x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​ഷ്ക​യു​ടെ ഒ​രു പോ​സ്റ്റ്, ഹോ​ട്ട​ലി​ന്‍റെ ഗ​തി മാ​റി! ഒ​മ്പ​ത് സീ​റ്റി​ൽ നി​ന്ന് നാ​ല് ബ്രാ​ഞ്ചു​ക​ളി​ലേ​ക്ക് വ​ള​ർ​ന്ന ഡ​ൽ​ഹി സേ​യു​ടെ സി​നി​മാ​റ്റി​ക് വി​ജ​യം


Published: September 30, 2026 02:22 PM IST | Updated: September 30, 2026 02:22 PM IST

ഒ​രു പ്ലേ​റ്റ് ഛോലെ ​ഭ​ട്ടൂ​രെ​യ്ക്ക് ഒ​രു ബി​സി​ന​സി​ന്‍റെ ചി​ത്രം ത​ന്നെ മാ​റ്റാ​ൻ ക​ഴി​യു​മോ? മും​ബൈ​യി​ലെ ചെ​മ്പൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 'ഡ​ൽ​ഹി സേ' ​എ​ന്ന റ​സ്റ്റോ​റ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​ത് ഇ​താ​ണ്.

അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ​നി​ന്ന് വ​ൻ വി​ജ​യ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച ഏ​തൊ​രു സം​രം​ഭ​ക​നെ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​ണ്. ജ​സ്പാ​ൽ സിം​ഗ് ഖ​ൽ​സ, മ​ഹീ​ന്ദ​ർ സിം​ഗ് ഖ​ൽ​സ എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ൾ ചേ​ർ​ന്ന് 2021 ഒ​ക്ടോ​ബ​റി​ലാ​ണ് ചെ​മ്പൂ​രി​ൽ ഡ​ൽ​ഹി സേ ​ആ​രം​ഭി​ക്കു​ന്ന​ത്.

കേ​വ​ലം 250 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ചെ​റി​യ മു​റി​യി​ൽ ഒ​മ്പ​ത് പേ​ർ​ക്ക് മാ​ത്രം ഇ​രു​ന്ന് ക​ഴി​ക്കാ​വു​ന്ന സൗ​ക​ര്യ​മേ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഡ​ൽ​ഹി സ്റ്റൈ​ൽ വി​ഭ​വ​ങ്ങ​ൾ മും​ബൈ​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച​പോ​ലെ ആ​ളു​ക​ളെ​ത്തി​യി​ല്ല.

2022 സെ​പ്റ്റം​ബ​റാ​യ​പ്പോ​ഴേ​ക്കും 18 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യി​ലാ​യ​തോ​ടെ ഹോ​ട്ട​ൽ എ​ന്നെ​ന്നേ​ക്കു​മാ​യി പൂ​ട്ടാ​ൻ ഇ​രു​വ​രും ആ​ലോ​ചി​ച്ചു. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഒ​രു പോ​സ്റ്റ് ഇ​വ​രു​ടെ ഗ​തി മാ​റ്റി​മ​റി​ച്ചു.

പ്ര​ശ​സ്ത സ്റ്റാ​ന്‍റ്-​അ​പ്പ് കൊ​മേ​ഡി​യ​ൻ അ​ഭി​ഷേ​ക് ഉ​പ​മ​ന്യു ഈ ​ഹോ​ട്ട​ലി​ലെ​ത്തി ഛോലെ ​ഭ​ട്ടൂ​ര ക​ഴി​ക്കു​ക​യും, അ​തി​ന്‍റെ രു​ചി​യെ​ക്കു​റി​ച്ച് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​പ്രി​യ​ർ ഹോ​ട്ട​ലി​ലേ​ക്ക് ഒ​ഴു​കി​യെ​ത്താ​ൻ തു​ട​ങ്ങി. തു​ട​ർ​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യ മ​റ്റൊ​രു ഓ​ർ​ഡ​റു​മെ​ത്തി. അ​ഭി​ഷേ​ക് ഉ​പ​മ​ന്യു​വി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റ് ക​ണ്ട ബോ​ളി​വു​ഡ് താ​രം അ​നു​ഷ്ക ശ​ർ​മ്മ, ഭ​ർ​ത്താ​വും ക്രി​ക്ക​റ്റ് താ​ര​വു​മാ​യ വി​രാ​ട് കോ​ഹ്‌​ലി​ക്ക് ക​ഴി​ക്കാ​നാ​യി ഇ​വി​ടെ​നി​ന്ന് ര​ണ്ട് പ്ലേ​റ്റ് ഛോലെ ​ഭ​ട്ടൂ​ര ഓ​ർ​ഡ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

