x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടി​ട്ടും കൈ​യി​ലെ പ്ലേ​റ്റ് വി​ടാ​തെ വ്യാ​പാ​രി​യു​ടെ പാ​ച്ചി​ൽ; വൈ​റ​ലാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ


Published: October 28, 2026 05:06 PM IST | Updated: October 28, 2026 05:06 PM IST

ഒ​രു പ്ലേ​റ്റ് ക​ച്ചോ​രി ക​ഴി​ക്കാ​നാ​യി വ​ണ്ടി നി​ർ​ത്തി​യ സ​മ​യം കൊ​ണ്ട് രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യ ച​മ്പാ​ലാ​ലി​ന് ന​ഷ്ട​മാ​യ​ത് 20 ല​ക്ഷം രൂ​പ​യാ​ണ്.

ഒ​ക്ടോ​ബ​ർ 26-ന് ​വൈ​കു​ന്നേ​രം ന​ഹാ​ർ​ഗ​ഡ് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ ഈ ​കൗ​തു​ക​ക​ര​വും ഒ​പ്പം നാ​ട​കീ​യ​വു​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

സ്കൂ​ട്ട​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഫു​ട്ബോ​ർ​ഡി​ൽ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് വെ​ച്ച ശേ​ഷം ച​മ്പാ​ലാ​ൽ സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ ര​ണ്ട് പേ​ർ സ്കൂ​ട്ട​റി​ന് സ​മീ​പം വ​ണ്ടി നി​ർ​ത്തി, ച​മ്പാ​ലാ​ലി​ന്‍റെ ശ്ര​ദ്ധ മാ​റി​യ സ​മ​യം നോ​ക്കി ബാ​ഗു​മെ​ടു​ത്ത് വേ​ഗ​ത്തി​ൽ ക​ട​ന്നു​ക​ള​ഞ്ഞു.

പ​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്യം നി​മി​ഷ​ങ്ങ​ൾ​ക്ക​കം തി​രി​ച്ച​റി​ഞ്ഞ ച​മ്പാ​ലാ​ൽ, കൈ​യി​ലി​രു​ന്ന ക​ച്ചോ​രി പ്ലേ​റ്റ് പോ​ലും താ​ഴെ വെ​ക്കാ​ൻ മ​റ​ന്ന് മോ​ഷ്ടാ​ക്ക​ളു​ടെ പു​റ​കെ വെ​പ്രാ​ള​ത്തോ​ടെ ഓ​ടു​ക​യാ​യി​രു​ന്നു.

സ്വ​ന്തം സ്കൂ​ട്ട​റെ​ടു​ത്ത് പി​ന്തു​ട​രു​ന്ന​തി​ന് പ​ക​രം ഓ​ടി​യ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ നാ​ട്ടു​കാ​രി​ൽ ചി​ല​ർ ഒ​പ്പം ചേ​ർ​ന്നു​വെ​ങ്കി​ലും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ന​ഹാ​ർ​ഗ​ഡ് പൊ​ലി​സ്, പ്ര​ദേ​ശ​ത്തെ മ​റ്റ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത്ര​യും വ​ലി​യൊ​രു തു​ക വ​ണ്ടി​യി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​തെ വെ​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ നി​ന്ന വ്യാ​പാ​രി​യു​ടെ അ​ശ്ര​ദ്ധ​യെ ഒ​രു​വി​ഭാ​ഗം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​മ്പോ​ൾ, ക​ള​ക്ഷ​ൻ ഏ​ജ​ന്‍റി​നെ മോ​ഷ്ടാ​ക്ക​ൾ നേ​ര​ത്തെ ത​ന്നെ പി​ന്തു​ട​ർ​ന്ന് നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് മ​റ്റു​ള്ള​വ​രു​ടെ നി​ഗ​മ​നം.

Tags : viralnews kchoriheist jaipurthief funnychase 20lakhstolen snackbreak

Recent News

Corehub Up