പാരലിസിസ് സംഭവിച്ച് തളർന്നുപോയെന്ന വ്യാജേന തെരുവിൽ യാചനം നടത്തുകയായിരുന്നയാൾക്ക് ഇഞ്ചക്ഷൻ നൽകാൻ മുതിർന്നതോടെ നിലത്തുനിന്ന് കുതിച്ച് എഴുന്നേറ്റോടുന്ന അപൂർവ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
വികലാംഗനാണെന്ന വ്യാജേന ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി പണം സമ്പാദിച്ചിരുന്നയാളുടെ യഥാർഥ മുഖമാണ് ഒരു കൂട്ടം യുവാക്കളുടെ ബുദ്ധിപൂർവമായ ഇടപെടലിലൂടെ പുറത്തുവന്നത്.
റോഡരികിൽ ഇരിക്കുകയായിരുന്ന യാചകനോട് രോഗാവസ്ഥയെക്കുറിച്ചും ചികിത്സ തേടിയ ആശുപത്രികളെക്കുറിച്ചും ചോദിച്ചറിയാൻ ശ്രമിച്ചപ്പോൾ പരസ്പരബന്ധമില്ലാത്ത മറുപടികളാണ് ലഭിച്ചത്.
ഇതിൽ സംശയം തോന്നിയ വ്യക്തി, രോഗം പെട്ടെന്ന് ഭേദമാക്കാൻ സഹായിക്കുന്ന ഒരു ഇഞ്ചക്ഷൻ തന്റെ കൈവശമുണ്ടെന്ന് അറിയിക്കുകയും സിറിഞ്ച് പുറത്തെടുക്കുകയുമായിരുന്നു.
ഇതോടെ അതുവരെ അനങ്ങാൻ പോലും കഴിയാത്ത രീതിയിൽ അഭിനയിച്ചിരുന്നയാൾ ഭയന്ന് പെട്ടെന്ന് നിലത്തുനിന്ന് എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ദശലക്ഷക്കണക്കിന് ആളുകൾ കണ്ടത്.
വ്യാജ രോഗാവസ്ഥകൾ കാണിച്ച് ജനങ്ങളുടെ കാരുണ്യത്തെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ ശക്തമായ വിമർശനമാണ് ഇന്റർനെറ്റിൽ ഉയരുന്നത്. എങ്കിലും സംഭവം നടന്ന കൃത്യമായ സ്ഥലമേതാണെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
"Paralyzed" Beggar Runs at Full Speed After Being Offered Treatment for Paralysis. https://t.co/7sDuOlM5f3
— WarMonitor (@WarMonitorINTL) October 26, 2026
Tags : ViralVideo MiracleCure FakeBeggarExposed CaughtInTheAct InstantRecovery SocialMediaTrends