൈസ് സന്ദർശനത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരിക്കുകയാണ്.
ആരുമറിയാതെ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരങ്ങളെയും ഞെട്ടിക്കുന്നതും, തുടർന്ന് കണ്ണീരോടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ഈ മനോഹര ദൃശ്യം കണ്ട നിരവധി പേരാണ് തങ്ങളുടെ സമാനമായ അനുഭവങ്ങൾ കമന്റുകളിലൂടെ പങ്കുവെക്കുന്നത്.
പിറന്നാൾ ദിനത്തിൽ സഹോദരനെ അപ്രതീക്ഷിതമായി ചെന്നു കണ്ടതിന്റെ സന്തോഷം പങ്കുവെച്ചവരും, മക്കളെ പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ ആനന്ദത്താൽ കണ്ണീർ പൊഴിച്ച അമ്മമാരെക്കുറിച്ചും പലരും കുറിച്ചിട്ടുണ്ട്.
ചിലർ തമാശ രൂപേണ ഓർക്കുന്നത്, അപ്രതീക്ഷിതമായി എത്തിയ മക്കളെ പെട്ടെന്ന് തിരിച്ചറിയാതെ വാതിൽ തുറക്കാൻ വൈകിയ രസകരമായ മുഹൂർത്തങ്ങളെക്കുറിച്ചാണ്.
ചെറിയ സ്നേഹപ്രകടനങ്ങൾക്കും ഒത്തുചേരലുകൾക്കും കുടുംബജീവിതത്തിൽ എത്രത്തോളം മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഈ വീഡിയോ ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നത്.
Tags : FamilyReunion SurpriseVisit Heartwarming ViralVideo EmotionalMoment FamilyLove