x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​യ​ത്തി​ന്‍റെ ത​ട​വ​റ ത​ക​ർ​ത്ത് പെ​ൺ​പ​ട: ഡ​ൽ​ഹി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച് 'ആ​സാ​ദി' മു​ദ്രാ​വാ​ക്യ​ങ്ങ​ൾ


Published: September 30, 2026 01:13 PM IST | Updated: September 30, 2026 01:13 PM IST

ഡ​ൽ​ഹി​യി​ലെ ക​ൽ​ക്കാ​ജി​യി​ൽ ആ​സ്ത കു​ഞ്ജ് പാ​ർ​ക്കി​ന് സ​മീ​പം 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ ദാ​രു​ണ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, സ്ത്രീ​സു​ര​ക്ഷ​യും സ്വാ​ത​ന്ത്ര്യ​വും വീ​ണ്ടും രാ​ജ്യ​ത്ത് വ​ലി​യ ച​ർ​ച്ച​യാ​വു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ തെ​രു​വി​ലി​റ​ങ്ങി വ​ൻ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചു. മി​റാ​ൻ​ഡ ഹൗ​സ്, ലേ​ഡി ശ്രീ​റാം, ഗാ​ർ​ഗി, ക​മ​ല നെ​ഹ്‌​റു തു​ട​ങ്ങി​യ പ്ര​മു​ഖ കോ​ളേ​ജു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ക്വീ​ർ സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള​വ​രും ചേ​ർ​ന്നാ​ണ് ഈ ​പോ​രാ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

സു​ര​ക്ഷ​യു​ടെ പേ​രി​ൽ സ്ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ൽ വീ​ണ്ടും വി​ല​ക്കു​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ രീ​തി​യെ പ്ര​തി​ഷേ​ധ​ക്കാ​ർ ശ​ക്ത​മാ​യി ചോ​ദ്യം ചെ​യ്തു.

"ഹം ​ഔ​ര​ത്തേ​ൻ ആ​സാ​ദ് ഹൈ​ൻ" (ഞ​ങ്ങ​ൾ സ്ത്രീ​ക​ൾ സ്വ​ത​ന്ത്ര​രാ​ണ്) എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ൽ, ഭ​യ​മി​ല്ലാ​തെ ജീ​വി​ക്കാ​നും പൊ​തു​യി​ട​ങ്ങ​ളി​ൽ സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​നു​മു​ള്ള അ​വ​കാ​ശം പെ​ൺ​കു​ട്ടി​ക​ൾ ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ചു.

പീ​ഡ​ന​ങ്ങ​ൾ ത​ട​യാ​ൻ പെ​ൺ​കു​ട്ടി​ക​ളു​ടെ യാ​ത്ര​ക​ളെ​യും വ​സ്ത്ര​ധാ​ര​ണ​ത്തെ​യും സ​മ​യ​പ​രി​ധി​ക​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ​ക​രം കു​റ്റ​വാ​ളി​ക​ളെ അ​ക​ത്താ​ക്കാ​നും അ​വ​രു​ടെ മ​നോ​ഭാ​വം പ​രി​ശോ​ധി​ക്കാ​നു​മാ​ണ് സ​മൂ​ഹം ത​യ്യാ​റാ​കേ​ണ്ട​തെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സ​ർ​ഗാ​ത്മ​ക​മാ​യ പ്ല​ക്കാ​ർ​ഡു​ക​ളും ശ​ക്ത​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​തി​ഷേ​ധ​ത്തെ വേ​റി​ട്ട​താ​ക്കി​യ​ത്. സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ കു​റ്റ​പ്പെ​ടു​ത്തു​ന്ന രീ​തി​ക്കെ​തി​രെ​യും പു​രു​ഷാ​ധി​പ​ത്യ ചി​ന്താ​ഗ​തി​ക​ൾ​ക്കെ​തി​രെ​യും വി​ദ്യാ​ർ​ഥി​ക​ൾ ഹാ​സ്യ​വും പ​രി​ഹാ​സ​വും ആ​യു​ധ​മാ​ക്കി.

നി​ർ​ഭ​യ സം​ഭ​വ​ത്തി​ന് ശേ​ഷ​വും രാ​ജ്യ​ത്ത് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ, മൗ​നം വെ​ടി​ഞ്ഞ് അ​നീ​തി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​ൻ എ​ല്ലാ​വ​രോ​ടും ആ​ഹ്വാ​നം ചെ​യ്തു.

ജെ​ൻ-​സി വെ​റും സോ​ഷ്യ​ൽ മീ​ഡി​യ റീ​ലു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ മാ​ത്ര​മ​ല്ല, ത​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി തെ​രു​വി​ലി​റ​ങ്ങി പോ​രാ​ടാ​നും പ്രാ​പ്ത​രാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​പ്ര​ക്ഷോ​ഭം.

Tags : DelhiUniversity DelhiNews DUProtests WomensSafety DelhiGangRape

Recent News

Corehub Up