x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ് കെ​ട്ടി​പ്പി​ടി​ക്ക​ണം, ഇ​ല്ലെ​ങ്കി​ൽ മാ​റി​ല്ല! ഡ​ൽ​ഹി​യി​ൽ ന​ടു​റോ​ഡി​ൽ കി​ട​ന്ന് ആ​രാ​ധ​ക​യു​ടെ പോ​രാ​ട്ടം


Published: October 2, 2026 05:17 PM IST | Updated: October 2, 2026 05:17 PM IST

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും പ്ര​ശ​സ്ത ന​ട​നു​മാ​യ വി​ജ​യി​യെ നേ​രി​ട്ടു കാ​ണാ​നും കെ​ട്ടി​പ്പി​ടി​ക്കാ​നു​മാ​യി ഡ​ൽ​ഹി​യി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ കി​ട​ന്ന ഒ​രു ആ​രാ​ധ​ക​യു​ടെ സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു.

ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​ന്ദ​ർ മ​ന്ദി​റി​ന് സ​മീ​പ​മാ​ണ് വ​ഴി​യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ച ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

റോ​ഡി​ന് ന​ടു​വി​ൽ ഇ​രി​ക്കു​ക​യും പി​ന്നീ​ട് ന​ടു​റോ​ഡി​ൽ കി​ട​ക്കു​ക​യും ചെ​യ്ത യു​വ​തി താ​ൻ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു.

സെ​പ്റ്റം​ബ​ർ 29-ന് ​ന​ട​ന്ന ഈ ​സം​ഭ​വം ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ സ​യ്യി​ദ് ഖ​മ​ർ അ​ലി​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ വ​നി​താ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യു​വ​തി​യെ സം​സാ​രി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തി റോ​ഡി​ൽ നി​ന്ന് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ ക​ടു​ത്ത എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്നെ തൊ​ട​രു​തെ​ന്നും ഇ​ത് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്നും വാ​ദി​ച്ച് പൊ​ലി​സു​കാ​രോ​ട് ത​ർ​ക്കി​ച്ച യു​വ​തി, വി​ജ​യ് നേ​രി​ട്ടെ​ത്തി കെ​ട്ടി​പ്പി​ടി​ക്കാ​തെ ന​ടു​റോ​ഡി​ൽ നി​ന്നും മാ​റി​ല്ലെ​ന്ന വാ​ശി തു​ട​ർ​ന്നു.

യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടും ത​ന്‍റെ തീ​രു​മാ​ന​ത്തി​ൽ ത​ന്നെ അ​വ​ർ ഉ​റ​ച്ചു​നി​ന്നു. ഇ​തോ​ടെ സം​ഭ​വം ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചു.

ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യ വി​ജ​യി​യെ കാ​ണാ​ൻ ചെ​ന്നൈ​യ്ക്ക് പോ​കു​ന്ന​തി​ന് പ​ക​രം ഡ​ൽ​ഹി​യി​ലെ റോ​ഡി​ലി​റ​ങ്ങി​യ​തി​നെ ക​ളി​യാ​ക്കി​യും, ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ ക്ഷ​മ​യെ പു​ക​ഴ്ത്തി​യും നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി.

എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് വി​ജ​യ് ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ഒ​രു സൂ​ച​ന​യു​മി​ല്ല. ഇ​ത്ത​രം വി​ചി​ത്ര​മാ​യ വ​ഴി​യി​ലൂ​ടെ ശ്ര​ദ്ധ​നേ​ടാ​ൻ ശ്ര​മി​ച്ച യു​വ​തി​ക്കെ​തി​രെ പൊ​ലി​സ് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Tags : Vijay TVK VijayFans Delhi JantarMantar

Recent News

Corehub Up