മെക്സിക്കൻ ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്ത ഒരു തത്സമയ വിനോദ പരിപാടിക്കിടെ അവിചാരിതമായി ഉണ്ടായ അപകടം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു.
'എസ് ഷോ' എന്ന ജനപ്രിയ പരിപാടിയുടെ അവതാരകനായ ഏണസ്റ്റോ ചവാന സ്റ്റുഡിയോയിലുണ്ടായിരുന്ന ഡ്രോൺ അശ്രദ്ധമായി തൊഴിച്ച് തെറിപ്പിച്ചതാണ് അപ്രതീക്ഷിത സംഭവങ്ങൾക്ക് കാരണമായത്.
ശക്തമായ തൊഴിയിലൂടെ വായുവിൽ ഉയർന്ന പ്രൊഡക്ഷൻ ഡ്രോൺ നിയന്ത്രണം വിട്ട് പിന്നിൽ നിന്ന മോഡലുകളിൽ ഒരാളായ ഇസബെല്ല റോജാസിന്റെ മുഖത്തേക്ക് പതിക്കുകയായിരുന്നു. ഷോയിൽ 'ലാ കൊളംബിയാന' എന്ന പേരിൽ അറിയപ്പെടുന്ന താരത്തിന്റെ ചുണ്ടിലും മുഖത്തുമാണ് ഡ്രോൺ ശക്തമായി ഇടിച്ചത്.
പെട്ടെന്നുണ്ടായ അടിയേറ്റ് വേദന കൊണ്ട് പുളഞ്ഞ മോഡൽ മുഖം പൊത്തിപ്പിടിച്ച് മുന്നോട്ട് ആഞ്ഞുപോയി. സ്റ്റുഡിയോയിലുണ്ടായിരുന്ന സഹപ്രവർത്തകർ ആശങ്കയോടെയും പരിഭ്രാന്തിയോടെയും താരത്തിന് അടുത്തേക്ക് ഓടിയെത്തുകയും ഉടൻ തന്നെ ക്യാമറ നിരീക്ഷണങ്ങളിൽ നിന്നും മാറ്റി സുരക്ഷിതമായി വൈദ്യസഹായം ലഭ്യമാക്കുകയുമുണ്ടായി.
സംഭവം വിവാദമായതിനെ തുടർന്ന് ഇസബെല്ല തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരിക്കേറ്റ വിവരം പങ്കുവെക്കുകയും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആരാധകരെ അറിയിക്കുകയും ചെയ്തു.
ചാനൽ അധികൃതരും മോഡലിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി. തനിക്ക് പറ്റിയ അബദ്ധത്തിന് അവതാരകൻ പരസ്യമായി മാപ്പ് ചോദിക്കുകയും, ചികിത്സാ ചെലവുകൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഏറ്റെടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ആളുകൾ അടുത്തു നിൽക്കുമ്പോൾ ഇത്തരം സാങ്കേതിക ഉപകരണങ്ങൾ യാതൊരു മുൻകരുതലുമില്ലാതെ കൈകാര്യം ചെയ്ത അവതാരകന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉയരുന്നത്.
#Mexican TV host Ernesto Chavana kicked a drone during a live broadcast of Es Show, sending it straight into model Isabella’s face. She was visibly in pain and left the set for assistance. The shocking moment was caught on camera and went viral! https://t.co/HYh0sxfN5B
— Smriti Sharmaa (@SmritiSharma_) October 28, 2026
Tags : DroneAccident LiveTVFail ErnestoChavana IsabellaRojas EsShow Multimedios