Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InstantRecovery

Viral

"ഇ​ഞ്ച​ക്ഷ​ൻ എ​ടു​ത്താ​ലോ?" സി​റി​ഞ്ച് ക​ണ്ട​തും എ​ഴു​ന്നേ​റ്റോ​ടി വ്യാ​ജ യാ​ച​ക​ൻ

പാ​ര​ലി​സി​സ് സം​ഭ​വി​ച്ച് ത​ള​ർ​ന്നു​പോ​യെ​ന്ന വ്യാ​ജേ​ന തെ​രു​വി​ൽ യാ​ച​നം ന​ട​ത്തു​ക​യാ​യി​രു​ന്ന​യാ​ൾ​ക്ക് ഇ​ഞ്ച​ക്ഷ​ൻ ന​ൽ​കാ​ൻ മു​തി​ർ​ന്ന​തോ​ടെ നി​ല​ത്തു​നി​ന്ന് കു​തി​ച്ച് എ​ഴു​ന്നേ​റ്റോ​ടു​ന്ന അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു.

വി​ക​ലാം​ഗ​നാ​ണെ​ന്ന വ്യാ​ജേ​ന ജ​ന​ങ്ങ​ളു​ടെ സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റി പ​ണം സ​മ്പാ​ദി​ച്ചി​രു​ന്ന​യാ​ളു​ടെ യ​ഥാ​ർ​ഥ മു​ഖ​മാ​ണ് ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​ടെ ബു​ദ്ധി​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്.

റോ​ഡ​രി​കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യാ​ച​ക​നോ​ട് രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ചും ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​ക​ളെ​ക്കു​റി​ച്ചും ചോ​ദി​ച്ച​റി​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ​ര​സ്പ​ര​ബ​ന്ധ​മി​ല്ലാ​ത്ത മ​റു​പ​ടി​ക​ളാ​ണ് ല​ഭി​ച്ച​ത്.

ഇ​തി​ൽ സം​ശ​യം തോ​ന്നി​യ വ്യ​ക്തി, രോ​ഗം പെ​ട്ടെ​ന്ന് ഭേ​ദ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു ഇ​ഞ്ച​ക്ഷ​ൻ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന് അ​റി​യി​ക്കു​ക​യും സി​റി​ഞ്ച് പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തോ​ടെ അ​തു​വ​രെ അ​ന​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത രീ​തി​യി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന​യാ​ൾ ഭ​യ​ന്ന് പെ​ട്ടെ​ന്ന് നി​ല​ത്തു​നി​ന്ന് എ​ഴു​ന്നേ​റ്റ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​ച്ച ഈ ​വീ​ഡി​യോ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടാ​ണ് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട​ത്.

വ്യാ​ജ രോ​ഗാ​വ​സ്ഥ​ക​ൾ കാ​ണി​ച്ച് ജ​ന​ങ്ങ​ളു​ടെ കാ​രു​ണ്യ​ത്തെ ചൂ​ഷ​ണം ചെ​യ്യു​ന്ന ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ഉ​യ​രു​ന്ന​ത്. എ​ങ്കി​ലും സം​ഭ​വം ന​ട​ന്ന കൃ​ത്യ​മാ​യ സ്ഥ​ല​മേ​താ​ണെ​ന്ന കാ​ര്യം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up