എഐ ക്യാമറയുടെ തെറ്റായ കണ്ടെത്തൽ മൂലം സ്കൂട്ടർ ഉടമയ്ക്ക് 500 രൂപ പിഴ ലഭിച്ച സംഭവം ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്തു. പിൻസീറ്റിലെ യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചില്ലെന്ന കുറ്റത്തിനാണ് ട്രാഫിക് പൊലിസ് ഇ-ചലാൻ അയച്ചത്.
എന്നാൽ സ്കൂട്ടറിന്റെ പിൻസീറ്റിൽ ആരും ഉണ്ടായിരുന്നില്ലെന്നും, റൈഡറുടെ പുറത്തുണ്ടായിരുന്ന ഗിറ്റാർ ബാഗിനെ എഐ ക്യാമറ യാത്രക്കാരനായി തെറ്റിദ്ധരിക്കുകയായിരുന്നു എന്നും വ്യക്തമായി.
ബംഗളൂരു ഹൊബ്ബൾ സ്വദേശിയായ സൗവിക് ദത്ത സ്കൂട്ടറിൽ ഗിറ്റാറുമായി യാത്ര ചെയ്യുമ്പോഴാണ് എഐ ക്യാമറ ചിത്രങ്ങൾ പകർത്തിയത്. വാഹനം ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തതായതിനാൽ പിഴയടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് ദമ്പതികൾ വിവരമറിയുന്നത്.
ചലാനൊപ്പമുള്ള ചിത്രം പരിശോധിച്ചപ്പോൾ തന്നെ പിൻസീറ്റിലുള്ളത് മനുഷ്യനല്ല, ഗിറ്റാർ ബാഗാണെന്ന് വ്യക്തമായി കാണാമായിരുന്നു. തുടര്ന്ന്, എഐ ക്യാമറയ്ക്കു പറ്റിയ ഈ പിഴവിന്റെ ചിത്രങ്ങൾ സൗവിക് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം ശ്രദ്ധ നേടുകയും ചെയ്തു.
I was riding my wife's two-wheeler alone with my guitar slung on my back in Bangalore. @blrcitytraffic my wife received a traffic challan (notice no. 86202541) for "pillion riding without helmet". So much for AI based traffic violation detection! Pls revoke the challan #AISlop pic.twitter.com/fYCn9OoUNQ
— Souvik Dutta (@souvikonline) September 26, 2026
Tags : AIBlunder BengaluruNews ViralNews TrafficChallan AICameraGlitch