കുടുംബത്തിലേക്ക് ഒരു പുതിയ വാഹനം എത്തുമ്പോൾ സന്തോഷം പങ്കുവെക്കുന്നതും പൂജകൾ നടത്തുന്നതും സാധാരണമാണ്. എന്നാൽ, അടുത്തിടെ സോഷ്യൽ മീഡിയയിൽപ്രചരിച്ച ഒരു വീഡിയോ ഈ പതിവ് ആഘോഷങ്ങൾക്കപ്പുറം വലിയൊരു സാമൂഹിക ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.
പുതിയ കാറിന്റെ മുകളിൽ അൽത്ത അണിഞ്ഞ ഭാര്യയെ ഭർത്താവ് കോരിയെടുത്ത് നിർത്തി കാൽപ്പാടുകൾ പതിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്.
പരമ്പരാഗതമായി ഗൃഹപ്രവേശന സമയത്ത് നവവധു അൽത്ത അണിഞ്ഞ കാൽപ്പാടുകൾ പതിപ്പിച്ച് വീടുകളിലേക്ക് പ്രവേശിക്കാറുണ്ട്. ഐശ്വര്യത്തിന്റെയും ധനലക്ഷ്മിയുടെയും പ്രതീകമായാണ് സനാതന ധർമ്മ വിശ്വാസികൾ ഈ ആചാരത്തെ കാണുന്നത്.
സമാനമായ രീതിയിൽ പുതിയ വാഹനത്തിനും ഐശ്വര്യം വരണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ ദമ്പതികളും കാറിനുമുകളിൽ ചുവന്ന കാൽപ്പാടുകൾ പതിപ്പിച്ചത്.
പങ്കാളിയോടുള്ള ഭർത്താവിന്റെ കരുതലും ആചാരത്തോടുള്ള ബഹുമാനവുമാണ് ഇതിൽ തെളിയുന്നതെന്ന് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു.
എന്നാൽ, വീഡിയോ വൈറലായതോടെ സാംസ്കാരിക വശങ്ങളെക്കാൾ ഉപരിയായി സാമ്പത്തിക വശങ്ങളെ മുൻനിർത്തിയുള്ള വിമർശനങ്ങളാണ് ഉയർന്നുവന്നത്. "ഈ കാറിന്റെ ഇഎംഐ അടയ്ക്കുന്നത് ഭാര്യയാണോ?" എന്ന ഒരു ഉപയോക്താവിന്റെ കമന്റാണ് ചർച്ചകളുടെ ദിശ മാറ്റിയത്.
വാഹനം വാങ്ങാൻ സാമ്പത്തികമായി സംഭാവന നൽകാത്ത ഒരാൾക്ക് എന്തിനാണ് ഇത്തരം സ്വീകരണം നൽകുന്നതെന്നും, ആഡംബര പ്രകടനങ്ങൾ അതിരുകടക്കുന്നുവെന്നും വിമർശകർ വാദിച്ചു. ഈ വിമർശനത്തിനെതിരെ ശക്തമായ പ്രതികരണങ്ങളുമായി മറുവിഭാഗവും രംഗത്തെത്തി.
ഒരു ബന്ധത്തിൽ സ്നേഹവും ബഹുമാനവും ലഭിക്കാൻ സ്ത്രീകൾ തങ്ങളുടെ സാമ്പത്തിക പങ്കാളിത്തം തെളിയിക്കേണ്ടതില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഒരു കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും പങ്കാളിത്തവും എപ്പോഴും പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അളക്കാനാവില്ലെന്നും, ഇത്തരം വ്യക്തിപരമായ സന്തോഷങ്ങളെ സ്ത്രീവിരുദ്ധമായ ചിന്താഗതികളോടെ കാണരുതെന്നും അവർ അഭിപ്രായപ്പെട്ടു.
ദമ്പതികളുടെ വ്യക്തിപരമായ ആഘോഷമായി തുടങ്ങിയ വീഡിയോ, ഒടുവിൽ ബന്ധങ്ങളിലെ ലിംഗസമത്വം, സാമ്പത്തിക സ്വയംപര്യാപ്തത, പരസ്പര ബഹുമാനം എന്നിവയെക്കുറിച്ചുള്ള സജീവമായ ആശയവിനിമയങ്ങൾക്കാണ് സോഷ്യൽ മീഡിയയിൽ തുടക്കമിട്ടിരിക്കുന്നത്.
Pathetic. ?♂️ Putting her foot on the engine hood just to impress her? No real car lover will ever appreciate this kind of simping. He could have used the car door for this drama, but no — he had to disrespect the engine hood. Shameless simp. Zero self-respect, zero respect for the car. https://t.co/IYPGRVFe1s
— The Forgotten ‘Man’ ?⚖️ (@SamSiff) October 19, 2026
Tags : SocialMediaDebate ViralVideo TraditionVsModernity GenderAndMoney RelationshipGoals EMIControversy