x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്യാ​മ​റ ഓ​ണാ​യാ​ൽ ബോ​ധം പോ​കു​മോ? റെ​യി​ൽ​വേ ട്രാ​ക്കി​ലെ 'സാ​രി റീ​ൽ​സ്' ക​ണ്ട് ക​ണ്ണു​ത​ള്ളി അ​ധി​കൃ​ത​ർ!


Published: October 2, 2026 06:06 PM IST | Updated: October 2, 2026 06:06 PM IST

വ്യൂ​സി​നും ലൈ​ക്കു​ക​ൾ​ക്കും വേ​ണ്ടി ജീ​വ​ൻ പോ​ലും തൃ​ണ​വ​ത്ക​രി​ച്ചു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ സ്റ്റ​ണ്ടു​ക​ൾ അ​തി​രു​ക​ട​ക്കു​ന്ന​തി​ന്‍റെ പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ന്നു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ.

നി​ശ്ച​ല​മാ​യി കി​ട​ക്കു​ന്ന ട്രെ​യി​ൻ എ​ഞ്ചി​നി​ൽ സാ​രി​യു​ടെ ത​ല​പ്പു​കെ​ട്ടി, പാ​ട്ടി​നൊ​ത്ത് നൃ​ത്തം ചെ​യ്ത യു​വ​തി​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

സ​ൺ​ഗ്ലാ​സ് ധ​രി​ച്ച്, ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ വൈ​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ളോ​ടെ ട്രാ​ക്കി​ലൂ​ടെ നീ​ങ്ങു​ന്ന യു​വ​തി​യു​ടെ പ്ര​വ​ർ​ത്ത​നം വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച തീ​യ​തി​യോ സ്ഥ​ല​മോ വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

കു​റ​ച്ചു കാ​ഴ്ച​ക്കാ​രെ നേ​ടാ​ൻ വേ​ണ്ടി സാ​മാ​ന്യ​ബോ​ധ​വും ഉ​ത്ത​ര​വാ​ദി​ത്ത​വും മ​റ​ന്ന് മ​നു​ഷ്യ​ർ പെ​രു​മാ​റു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​മു​ഖ പ്രൊ​ഫൈ​ലു​ക​ൾ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ക്യാ​മ​റ ഓ​ണാ​കു​ന്ന​തോ​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ൾ നി​ല​യ്ക്കു​ന്നു​വെ​ന്നാ​ണ് പ​ല​രു​ടെ​യും അ​ഭി​പ്രാ​യം.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ റെ​യി​ൽ​വേ അ​ധി​കൃ​ത​രും മ​ന്ത്രാ​ല​യ​വും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ കു​റി​പ്പു​ക​ൾ പ​ങ്കു​വെ​ച്ചു.

റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലും പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ട്രെ​യി​നു​ള്ളി​ലും ക​യ​റി​യു​ള്ള റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ങ്ങ​ൾ ഇ​ന്നു സ​ർ​വ​സാ​ധാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​ർ നി​ര​ന്ത​രം മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും, ലൈ​ക്കു​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ഈ ​അ​പ​ക​ട​ക​ര​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വ​നാ​ണ് അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ത്.

Tags : SocialMediaViral ViralVideo RailwaySafety ReelsViral IndianRailways

Recent News

Corehub Up