Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Multimedios

Special

അ​വ​താ​ര​ക​ന്‍റെ അ​ശ്ര​ദ്ധ; ലൈ​വ് ടി​വി ഷോ​യ്ക്കി​ടെ ഡ്രോ​ൺ മു​ഖ​ത്ത​ടി​ച്ച് മോ​ഡ​ലി​ന് പ​രി​ക്ക്

മെ​ക്സി​ക്ക​ൻ ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത ഒ​രു ത​ത്സ​മ​യ വി​നോ​ദ പ​രി​പാ​ടി​ക്കി​ടെ അ​വി​ചാ​രി​ത​മാ​യി ഉ​ണ്ടാ​യ അ​പ​ക​ടം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു.

'എ​സ് ഷോ' ​എ​ന്ന ജ​ന​പ്രി​യ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യ ഏ​ണ​സ്റ്റോ ച​വാ​ന സ്റ്റു​ഡി​യോ​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രോ​ൺ അ​ശ്ര​ദ്ധ​മാ​യി തൊ​ഴി​ച്ച് തെ​റി​പ്പി​ച്ച​താ​ണ് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

ശ​ക്ത​മാ​യ തൊ​ഴി​യി​ലൂ​ടെ വാ​യു​വി​ൽ ഉ​യ​ർ​ന്ന പ്രൊ​ഡ​ക്ഷ​ൻ ഡ്രോ​ൺ നി​യ​ന്ത്ര​ണം വി​ട്ട് പി​ന്നി​ൽ നി​ന്ന മോ​ഡ​ലു​ക​ളി​ൽ ഒ​രാ​ളാ​യ ഇ​സ​ബെ​ല്ല റോ​ജാ​സി​ന്‍റെ മു​ഖ​ത്തേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഷോ​യി​ൽ 'ലാ ​കൊ​ളം​ബി​യാ​ന' എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന താ​ര​ത്തി​ന്‍റെ ചു​ണ്ടി​ലും മു​ഖ​ത്തു​മാ​ണ് ഡ്രോ​ൺ ശ​ക്ത​മാ​യി ഇ​ടി​ച്ച​ത്.

പെ​ട്ടെ​ന്നു​ണ്ടാ​യ അ​ടി​യേ​റ്റ് വേ​ദ​ന കൊ​ണ്ട് പു​ള​ഞ്ഞ മോ​ഡ​ൽ മു​ഖം പൊ​ത്തി​പ്പി​ടി​ച്ച് മു​ന്നോ​ട്ട് ആ​ഞ്ഞു​പോ​യി. സ്റ്റു​ഡി​യോ​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ശ​ങ്ക​യോ​ടെ​യും പ​രി​ഭ്രാ​ന്തി​യോ​ടെ​യും താ​ര​ത്തി​ന് അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ക​യും ഉ​ട​ൻ ത​ന്നെ ക്യാ​മ​റ നി​രീ​ക്ഷ​ണ​ങ്ങ​ളി​ൽ നി​ന്നും മാ​റ്റി സു​ര​ക്ഷി​ത​മാ​യി വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യു​മു​ണ്ടാ​യി.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​സ​ബെ​ല്ല ത​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ പ​രി​ക്കേ​റ്റ വി​വ​രം പ​ങ്കു​വെ​ക്കു​ക​യും നി​ല​വി​ൽ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​രാ​ധ​ക​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

ചാ​ന​ൽ അ​ധി​കൃ​ത​രും മോ​ഡ​ലി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പു​ന​ൽ​കി. ത​നി​ക്ക് പ​റ്റി​യ അ​ബ​ദ്ധ​ത്തി​ന് അ​വ​താ​ര​ക​ൻ പ​ര​സ്യ​മാ​യി മാ​പ്പ് ചോ​ദി​ക്കു​ക​യും, ചി​കി​ത്സാ ചെ​ല​വു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ഏ​റ്റെ​ടു​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ ആ​ളു​ക​ൾ അ​ടു​ത്തു നി​ൽ​ക്കു​മ്പോ​ൾ ഇ​ത്ത​രം സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ യാ​തൊ​രു മു​ൻ​ക​രു​ത​ലു​മി​ല്ലാ​തെ കൈ​കാ​ര്യം ചെ​യ്ത അ​വ​താ​ര​ക​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് പ്രേ​ക്ഷ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​യ​രു​ന്ന​ത്.

Latest News

Corehub Up