ഒ​രു പ്ലേ​റ്റി​ന് 120 രൂ​പ നി​ര​ക്കി​ൽ ആ​കെ 240 രൂ​പ​യു​ടെ ഈ ​ഭ​ക്ഷ​ണം ജൂ​ഹു​വി​ലെ അ​നു​ഷ്ക​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കി. ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ഡ​ൽ​ഹി​യി​ലെ അ​തേ യ​ഥാ​ർ​ഥ രു​ചി​യു​ള്ള ഛോലെ ​ഭ​ട്ടൂ​ര മും​ബൈ​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന അ​നു​ഷ്ക​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് കൂ​ടി വ​ന്ന​തോ​ടെ ക​ട​യു​ടെ പ്ര​ശ​ദ്ധി അ​തി​ര​റ്റ​താ​യി.

മും​ബൈ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ തു​ട​ങ്ങി. ബി​സി​ന​സ് പെ​ട്ടെ​ന്ന് വ​ള​ർ​ന്ന​തോ​ടെ ഉ​ൽ​പ്പാ​ദ​ന​വും വ​ർ​ധി​പ്പി​ക്കേ​ണ്ടി​വ​ന്നു.

തു​ട​ക്ക​ത്തി​ൽ ദി​വ​സ​വും 8 കി​ലോ​ഗ്രാം ക​ട​ല മാ​ത്രം ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ത് 100 കി​ലോ​ഗ്രാ​മാ​യി ഉ​യ​ർ​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത്ര​യും വ​ലി​യ അ​ള​വി​ൽ ക​ട​ല കു​തി​ർ​ത്തെ​ടു​ത്ത​ത്.

മാ​സം ഒ​ന്ന​ര ല​ക്ഷം രൂ​പ​യി​ൽ താ​ഴെ മാ​ത്രം വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ന്ന് മാ​സം ര​ണ്ടു കോ​ടി രൂ​പ​യോ​ള​മാ​ണ് വി​റ്റ​വ​ര​വെ​ന്ന് ഉ​ട​മ​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു.

വെ​റും ഒ​മ്പ​ത് സീ​റ്റു​മാ​യി തു​ട​ങ്ങി​യ സ്ഥാ​പ​ന​ത്തി​ന് ഇ​പ്പോ​ൾ ചെ​മ്പൂ​ർ, മു​ളു​ന്ദ്, അ​ന്ധേ​രി വെ​സ്റ്റ്, വാ​ഷി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ല് ഔ​ട്ട്‌​ലെ​റ്റു​ക​ളു​ണ്ട്. നി​ല​വി​ൽ ദി​വ​സ​വും 125 കി​ലോ​യി​ല​ധി​കം ക​ട​ല ഉ​പ​യോ​ഗി​ച്ച് മൂ​വാ​യി​ര​ത്തി​ല​ധി​കം പ്ലേ​റ്റ് ഛോലെ ​ഭ​ട്ടൂ​ര​യാ​ണ് ഇ​വ​ർ വി​റ്റ​ഴി​ക്കു​ന്ന​ത്.

ഗു​ണ​നി​ല​വാ​ര​മു​ള്ള രു​ചി​ക്കൂ​ട്ടും സോ​ഷ്യ​ൽ മീ​ഡി​യ ന​ൽ​കി​യ പി​ന്തു​ണ​യും ചേ​ർ​ന്ന് ഒ​രു സാ​ധാ​ര​ണ തെ​രു​വ് ഭ​ക്ഷ​ണ​ശാ​ല​യെ മി​ക​ച്ചൊ​രു ബി​സി​ന​സ് സം​രം​ഭ​മാ​ക്കി മാ​റ്റി​യ​തി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് ഡ​ൽ​ഹി സേ.

Tags : DelhiSe ChholeBhature ViratKohli AnushkaSharma ViralStory

Recent News

Corehub Up